ഡ്രില്‍ മാഷായ രാമക്കുറുപ്പ് സാറിന്റെയും ഡ്രോയിംഗ് ടീച്ചറായ പുഷ്പലതയമ്മയുടെയും ഏക സന്താനമാണ് പീലു - ശരിയായ പേര്, അതായത് മാഷും ടീച്ചറും കൂടി ഏകകണ്ഠമായി തീരുമാനിച്ചിട്ട പേര് വിനയന്‍.ആര്‍ .കുറുപ്പ്. ആദ്യമൊക്കെ, അതായത് ഇരട്ടപ്പേരിടാനുള്ള പ്രാപ്തിയാകുന്ന പ്രായമെത്തുന്നതിനു മുന്‍പ് വരെ, ഒന്നിലും രണ്ടിലും ഒക്കെ പഠിച്ചിരുന്നപ്പോള്‍ ഞങ്ങളൊക്കെ പരസ്പരം മുഴുവന്‍ പേരാണ് വിളിച്ചിരുന്നത്. ബിജു.കെ.ജോണിനെ ‘ബിജുക്കജോണെന്നും’, ദീപ.ആര്‍ പ്രഭുവിനെ ‘ദീപാര്‍പ്രൌ’ എന്നും നമ്മുടെ വിനയന്‍ .ആര്‍ .കുറുപ്പിനെ ‘വിനയനാര്‍ക്കുറപ്പ്’ (വിന - എന്ന് -ആര്‍ക്ക് -ഉറപ്പ്????) എന്നും ഒക്കെ അക്ഷരശുദ്ധിയും വൃത്തിയും വെടിപ്പും വ്യക്തതയും ഒന്നും ഇല്ലാതെ അങ്ങനെ വിളിച്ചു പോന്നു. സത്യത്തില്‍ ശരിയായ മുഴുവന്‍ പേര് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പരിണാമത്തിന്റെ ആദ്യഘട്ടം അങ്ങനെയാണ്. ഏതാണ്ട് മൂന്നാം ക്ലാസ്സ് വരെ ടീച്ചര്‍ ഹാജര്‍ വിളിക്കുന്ന ശബ്ദത്തെ അനുകരിച്ചാണ് കൂട്ടുകാരെ വിളിക്കുന്നത്. പിന്നെപ്പിന്നെ ചുരുക്കപ്പേരും, അതായത് ഗോപകുമാറിനെ ഗോപനെന്നും, ‘ബിജുക്കജോണിനെ’ ബിജു എന്നും, സന്തോഷിനെ ചന്തു എന്നുമൊക്കെ.... അടുത്ത ഘട്ടം ഇരട്ടപ്പേരിന്റെതാകുന്നു.... ആദ്യഘട്ടത്തില്‍ പേരിനു സമാനമായ ശബ്ദം വരുന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. മാത്യുവിനെ മത്തിയെന്നും, സുരേഷിനെ ചൂരയെന്നും ഗിരീഷിനെ കീരിയെന്നും ഒക്കെ അപരിഷ്കൃതമായ ഇരട്ടപ്പേരുകള്‍ . പിന്നെപ്പിന്നെ ആളിന്റെ രൂപത്തെയും സ്വഭാവത്തെയും ഒക്കെ വിശകലനം ചെയ്ത് പേരിടാനുള്ള വിദ്യാഭ്യാസം നേടിയിരിക്കും. തടിയനെന്നും, കാക്കയെന്നും, ഉണ്ടക്കണ്ണനെന്നും കൊഴുക്കട്ടയെന്നും ഒക്കെ. ആ കൊഴുക്കട്ടയെ ഞാനിന്നു സ്വന്തമാക്കി.
അങ്ങനെയാണ് കൌശലക്കാരനും, എല്ലാമറിയാവുന്ന ഭാവമുള്ളവനും, അഹങ്കാരിയുമായ – വിനയം ഒട്ടുമില്ലാത്ത - വിനയന്‍.ആര്‍ .കുറുപ്പിനെ പീലു എന്ന് വിളിച്ചു തുടങ്ങുന്നത്. എന്റെ ചെറിയ പ്രായത്തില്‍ , ഏറ്റവും അധികം കുട്ടികളെ സ്വാധീനിച്ച ഒരു പ്രസിദ്ധീകരണമായിരുന്നു ‘പൂമ്പാറ്റ’. അതിലെ, വാല്‍ എത്രവേണമെങ്കിലും നീട്ടാന്‍ പറ്റുന്ന കപീഷ് എന്ന കുരങ്ങന്റെ കഥയും, അതിലെ ദൊപ്പയ്യ എന്ന വേട്ടക്കാരന്‍, കൌശലക്കാരനായ പീലു എന്ന കടുവ, പിന്നെ വേറൊരു കഥയായ ‘കലൂലുവിന്റെ കൌശലങ്ങളിലെ’ താരങ്ങള്‍ എന്നിവരെല്ലാം ഇരട്ടപ്പേരിടാന്‍ ഉപയോഗിച്ചിരുന്നു. വിനയന്റെ, അല്ല പീലുവിന്റെ, അച്ഛന്‍ ഡ്രില്‍ മാഷിന് പില്‍ക്കാലത്ത് ‘ദൊപ്പയ്യ’ എന്ന പേരും കിട്ടി. എപ്പോഴും അടി തരുന്ന സൌമിനി ടീച്ചര്‍ക്ക് ‘ഡാകിനി’യെന്നും, പ്രശ്നസങ്കീര്‍ണ്ണമായ കണക്കിലെ ഉത്തരങ്ങള്‍ ഞൊടിയിടയില്‍ കണ്ടെത്തുന്ന കണക്ക് പഠിപ്പിക്കുന്ന നമ്പീശന്‍ മാഷിന് ‘മായാവി’യെന്നും ഒക്കെ പേരു കിട്ടി. ഹൈസ്ക്കൂളായപ്പോള്‍ പേരിടീലിന്റെ നിലവാരവും മാറി. പലപ്പോഴും അലസമായി നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ % ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage' എന്ന പേരും ഇട്ട് ഗുരുദക്ഷിണ നല്‍കിയിട്ടുണ്ട് മഹാന്മാരായ ശിഷ്യന്മാര്‍
നമുക്ക് പീലുവിലേയ്ക്ക് വരാം. എല്ലാമറിയാമെന്ന ഭാവം അവന് നന്നേ ചെറുപ്പത്തിലേ ഉണ്ടായിരുന്നു, സ്വല്‍പ്പം അഹങ്കാരവും എടുത്ത് ചാട്ടവും ഒക്കെ അതിന്റെ കൂടെ മസാലയായി കൂട്ടിയിരുന്നു. ആ സ്കൂളിലെതന്നെ അദ്ധ്യാപകരുടെ മകന്‍ എന്ന ജാട വേറെയും. ഈ സ്വഭാവം അവനെ പലപ്പോഴും അബദ്ധങ്ങളില്‍ കൊണ്ട് ചാടിക്കുമായിരുന്നു. ഒരിക്കല്‍ സൂര്യഗ്രഹണം കാണാന്‍ ഉള്ള രീതികള്‍ ഹേമാംബികടീച്ചര്‍ വിവരിക്കവേ, എനിക്കെല്ലാം അറിയാം എന്ന മട്ടില്‍ അത് ശ്രദ്ധിക്കാതെയിരുന്നു നമ്മുടെ പീലു. അടുത്ത ദിവസം, ടീച്ചര്‍ മൂന്നാല് എക്സ്രേ ഫിലിമുകള്‍ കൊണ്ട് വന്നു. എക്സ്രേ ഫിലിം വച്ചാണ് ഗ്രഹണം കാണേണ്ടതെന്ന കാര്യം മാത്രം പീലു എങ്ങനെയോ കേട്ടു. എക്സ്രേ ഫിലിം ആദ്യമായി കാണുന്ന ഞങ്ങള്‍ക്ക് ടീച്ചര്‍ അത് കാണാനായി ക്ലാസില്‍ വിതരണം ചെയ്തു. പീലു കാണിച്ച ബുദ്ധി നോക്കണേ, അവന്‍ ആ ഫിലിം ഒരു കുഴല്‍ രൂപത്തില്‍ ചുരുട്ടി കൈയ്യില്‍ പിടിച്ച് ഒരു കണ്ണടച്ച് ശാസ്ത്രജ്ഞന്റെ ഭാവത്തില്‍ ജനാലയിലൂടെ തല പുറത്തേയ്ക്കിട്ട് സൂര്യനെ ഒരു നോട്ടം!!!! ഭാഗ്യത്തിന് സൂര്യഗ്രഹണം ഒന്നും ഇല്ലായിരുന്നതു കൊണ്ട് അവന്‍ ഒറ്റക്കണ്ണനായില്ല....
