Wednesday, October 14, 2009

പിറവി

നാദത്തില്‍ നിന്നാണത്രേ ജീവന്‍റെ പിറവി. ഒരു നാദം, ഒട്ടും പ്രതീക്ഷിക്കാതെ എവിടുന്നോ വന്നു. അത്, എന്നില്‍ കൂമ്പടഞ്ഞുപോയി എന്നുറപ്പിച്ച നാമ്പിനു ഒരു പുതു ജീവന്‍ നല്‍കി. ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷിച്ചിരുന്നു. പിന്നീട്, എല്ലാ ചിന്തകളും മരവിച്ച്, ചരട് പൊട്ടിയ പട്ടം പോലെ അലയാന്‍ തുടങ്ങിയ സമയം... ഒരു ശൂന്യതയായിരുന്നു മനസ്സില്‍. ഒടുവില്‍, വയലാര്‍ പാടിയ പോലെ, "നാദം, ശൂന്യതയിങ്കലാദ്യം അമൃതം വര്‍ഷിച്ച നാളില്‍...." അതെ, അങ്ങനെ ഒരു നാളില്‍, എന്നിലെ ചൈതന്യം പുതുപ്പിറവിയെടുത്തപോലെ .... ദൈവത്തിന്‍റെ ദൂതായിരുന്നെന്ന് ആദ്യം കരുതി, ദൈവത്തിന്‍റെ പ്രതിരൂപം തന്നെയാണെന്ന് പിന്നീട് അനുഭവിച്ചറിഞ്ഞു. സ്നേഹത്തിന്‍റെ, ആത്മാര്‍ത്ഥതയുടെ, സത്യസന്ധതയുടെ പ്രതിരൂപം..... എന്നെ തേടി വന്നു, അതോ ഞാന്‍ പോലുമറിയാതെ,ഞാന്‍ തന്നെ, തേടിപ്പിടിച്ചതോ... അറിയില്ല... അറിയണ്ട.... എന്‍റെ മനസ്സില്‍ അതെന്നും ഒരു മരീചികയായി തുടരട്ടെ, ഞാന്‍ ഉള്ളിടത്തോളം കാലം...
ആ ഈശ്വര സാന്നിധ്യം, ചൈതന്യം, മനസ്സില്‍ ധ്യാനിച്ച്, ആ അനുഗ്രഹവും സ്നേഹവും വാത്സല്യവും കരുത്താക്കി, വലതുകാല്‍ വയ്ക്കട്ടെ..... ഒരു പുതിയ പിറവിയിലേയ്ക്ക് .....

Piravi | Upload Music

10 comments:

 1. നമസ്കാരം, എന്‍റെ ഒരു ചെറിയ ചുവടുവയ്പ്പ്. ദയവായി, എന്‍റെ രചനകള്‍ വായിക്കണം, തെറ്റുകള്‍ പറഞ്ഞുതരണം, അര്‍ഹതപ്പെട്ടതാണെങ്കില്‍ പ്രോത്സാഹിപ്പിക്കണം. എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ വളരെ നന്ദി.

  ReplyDelete
 2. അനുഗ്രഹമായി കിട്ടിയ അമൃതവര്ഷം ജന്മനാ ലഭിച്ച സര്ഗ വാസനയ്ക്ക് പ്രചോദനമാകട്ടെ

  ReplyDelete
 3. നന്നായിട്ടുണ്ട് ............. ഓര്മകളിലെ രസകരമായ സംഭവങ്ങളും പങ്കുവയ്ക്കുമല്ലോ .....

  ReplyDelete
 4. nannayettundu....iniyum ezhutanam...post cheyanam....ratheesh

  ReplyDelete
 5. KOLLAAM... DAIVATHINTEE DOOTHU ANUBHAVICHARIYANUM ITHUPOLEE PAKARANUM KAZHIYATEE...INIYUM EZHUTHANAM..............................shafeek

  ReplyDelete
 6. ബ്ലോഗിന്റെപേരു പോലെ തന്നെ അക്ഷര ധനത്തെ അറിവിന്റെ രശ്മികളായി ഈ ബൂലോകം(ഭൂലോകത്തും) മുഴുവനും പടര്‍ത്തൂ...ഇതു ഒരു നല്ല തുടക്കം ആവട്ടേ.....എല്ലാ നന്മകളും നേരുന്നു.

  പിറവി.... എല്ലാ പിറവികളും അപ്രതീക്ഷിതം അല്ലേ? വായിച്ച്പ്പോള്‍ മനസ്സില്‍ എവിടെയോ ഒരുവിങ്ങല്‍.ദൈവത്തിനറിയാം എന്ത് എവിടെ ആര്‍ക്ക് വേണം എന്ന്

  ReplyDelete
 7. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 8. സുര്യതെജസ്,
  ആശംസകള്‍ക്ക് നന്ദി
  മനു സര്‍,
  തീര്‍ച്ചയായും എന്‍റെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കു വയ്ക്കാന്‍ ശ്രമിക്കാം.
  രതീഷ്‌,
  നന്ദി
  ഷെഫീക്,
  തീര്‍ച്ചയായും, നമ്മള്‍ എപ്പോഴോ ചര്‍ച്ച ചെയ്ത ഒന്ന് രണ്ടു കാര്യങ്ങള്‍ ഞാന്‍ "പ്രിയദര്‍ശിനി....." എന്നാ പോസ്റ്റില്‍ ഇട്ടിട്ടുണ്ട്.
  കിലുക്കാംപെട്ടീ,
  ഒരു തുടക്കകാരന് തരുന്ന പ്രോത്സാഹനത്തിനു നന്ദി. അതെ, പിറവി അപ്രതീക്ഷിതം തന്നെ, ഉള്ളില്‍ നിന്നുള്ള വിങ്ങല്‍ തന്നെയാണ് ശക്തമായ പിറവിക്കു കാരണം. ദൈവത്തിന്റെ അനുഗ്രഹം തന്നെ.
  ശ്രീ,
  വളരെ നന്ദി, ഇനിയും വരണം, അഭിപ്രായങ്ങള്‍ എഴുതണം.

  ReplyDelete
 9. ente ushassineppole. sumanassukalke athu kazhiyoo. thudakkam thanne gambheeram

  ReplyDelete
 10. മഴമേഘങ്ങൾ : നന്ദി, ആശംസകൾക്ക്...

  ReplyDelete