എല്ലാപേരെയും പോലെ പീലുവും വളര്‍ന്നു. സ്കൂളിലെ സൌഹൃദം ആണ് ഏറ്റവും ദൃഢമായ സൌഹൃദം എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരോട് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ട്. നമ്മുടെ പീലുവും, പിന്നെ അന്നത്തെ സഹപാഠികളായിരുന്ന മഹേഷും, സന്തോഷും, വിജയകുമാറും, ജോസും പിന്നെ, പ്രൈമറിക്ലാസ്സിലെ അരമാര്‍ക്കിന്റെ വ്യത്യാസം ഉണ്ടാക്കിയ മത്സരബുദ്ധി ഇന്നും വീറോടെ കാത്തുസൂക്ഷിക്കുന്ന മഞ്ജുവും ബെറ്റിയും (അവരുടെ കഥ വഴിയെ പറയാം) ഒക്കെ ഇപ്പോഴും എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കള്‍ തന്നെ. പല സ്ഥലത്താണ് ജോലിയെങ്കിലും ഇടക്കിടെ നമ്മുടെ കൂടിച്ചേരലുകള്‍ ഇപ്പോഴും നടക്കാറുണ്ട്.
മൂക്കിന്റെ താഴെ കുറച്ച് രോമമൊക്കെ വളര്‍ന്നപ്പോള്‍ പല വിദ്വാന്മാരെപ്പോലെ പീലുവും ചെറിയ ‘സ്മാള്‍ ‘ ഒക്കെ ശീലിച്ചുതുടങ്ങി. ‘സാധനം‘ ഉള്ളില്‍ ചെന്നാല്‍ പിന്നെ അവന്‍ പഴയ സ്വഭാവം പുറത്തെടുക്കും - എടുത്തുചാട്ടം, അഹങ്കാരം - പിന്നെ, പുതിയൊരു സംഗതി കൂടെ കിട്ടി - ചില്ലറ ‘അടിച്ചുമാറ്റല്‍ ‘. കടയിലൊക്കെ പോയാല്‍ ഒരു തീപ്പെട്ടിയെങ്കിലും അവന്‍ എടുത്തിരിക്കും. സ്മാള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ മാത്രമേ ഈ സ്വഭാവം ഉള്ളു കേട്ടോ.
ഒരിക്കല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാപേരും കൂടി കന്യാകുമാരി കാണാന്‍ പോയി. തിരുവനന്തപുരത്തിന്റെ ഏറ്റവും അടുത്തുള്ള കന്യാകുമാരി എനിക്കെന്നും പ്രിയപ്പെട്ട സ്ഥലമാണ്. സൂര്യോദയവും അസ്തമയവും ഒരേസ്ഥലത്ത് കാണുന്ന ലോകത്തെ രണ്ടേ രണ്ട് സ്ഥലങ്ങളില്‍ ഒന്നാണിത് (മറ്റൊന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്). സന്ധ്യാസമയത്ത് കടല്‍തീരത്ത് കൂടിയുള്ള നടത്തം എത്രയായാലും മതിയാവില്ല. കടല്‍ ചിപ്പികളും, ശംഖുകളും, പുറ്റുകളും ഒക്കെയുള്ള കൌതുകവസ്തുക്കളുടെ വഴിക്കച്ചവടക്കാര്‍ അവിടെ ധാരാളമുണ്ട്. ആ കടല്‍ക്കാറ്റും, ഈ കാഴ്ച്ചകളും ഒക്കെ വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസം തന്നെ. വളരെയധികം യാത്ര ചെയ്തിട്ടുള്ള എന്റെ അനുഭവത്തില്‍, കന്യാകുമാരിയെ “the most romantic place in the world" എന്നു തന്നെ ഞാന്‍ പറയും.
അങ്ങനെ ഈ യാത്രയില്‍ പീലുവും, മഹേഷും, സന്തോഷും ഞാനും ഒത്തുകൂടി. കന്യാകുമാരി കേരളാ ഹൌസില്‍ ഞങ്ങള്‍ രാവിലെ തന്നെ എത്തി. എല്ലാപേരും കുളിച്ച് റെഡിയാകുമ്പോള്‍ പീലു പറഞ്ഞു, ‘എനിക്ക് മാത്രമായി കുറച്ച് നേരം ബാത്ത്രൂം വേണം, എല്ലാപേരും അവരവരുടെ കാര്യം കഴിഞ്ഞെങ്കില്‍ അവസാനം മതി എനിക്ക്’. ഓക്കെ, അവസാനം അവന്‍ കയറി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, പീലു ബാത്ത് റൂമില്‍ തന്നെ. ഡ്രില്ലിംഗ് മെഷീന്‍ കൊണ്ട് ചുമരു തുരക്കുന്നത് പോലത്തെ ശബ്ദം ചെറുതായി ഞങ്ങള്‍ക്ക് കേള്‍ക്കാം. ഇവനെന്താ തുരംഗം ഉണ്ടാക്കുകയാണോ അതിനുള്ളില്‍ ? അവസാനം ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നട തുറന്നു. വലിയ ഗമയില്‍ ആടിന്റെ താടിപോലെ ഒരു താടിയും, പിന്നെ ഹൈഹീല്‍ ചെരുപ്പിന്റെ ആകൃതിയില്‍ ഒരു കൃതാവും, പഴയ കെ.എസ്.ആര്‍ ടി സി ബസ്സിന്റെ ബംബര്‍ പോലത്തെ മീശയും ഒക്കെ വച്ച് പീലുവും റെഡിയായി. ഈ മേക്കപ്പിനാണ് അവന്‍ ഇത്രേം നേരമെടുത്തത്. ഇലക്ട്രിക്ക് ഷേവറിന്റെ ശബ്ദം ആയിരുന്നു അവിടെ കേട്ടത്. പതിവ് പോലെ വൈകുന്നേരം ആയപ്പോള്‍ പീലു ഒരു സ്മാള്‍ അടിച്ചു. അവന്റെ തനി സ്വഭാവം പുറത്ത് വന്നു. മുന്തിരിങ്ങ ജ്യൂസ് കഴിക്കാന്‍ പോയ കടയില്‍ നിന്ന് ഒരു പൊതി അവന്‍ അടിച്ചുമാറ്റി. കൂടെയുണ്ടായിരുന്ന ഞങ്ങള്‍ പോലും അറിഞ്ഞില്ല. പക്ഷേ, ഇത്തവണ അവന് അബദ്ധം പറ്റി. കളയാന്‍ വച്ചിരുന്ന നാരങ്ങാത്തോടും, പൊനാപ്പിളിന്റെ മുള്ളും ഒക്കെയായിരുന്നു അതില്‍ . ആകെ ചമ്മിയ അവന്റെ വളിച്ച മുഖം ആ നിലാവെളിച്ചത്തില്‍ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ തിളങ്ങി. “ഇനിയെങ്കിലും നോക്കി എടുക്കെടാ, അബദ്ധം പറ്റാതെ, മണ്ടന്‍ “ ‘മണ്ടന്‍‘ എന്ന് സന്തോഷ് വിളിച്ചത് പീലുവിന്റെ അഭിമാനത്തെ മുറിപ്പെടുത്തി.
നേരം ഇരുട്ടിത്തുറങ്ങി. കച്ചവടക്കാര്‍ അവരുടെ തട്ടുകളൊക്കെ ഒതുക്കിത്തുടങ്ങി. ‘മണ്ടന്‍‘ വിളിയുടെ അപമാനം ഇപ്പോഴും പീലുവിനുണ്ടെന്ന് അവന്റെ മുഖത്ത് നിന്നറിയാം. കൂടാതെ, എല്ലാപേരും ഓരോന്ന് പറഞ്ഞ് കളിയാക്കാനും തുടങ്ങി. ഞങ്ങള്‍ കടല്‍ത്തീരത്ത് മണലിലൂടെ വെറുതേ നടന്നു. ഇടക്ക്, ‘ഇപ്പോള്‍ വരാം’ എന്ന് പറഞ്ഞ് പീലു ഇരുളിലേയ്ക്ക് മറഞ്ഞു. ‘ഒന്നിന്’ പോകാനായിരിക്കും എന്ന് ഞങ്ങള്‍ കരുതി. പക്ഷേ കുറേ നേരമായിട്ടും അവനെ കാണുന്നില്ല. ഞങ്ങള്‍ കപ്പലണ്ടി തിന്നു തീര്‍ത്ത്, അത് പൊതിഞ്ഞ കടലാസ്സ് കടല്‍ക്കാറ്റില്‍ പറത്തി അങ്ങനെ നടന്നു. കാറ്റില്‍ എവിടെ നിന്നോ ഒരു ശംഖൊലിയും കേട്ടു....ഈ രാത്രി നേരം. അതാരും അത്ര ശ്രദ്ധിച്ചില്ല.
പെട്ടെന്ന്, ‘തിരുടാ, നായേ....@##^^@@&*@‘ എന്നൊക്കെ വിളിച്ചുകൊണ്ട് ഒരു തമിഴന്‍ പയ്യന്‍ ഒരു മാന്യനെ മണലിലൂടെ ഓടിക്കുന്നു. ‘നമ്മുടെ പീലുവല്ലേ അത്?” മഹേഷിനാണ് സംശയം തോന്നിയത്. സംഗതി ശരിയാണ്. നമ്മുടെ പീലുവിനെ ഒരുത്തന്‍ ഓടിക്കുന്നു. കാര്യമറിയാതെ പകച്ചു നിന്ന ഞങ്ങളുടെ മുന്നിലൂടെ തന്നെ പീലു ശരം വിട്ടപോലെ പായുന്നു പിന്നാലെ ആ തമിഴനും.... പെട്ടെന്ന് വഴിയില്‍ കിടന്ന എന്തിലോ തട്ടി പിന്നാലെ ഓടിയ തമിഴന്‍ പയ്യന്‍ താഴെ വീണു. പീലു ശരം വിട്ട പോലെ രക്ഷപ്പെടുകയും ചെയ്തു. ഞൊടിയിട കൊണ്ടാണ് കാര്യങ്ങളൊക്കെ കഴിഞ്ഞത്. ഞങ്ങള്‍ക്ക് കാര്യമൊന്നും പിടികിട്ടിയില്ല... എന്തായാലും ഇനി അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയത് കൊണ്ടും, വിശപ്പും ക്ഷീണവും ഒക്കെ വന്നതു കൊണ്ടും ഞങ്ങള്‍ തിരികെ കേരളാഹൌസിലേയ്ക്ക് ചെന്നു. കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ മുറിയുടെ താക്കോല്‍ വാങ്ങിയതായി അറിഞ്ഞു. പലപ്രാവശ്യം മുട്ടിയശേഷം വാതില്‍ തുറന്നു. മുറിക്കുള്ളില്‍ ലൈറ്റിട്ടിട്ടില്ലായിരുന്നു. പുറത്ത് നിന്നു വീശിയ ലൈറ്റ്ഹൌസിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കാഴ്ച കണ്ട് പെട്ടെന്നൊന്നമ്പരന്നു. പഞ്ചാഗ്നിയിലെ മോഹന്‍ലാല്‍ ഞങ്ങളുടെ മുറിയില്‍ !!!!
ഞാന്‍ മുറിക്കുള്ളില്‍ ചാടിക്കയറി ലൈറ്റിട്ടു. എല്ലാപേരും സൂക്ഷിച്ചു നോക്കി..... പഞ്ചാഗ്നിയിലെ ലാല്‍ അല്ല, നമ്മുടെ സാക്ഷാല്‍ പീലു..... രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് ഉണ്ടാക്കിയെടുത്ത കോമാളിത്തരം - അതെ, കോമാളിത്തരം തന്നെ - മൊത്തത്തില്‍ ഒലിച്ചു പോയിരിക്കുന്നു. സ്റ്റൂ വയ്ക്കാന്‍ തൊലി കളഞ്ഞ ഉരുളക്കിഴങ്ങ് പോലെ ഇരിക്കുന്നു ഇവന്റെ മുഖം. അവിടവിടെ ബ്ലേഡ് കൊണ്ട് കോറിയ പോലെയും ഉണ്ട്. കടപ്പുറത്ത് വില്‍ക്കാന്‍ വച്ചിരുന്ന ശംഖിന്റെ പുറത്ത് കരകൌശലം കാട്ടിയ പോലെ. അയ്യേ, ആ തമിഴന്‍ പയ്യന്‍ ഇവനെ എന്താ ചെയ്തത്???? ഞങ്ങള്‍ക്ക് ആകെ ചിരിയായി. ‘എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ടം’ പേടിച്ചരണ്ട പീലു ഞങ്ങളെ ഉള്ളിലാക്കി പെട്ടെന്ന് വാതിലടച്ചു.
ആദ്യമൊന്നും ചോദിച്ചിട്ട് അവന്‍ ഒന്നും പറഞ്ഞില്ല. “എന്തെങ്കിലും കുഴപ്പം കാണിച്ചെങ്കില്‍ തമിഴന്‍ പയ്യന്മാര്‍ ഇപ്പോള്‍ കൂട്ടത്തോടെ നിന്റെ ദേഹത്ത് മേയാന്‍ വരും, പറയെടാ എന്താ പറ്റിയത്??” ഞാനവനെയൊന്ന് വിരട്ടിനോക്കി. രാവിലെ ഒന്നര മണിക്കൂര്‍ എടുത്ത് മോടിപിടിപ്പിച്ച ഈ മരമോന്ത ഇത്ര ധൃതിയില്‍ ഇങ്ങനെ വെട്ടി നിരത്തിയതെന്തിനെന്ന് അറിയാന്‍ ആകാംഷയായി.
എന്തായാലും ആ ഭീഷണി ഏറ്റു. പേടിയും, ചമ്മലും, നാണക്കേടും എല്ലാം കൂടി ചേര്‍ന്ന് വിവര്‍ണ്ണമായ മുഖത്തോടെ പീലു പറയാന്‍ തുടങ്ങി. “നേരത്തേ മുന്തിരിങ്ങക്കടയില്‍ നിന്ന് പൊതി എടുത്ത് നാണം കെട്ടില്ലേ, അതു കൊണ്ട്....” അവന്‍ വിക്കി.....”അതുകൊണ്ട്, പറയെടാ....എന്ത് പറ്റിയെന്ന്” ഞങ്ങള്‍ ഒരുമിച്ചാണ് അങ്ങനെ ശബ്ദം ഉയര്‍ത്തിയത്... “ഞാന്‍, ആ ശംഖ് ഒക്കെ വില്‍ക്കുന്നവന്റെ തട്ടില്‍ നിന്ന് ഒരു ശംഖ് എടുത്തു.” ഞങ്ങള്‍ക്ക് ആവേശമായി, ‘സ്മാള്‍ ‘ ഇത്തിരി ലാര്‍ജ്ജായിത്തന്നെ പ്രവര്‍ത്തിച്ചല്ലോ..... “എന്നെ കളിയാക്കരുത്, ഞാന്‍ പറയാം....” പീലു തുടര്‍ന്നു.... “നേരത്തേ പറ്റിയ അബദ്ധം വീണ്ടും പറ്റരുതല്ലോ..... അതു കൊണ്ട് ഞാന്‍, ആ ശംഖ് നല്ലത് തന്നെയോ എന്നറിയാന്‍ ഒന്ന് ഊതി നോക്കി. അടുത്ത് ആ തമിഴന്‍ പയ്യന്‍ കിടന്നത് ഞാന്‍ കണ്ടില്ല. അവനാണ് എന്നെ ഓടിച്ചത്......”
എല്ലാപേരുടെയും ചിരി ഉച്ചത്തിലായപ്പോള്‍ പീലുവും പതുക്കെ ചമ്മലൊക്കെ ഒളിപ്പിക്കാന്‍ കൂടെക്കൂടി...... ഇതിനിടയില്‍ മഹേഷ് വിളിച്ച് പറയുന്നത് കേട്ടു.... ‘വെള്ളമടിച്ചാല്‍ മര്യാദയ്ക്ക് നടക്കണം....മറ്റുള്ളവരെ മെനക്കെടുത്തരുത്.... വെള്ളമടിച്ച് പാമ്പായി ശംഖ് വിളിച്ചിരിക്കുന്നു.....ശംഖുവരയന്‍!!!!!’
അന്ന് മുതല്‍ പീലുവിന് പുതിയൊരു പേരുകൂടി കിട്ടി, ശംഖുവരയന്‍ - ശംഖുവരയന്‍ പീലു.....
സ്കൂളിലെ സൌഹൃദം ആണ് ഏറ്റവും ദൃഢമായ സൌഹൃദം എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോഴും സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകരോട് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ട്.
ReplyDelete.....അന്ന് മുതല്‍ പീലുവിന് പുതിയൊരു പേരുകൂടി കിട്ടി, ശംഖുവരയന്‍ - ശംഖുവരയന്‍ പീലു.....
ചിരിക്കാനും ചിരിപ്പിക്കാനും പറ്റിയ പോസ്റ്റ്, നന്നായി.
ReplyDeleteസ്കൂള്‍ കാലത്തെ കുറിച്ച് എഴുതണമെങ്കില്‍ ഡെയിലി ഓരോ പോസ്റ്റ് വേണ്ടി വരും, അത്രയ്ക്കും രസകരമായ ഓര്‍മ്മകള്‍ ഉണ്ടാക്കും എല്ലാവര്ക്കും, എന്തായാലും പോസ്റ്റ് വളരെ നന്നായി.
ReplyDelete:)
ReplyDelete"കൌശലക്കാരനായ പീലു എന്ന കുറുക്കന്‍,..."
'പീലു' കുറുക്കനായിരുന്നോ അതോ കടുവയോ?
"നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ % ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage' എന്ന പേരും .."
ഹ ഹ ഹ... കൊള്ളാം.
നന്നായിരിക്കുന്നു നല്ല ഓർമ്മകൾ സ്കൂൾ കാലത്തെ ഓർമ്മകൾ എനിക്കും ഒത്തിരി ഉണ്ട് പക്ഷേ എഴുതിയാൽ തൃപ്തിയാകുന്നില്ല ഞാൻ അനുഭവിച്ച ഫീലിംഗ് എഴുത്തിൽ കൊണ്ടുവരാൻ പറ്റുന്നില്ല അതിനാൽ ആശ്രമം ഉപേക്ഷിച്ചു. അഭിനന്ദനങ്ങൾ
ReplyDeleteപൊറാടത്ത് : വളരെ നന്ദി, പീലു കടുവയാണോ എന്ന് ഇപ്പോള്‍ ശരിക്കും സംശയം തോന്നുന്നു...പഴയ പൂമ്പാറ്റ സംഘടിപ്പിച്ച് സംശയം മാറ്റാം...
ReplyDelete‘ശംഖുവരയന്‍’ കൊള്ളാം... ‘ശംഖുവരയന്‍ ശംഖൂതിയപ്പോള്‍’ എന്ന തലക്കെട്ട് ഒരല്പം ചേരായ്കയില്ലേ? ഊതിയതിനു ശേഷമാണല്ലോ ആശാന്‍ ‘ശംഖുവരയന്’ ആയത്?
ReplyDeleteഓഫ്: സംശയം വേണ്ട ഗോപുവേ... ‘പീലു’ കടുവ തന്നെ!
പഴയ സ്കൂള്‍ കഥാപാത്രങ്ങളെ ഒക്കെ ഒന്നുകൂടി കാണാനായത്തില്‍ സന്തോഷം. :-)
ReplyDeleteഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു നര്‍മ്മം കലര്‍ത്തി നല്ലൊരു സദ്യയായി വായനക്കാരന് വിളമ്പുമ്പോള്‍ സദ്യയുടെ സ്വാദിനൊപ്പം പാചകത്തിന്റെ വൈദഗ്ദ്യവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . നല്ല എഴുത്ത്
ReplyDeleteoruputhiya peru koduththallo
ReplyDeletenannayi
ബാല്യകാലത്തിലെ ഇഷ്ട്ടകഥാപാത്രങ്ങളിൽ ലയിച്ച് ,ഇരട്ടപ്പേരുകൾ വരുന്ന വഴികൾ കണ്ട്,കണക്ക് ടീച്ചർ ശതമാനത്തിൽ ഒതുങ്ങൂന്നത് കണ്ടിട്ട് ,ശംഖുവരയൻ പീലു ഉണ്ടായ കഥവരെ ഒട്ടും മുഷിപ്പില്ലാതെ വായിച്ചു തീർക്കുവാൻ സാധിച്ചത് തന്നെയാണ് ഈ എഴുത്തിന്റെ ഗുണം....!
ReplyDeleteഇത് വളരെനന്നായിയിട്ടുണ്ട് കേട്ടൊ ഗോപൻ
ഹഹ.... നന്നായി എഴുതി..... :)
ReplyDeleteHai gopuji...first time here..കിടിലന്‍ ശൈലി
ReplyDeleteThis comment has been removed by the author.
ReplyDeleteശംഖുവരയന്റെ ശംഖുവിളി..........കൊള്ളാം...
ReplyDeleteചിന്തകളില്‍ ഒരു ഭൂതകാലവും
ചിരിക്കാന്‍ ഒരു വര്‍ത്തമാനകാലവും
എല്ലാം നിറഞ്ഞ നല്ല ഒരു പോസ്റ്റ്...
നന്നയിരിക്കുന്നു മോനേ...
അപ്പോള്‍ ഇതിനുള്ള തയ്യാറെടുപ്പയിരുന്നു അല്ലേ ഇതുവരെ.
''''അലസമായി നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ % ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage''''
ReplyDeleteനന്നായി...വായിക്കാന്‍ നല്ല രസമുണ്ട്.
ശംഖ് ഊതിനോക്കണം ....
ReplyDeleteഅപ്പോഴേ അതിന്റെ സുഖമറിയൂ...
കഥയില്‍ ചോദ്യമില്ലല്ലോ...
നന്നായിട്ടുണ്ട്
ഹ ഹ... കൊള്ളാം.
ReplyDeleteമിനി ടീച്ചര്‍ : സന്തോഷം, ആദ്യം തന്നെ വന്നതിന്
ReplyDeleteജിഷാദ് : നന്ദി
പൊറാടത്ത് : ഞാന്‍ തിരുത്തി, നന്ദി
ബിജു (നാടകക്കാരന്‍) : വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും
വിജി പിണറായി : പീലുവിനെ ഞാന്‍ തിരുത്തി, നന്ദി
അപ്പൂ : വളരെ നന്ദി, സന്തോഷം.... എന്നും കടപ്പാട് ആദ്യാക്ഷരിയോടുണ്ട്....
ReplyDeleteഅബ്ദുള്‍ഖാദര്‍ : നന്ദി, വായനയ്ക്കും അഭിപ്രായത്തിനും
കുസുമം : വളരെ നന്ദി, ഇനിയും വരണേ
ബിലാത്തിപ്പട്ടണം : വളരെ സന്തോഷം, ആദ്യമേ വന്ന് അഭിപ്രായം പറഞ്ഞതിന്
സാജന്‍ : വളരെ നന്ദി...
ആയിരത്തൊന്നാം രാവ് : ആദ്യമായാണല്ലേ ഇവിടെ...ഇനിയും വരണേ...നന്ദി...
ഉഷമ്മേ : ഈ സ്നേഹവും പ്രോത്സാഹനവും തന്നെ എന്നും പ്രചോദനം...
ReplyDeleteറിയാസ്: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും
പ്രജ്ഞാപഥം: രവിച്ചേട്ടാ, ശംഖ് ഊതിനോക്കണം ....
അപ്പോഴേ അതിന്റെ സുഖമറിയൂ... പക്ഷേ, അനവസരത്തിലായിപ്പോയി...വളരെ സന്തോഷം...വായിച്ച് അഭിപ്രായം പറഞ്ഞതിന്
വയ്സ്രേലി : വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും...
അതെ സ്കൂള് ജീവിതത്തിലെ ഓര്‍മ്മകളില്‍ മുഖത്തോടൊപ്പം ആദ്യം വരുന്നത് ഇരട്ടപേരായിരിക്കും ..കുറെ നാളാവുമ്പോള്‍ ശരിക്കുള്ള പേരു തന്നെ ആരും ഓര്‍ക്കില്ല...
ReplyDelete"മുന്തിരിങ്ങ ജ്യൂസ് കഴിക്കാന്‍ പോയ കടയില്‍ നിന്ന് ഒരു പൊതി അവന്‍ അടിച്ചുമാറ്റി. കൂടെയുണ്ടായിരുന്ന ഞങ്ങള്‍ പോലും അറിഞ്ഞില്ല. പക്ഷേ, ഇത്തവണ അവന് അബദ്ധം പറ്റി. കളയാന്‍ വച്ചിരുന്ന നാരങ്ങാത്തോടും, പൊനാപ്പിളിന്റെ മുള്ളും ഒക്കെയായിരുന്നു അതില്‍.. " അതു ഉഗ്രന്‍! ആമുഖമോര്‍ത്തിട്ട് ചിരി അഠക്കാന്‍ വയ്യ..
പീലു എന്നതിനേക്കാള്‍ ഒരെടുപ്പ് വന്നു പേര് "ശംഖുവരയന്‍" എന്നായപ്പോള്‍!
ഗോപാ എഴുത്തിനു നല്ല ഒഴുക്ക് ഗംഭീരമവുന്നു .. ആശംസകള്‍!
നന്നായിട്ടുണ്ട്. കന്യാകുമാരിയില്‍ ചന്ദ്രോദയവും സൂര്യാസ്തമനവും അല്ലെ ഒന്നിച്ചു കാണാന്‍ പറ്റുന്നെ? സൂര്യോദയവും അസ്തമനവും ഒന്നിച്ചു കാണാന്‍ 2 സൂര്യന്മാര്‍ വേണ്ടേ??
ReplyDeleteമാണിക്യം ചേച്ചി: വളരെ സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും... നന്ദി, ആശംസകള്‍
ReplyDeleteഞാന്‍ : Njan : സൂര്യോദയവും അസ്തമയവും ഒന്നിച്ചല്ല; ഒരേ സ്ഥലത്തുനിന്ന് കാണാം എന്നാണ് പറഞ്ഞത്. മൂന്ന് മഹാസമുദ്രങ്ങള്‍ ചേരുന്ന ഒരു മുനമ്പാണല്ലോ കന്യാകുമാരി. ഇവിടെ രാവിലെ സൂര്യോദയവും, വൈകിട്ട് അതേ സ്ഥലത്ത് അസ്തമയവും കാണാം. തീര്‍ച്ചയായും അവസരം കിട്ടിമ്പോള്‍ ഒന്ന് പോകണം കേട്ടോ, കാണേണ്ട സ്ഥലം തന്നെ...മനോഹരം.... വായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി, ഇനിയും വരണേ, ആശംസകള്‍
ഹ ഹ. പേരുകള്‍ വരുന്ന വഴിയേയ്...
ReplyDeleteശംഖുവരയന്‍! നല്ല ഒന്നാന്തരം പേര്.
:)
പോസ്റ്റ് വളരെ നന്നായി.ഇനിയും എഴുതണേ, ആശംസകള്‍
ReplyDeleteകഥ കൊള്ളാം. കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊട്നു പോയി ഈ പോസ്റ്റ്. അന്നൊക്കെ ഇരട്ടപ്പേര് കേള്‍ക്കുംബ്ലോ ദേഷ്യമായിരുന്നു. ഇപ്പൊ അതൊക്കെ സുഖമുള്ള ഓര്‍മ്മകളും ഒപ്പം നഷ്ടബോധവുമാണ് മനസ്സില്‍ ഉണ്ടാകുന്നത്.
ReplyDeleteകൊള്ളാം. നല്ല അനുഭവം. നന്നായി അവതരിപ്പിച്ചു. ഈ അസുഖമുള്ള ആളുകള്‍ എല്ലായിടത്തും ഉണ്ട്. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഒരു പോസ്റ്റ് എഴുതാനുള്ള വക കിട്ടി എന്നുള്ളതാണ് സത്യം. പണ്ട് എന്‍റെ നാട്ടില്‍ നടന്ന ഒരു മോഷണം.
ReplyDeletekollaam
ReplyDeleteചിരിപിക്കാന്‍ ഉള്ള പോസ്റ്റ് ..എത്ര മാത്രം എത്ര പേര്‍ ചിരിച്ചു എന്ന് ചോദിച്ചാല്‍ കൈ വിരലില്‍ പോലും എണ്ണാന്‍ ഉണ്ടാവില്ല എന്ന് തോനുന്നു
ReplyDeleteഎഴുത്ത് ഒക്കെ നന്നായിട്ടുണ്ട് ..ബട്ട് ക്ലൈമാക്സ് എന്തു അത്ര കണ്ടു അങ്ങോട ഏശുന്നില്ല
gops ente eratta peru parnajillallo. kathayude shyli nallavannam improve cheyithittundu.
ReplyDeleteതാങ്കൾക്കു മാത്രം ഇരട്ട പേരില്ലാത്തത് സത്യാണോ ? എന്തായാലും നന്നായി എഴുതിയിരിക്കുന്നു. കുട്ടികാലത്തെ ഒരു പാട് നല്ല ഓർമ്മകൾ പൊടി തട്ടി എടുക്കാൻ സാധിച്ചു.
ReplyDeleteഓ.ടോ. പൊറാടത്തിനു അന്ന് percentage' ഒരു ഫാഷനായിരുന്നു ട്ടോ അത്ര ടെൻഷൻ വേണ്ട
hmmmmm good Gopaa, u r getting adept in the art of holding the reader's interest!!
ReplyDeletegopuji valare rasakaramayi aswadhikkan sadhichu..... ashamsakal...........
ReplyDeleteശ്രീ : നന്ദി, ആശംസകള്‍
ReplyDeleteമിനി: സന്തോഷം, ഈ വഴി വന്നതിന്
അക്ബര്‍ : വളരെ സന്തോഷം, ആദ്യമായാണല്ലേ ഇതിലേ, ഇനി സ്ഥിരമാകട്ടേ
ആളവന്താന്‍ : സന്തോഷം, താങ്കളുടെ ആ കഥ പ്രതീക്ഷിക്കുന്നു.
ഉമേഷ് : നന്ദി
MyDreams : ഇത് ഒരു അനുഭവക്കുറിപ്പാണ്, ചിരിപ്പിക്കല്‍ മനഃപ്പൂര്‍വ്വം ഉണ്ടാക്കാന്‍ പറ്റുന്നതല്ല, ചില സംഭവങ്ങള്‍ പറഞ്ഞെന്നേയുള്ളൂ, നര്‍മ്മനാണോയെന്നൊക്കെ വായിക്കുന്നവര്‍ തീരുമാനിക്കും. നര്‍മ്മം ആണെന്ന് ഞാന്‍ അവകാശപ്പെടുന്നില്ല, വെറും അനുഭവക്കുറിപ്പ് മാത്രം... വളരെ നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും....
ReplyDeleteപ്രീതി : ഹൊ, അങ്ങനൊന്നും ഇല്ലെന്നേ....
ഭദ്ര : വളരെ സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും
സിന്ധ്യ C : വളരെ സന്തോഷം, വായിച്ച് അഭിപ്രായം പറഞ്ഞതിന് .... ഇനിയും വരണേ...
ജയരാജ് മുരുക്കുമ്പുഴ : വളരെ സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും...
ശംഖ് നല്ലതാണോന്നറിയാന്‍ ഊതി നോക്കിയ രംഗം ആലോചിച്ച് ചിരിച്ചു പോയി... കൊള്ളാം ഗോപുമോനേ.
ReplyDeleteനല്ല തമാശ. ഇനിയും സ്കൂള്‍ കഥകള്‍
ReplyDeleteപ്രതീക്ഷിക്കുന്നു.
പീലു കുറുക്കനോ..പുലിയോ..
എന്ന് നാളെ ഞാന്‍ പറഞ്ഞു തരാം.
ഇന്നിനി സമയമില്ല.
ഞങ്ങള്‍ക്ക് ഒരു കോമളവല്ലി ടീച്ചര്‍ ഉണ്ടായിരുന്നു.
'ശതമാനം'
ഞാന്‍ മലയാളം മീഡിയത്തിലാ..
പഠിച്ചത്.
സൂപ്പര്‍....വെരി വെരി സൂപ്പര്‍... വായിച്ചു, ഒരുപാട് ചിരിച്ചു. പഴയ ഇരട്ടപ്പേരുകളുടെ ലോകത്തേക്ക് വീണ്ടും പോയി. ശംഖുവരയന്റെ ബുദ്ധി അപാരം. യഥാര്‍ഥ ‘കസ്റ്റമര്‍ സെന്‍സ്’.
ReplyDeleteഅതേ ഗോപു ചേട്ടാ... ഒരു കാര്യം പറയാന്‍ മറന്നു.
ReplyDelete"പലപ്പോഴും, അലസമായി നെഞ്ചിന് നടുവിലൂടെ ഒരു കൈവണ്ണത്തില്‍ മാത്രം സാരി അണിഞ്ഞിരുന്ന കണക്ക് ടീച്ചര്‍ക്ക് ഗണിതശാസ്ത്രത്തിലെ '%' ചിഹ്നം ഓര്‍മ്മിപ്പിക്കുന്നത് കൊണ്ട് ‘percentage' എന്ന പേരും ഇട്ട് ഗുരുദക്ഷിണ നല്‍കിയിട്ടുണ്ട് മഹാന്മാരായ ചില ശിഷ്യന്മാര്‍!!"
ദേ ഈ വരികള്‍ ഞാന്‍ ഒന്ന് മോഷ്ട്ടിച്ചു കേട്ടോ. അങ്ങ് പൊറുക്കണം.!
കുട്ടികാലത്തിലേക്ക് കൂട്ടികൊണ്ട് പോയി അന്നത്തെ പല കുസൃതികളും ... മറ്റും മനസിലേക്കോടിയെത്തി.. വളരെ നന്നായി പറഞ്ഞിരിക്കുന്നു.. ആശംസകൾ
ReplyDelete@**@##@@***##$$*** ayyayyo theri paranjathalla gopaa... malayalam type cheythu nokkiyathaa....
ReplyDeletevalare nannaayittundu ketto.. Manjuvineyum Betty yeyum kaathirikkunnu....
കുമാരാ : സന്തോഷം, ഇഷ്ടമായി എന്നറിഞ്ഞതില്‍ ... നന്ദി, ആശംസകള്‍
ReplyDeleteഎക്സ് പ്രവാസിനി : ആദ്യമായാണല്ലേ ഇതിലേ, വളരെ നന്ദി... പിന്നെ, ഇംഗ്ലീഷ് മീഡിയമായാലും മലയാളം മീഡിയം ആയാലും ‘%‘ % തന്നെ, അല്ലേ?
സൂര്യതേജസ്സ് : മനോജ് സാറേ, ശംഖുവരയന്‍ നമ്മുടെ ഇടയില്‍ത്തന്നെ ഉള്ളവനാണേ.....നന്ദി...
ആളവന്താന്‍ : നടക്കട്ടേ, നടക്കട്ടേ...കലാവിദ്യ അനുകരണമാണെന്ന് ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടത്രേ...സന്തോഷം...ആശംസകള്‍
ഉമ്മുഅമ്മാര്‍ : വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും...ഇനിയും വരണേ...
പ്രമീള : പോസ്റ്റിനെക്കാള്‍ രസകരമായല്ലോ കമന്റ്...ഒരുപാട് സന്തോഷം... മഞ്ചുവിനെയും ബെറ്റിയെയും കാത്തിരുന്നോ.... ഉടനേ വരും.....ഗര്‍ര്‍ര്‍!!!!!!!!!!!!
കൊള്ളാം കലക്കി...ഫോണ്ട് ഒന്നു ശ്രദ്ധിച്ചാൽ നന്നായിരുന്നു..വലിപ്പം കൂടിയ അക്ഷരൺഗളാന്..
ReplyDeleteഇരട്ടപ്പേരുകളുടെ പരിണാമഗതി ഇഷ്ടപ്പെട്ടു..
ReplyDeleteആ പീലു ഇതു വായിച്ചു കാണുമോ ഗോപാ? ഇപ്പോഴും ഈ സ്വഭാവം കൊണ്ടു നടക്കുന്നുണ്ടോ? അതോ അന്നത്തോടെ മതിയാക്കിയോ?
ReplyDeleteആ പേരുവിളികള്‍ കൊള്ളാം. അന്നാ ചാക്കോ എന്നകുട്ടിയെ ഞാന്‍ വിളിച്ചിരുന്നത് അന്നാചാക്ക എന്നായിരുന്നു.
അനുഭവം രസകരമായി എഴുതിയിരിക്കുന്നു.
Kalakkan...
ReplyDeletePony Boy: വളരെ നന്ദി, (screen resolution 1280 X 800 ആക്കി നോക്കൂ, തീരെ ചെറിയ ഫോണ്ട് ആകാതിരിക്കാന്‍ ശ്രദ്ധിച്ചതാണ്...നന്ദി)
ReplyDeleteഷാ: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും
ഗീതേച്ചീ : ഒരുപാട് സന്തോഷം...പീലുവിന് മെസ്സേജ് അയച്ചു, എന്തായാലും വായിപ്പിക്കും. ഒറ്റയ്ക്കിരുന്ന് വായിച്ചാല്‍ അവന് കൊള്ളാം, അല്ലെങ്കില്‍ എല്ലാപേരെയും വിളിച്ചുകൂട്ടി ഉറക്കെ വായിച്ച് ആഘോഷിക്കും...അതെ, പേരു വിളികളുടെ കൂട്ടത്തില്‍ ഒന്ന് കൂടിയുണ്ട്..അജിത്ത്, അജിത്തിനെ സാധാരണയായി വിളിക്കുന്നത് ‘ഐത്ത്‘ എന്നാണല്ലോ... നന്ദി, ആശംസകള്‍ ...
Tommy : വളരെ നന്ദി...
സ്കൂൾ മറ്റൊരു ലോകമാണ്. എല്ലാം തികച്ചും വ്യത്യസ്തം. അനുഭവങ്ങൾ എത്ര ആവേശകരമാണ്. ഒരു മനുഷ്യന്റെ ഏറ്റവും രസകരമായ കാലം സ്കൂൾ കാലമ്മല്ലേ. എത്ര കാലം കഴിഞ്ഞാലും നമ്മെ മാടി വിളിക്കുന്ന ഗൃഹാതുരത്വം. എഴുത്ത് നന്നായി. വൈകാരികമാക്കതെ ഫലിതത്തിൽ കലർത്തിയത് ഉചിതമായി.
ReplyDeleteഗുണപാഠം:‘വെള്ളമടിച്ചാല്‍ മര്യാദയ്ക്ക് നടക്കണം....മറ്റുള്ളവരെ മെനക്കെടുത്തരുത്...."
ReplyDeleteനന്നായിരിക്കുന്നു ഗോപാ. ആശംസകൾ.
പേരിട്ടു പേരിട്ടു പേരച്ചനായി. അതൊക്കെ ഒരു കാലം.
ReplyDeleteപൂമ്പാറ്റ കഥാപാത്രങ്ങള്‍ പേരായവര്‍ അന്ന് ധാരാളം.
പീലു ഒരു കടുവ തന്നെ. ഗോപകുമാറും എഴുത്തിലെ കടുവ.
അപ്പൊ അടുത്തത് ആ കൊഴുകട്ടയുടെ കഥ ആയികൊട്ടെ
ReplyDeleteഎന്‍.ബി.സുരേഷ് : അതെ, വളരെ ശരിയാണ്, സ്ക്കൂള്‍ ജീവിതത്തിലെപ്പോലെ രസകരവും, സ്നേഹസമ്പന്നവുമായ ഓര്‍മ്മകള്‍ മറ്റൊരിടത്തും ഉണ്ടാവില്ലതന്നെ. വളരെ നന്ദി, വായനയ്ക്ക്....
ReplyDeleteലതി : വളരെ സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും...
സുകന്യ : അതെ, പേരച്ചന്മാര്‍ ... അതു കൊള്ളാം, വളരെ സന്തോഷം, വായിച്ച് അഭിപ്രായം പറഞ്ഞതിന്....
ഒഴാക്കന്‍ : അതെ, കൊഴുക്കട്ടയെപ്പറ്റിയാണെങ്കില്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല...ഹ ഹ ഹാ!!! വളരെ സന്തോഷം, ഇവിടെ വന്നതിന്...
എന്റെ സുഹൃത്തും അയല്‍വാസിയുമായ ഗോപന്.
ReplyDeleteനന്നായിരിക്കുന്നു. മുന്‍പുള്ള പോസ്റ്റും ഹ്യൂമറായിരുന്നല്ലോ.
അതിനുവേണ്ടി മാത്രമാണോ ഈ ബ്ലോഗ്.
ഏതായാലും സംഗതി കലക്കീട്ടുണ്ട്.
ഞാന്‍ ഫോണ്‍ ചെയ്തപ്പോള്‍ സൂചിപ്പിച്ച കാര്യത്തെക്കുറിച്ച്,
കൂടുതല്‍ ആലോചിക്കുക.
സ്നേഹപൂര്‍വ്വം,
താബു.
പോസ്റ്റ് വളരെ നന്നായിട്ടുണ്ട്. ഉത്തരം താമസിച്ചതില്‍ ക്ഷമിക്കുക. തമ്മില്‍ കണ്ടപ്പോള്‍ സംസാരിച്ച പോരായ്മകള്‍ ഈ പോസ്റ്റില്‍ മാറിയിട്ടുണ്ട്. എന്‍റെ ഹ്യദയം നിറഞ്ഞ ആശംസകള്‍
ReplyDeleteസുരേഷ് ചൂര, ഗിരീഷ് കീരി, മാത്യു മത്തി- നമ്മുടെ ഇതുത്തന്നെയായിരുന്നു സ്ഥിതി. ചില ഗിരീഷ്മാർ കണ്ടാലും കീരിയെ പോലെയും, ചില സുരേഷുമാർ ചൂരത്തലപോലെയും തന്നെ ഇരിക്കും. ഇരട്ടപ്പേരു പേരു വിളിച്ച് വിളീച്ച് അങ്ങനെ ആകുന്നതണോ എന്നറിയില്ല. ആ പെർസന്റേജ് അർത്ഥഗർഭമായ ഇരട്ടപ്പേരുതന്നെ. ഹഹഹ!
ReplyDeleteരസികൻ എഴുത്ത്!
ReplyDeleteഞാൻ പഠിച്ചിരുന്ന ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ഭയങ്കര ചൂടനായിരുന്നു.ഞങളിട്ട പേരെന്താണെന്നറിയാമോ? ഇസ്തിരിപ്പെട്ടി. ആ നല്ല ഓർമ്മകളിലേക്ക് പോസ്റ്റ് കൊണ്ട് പോയി.
നന്ദി.
താബു: വളരെ നന്ദി, ഒരു മാറ്റത്തിനു ശ്രമിക്കാം, ഇത് ശരിക്കും ഒരു നര്‍മ്മത്തിനു വേണ്ടി എഴുതിയതല്ല, അനുഭവമാണ്, അത് മുഷിപ്പുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നേ ഉള്ളൂ.
ReplyDeleteആരുമുഖം: വളരെ നന്ദി
സജീം: സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും...
ഭായി: ആദ്യമായാണല്ലേ ഇവിടെ, വളരെ സന്തോഷം വായിച്ച് അഭിപ്രായം പറഞ്ഞതിന്...ഇനിയും വരണേ...
Doppayyede mukham marannupoyi:(.
ReplyDeletegreat post:)
ഓര്‍മകളിലെ വസന്തകാലമായ സ്കൂള്‍ ജീവിതവും അന്നത്തെ കൂട്ടുകാരും ഒത്തുള്ള കൂടിച്ചേരലും ഒക്കെ വളരെ രസകരമായി എഴുതിയിരിക്കുന്നു.
ReplyDeleteപോസ്റ്റ്, എന്നെയും പഴയ സ്കൂള്‍ കാലത്തേക്ക് കൊണ്ടുപോയീ ട്ടോ...
ഞങ്ങളുടെ സ്ക്കുളിലും മുണ്ടായിരുന്നു ഇതു പോലുള്ള പേരുകൾ ചുവന്ന കണ്ണുള്ള ഒരു മാഷിന് ഭൂതം എന്നു പേരിട്ടിരുന്നു
ReplyDeleteനല്ല രസായിരിക്കുന്നു ടോ..
ReplyDeleteചിരിക്കാന്‍ ഉണ്ട്..ഇനിയും വരട്ടെ
പഴയകാല കഥകള്‍..
അനുഭവത്തെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteകൊള്ളാം
ആ തമിഴന്‍ ശങ്കൂതിയ ശങ്കുവരയനെ ഗോപന്റെയും മഹേഷിന്റെയും മുന്നിലൂടെ പായിച്ചപ്പോള്‍ ഗോവാ . . . മാച്ചേ . . . എന്നെ രക്ഷിക്കടാ എന്നെങ്ങാനും പറഞ്ഞിരുന്നെങ്കില്‍ ....@?!@#$൩# #
ReplyDeleteഗോപാ സൃഷ്ടി വളരെ നന്നായിട്ടുണ്ട് ഇനിയും എഴുതുക.
Meera's World : നന്ദി, വായനയ്ക്കും അഭിപ്രായത്തിനും
ReplyDeleteകുഞ്ഞൂസ് : വളരെ സന്തോഷം....
haina : വളരെ നന്ദി...
ലക്ഷ്മീ : സന്തോഷം, അഭിപ്രായത്തിന്
ReplyDeleteജയിംസ് സണ്ണി പാറ്റൂര്‍ : ആദ്യമായാണല്ലേ ഇവിടെ...സന്തോഷം, വളരെ നന്ദി....
സന്തോഷ് : അവന്‍ ഞങ്ങളുടെ അടുത്ത് സഹായത്തിന് എത്തിയിരുന്നെങ്കില്‍....അയ്യോാ...
ഓർത്ത് ചിരിക്കാൻ പോസ്റ്റ്
ReplyDeleteyou have an exceptional way of telling stories...too good...u r CHETAN BHAGATH of Kerala.....all the best
ReplyDeleteജുവൈരിയ സലാം : നന്ദി...
ReplyDeleteരതീഷ് : എന്നെ നാണം കെടുത്തരുതേ....
നന്ദി, വായനയ്ക്ക്...
യുക്തിവിചാരം
ReplyDeleteGopan,
ReplyDeleteYour request has been updated in Instrumental music Blog.
http://andamannazeer.blogspot.com
Regards,
Andamannazeer
ആരും കാണാതെ പീലു ആ ശംഖ് എടുത്തുകൊണ്ട്ടുവന്നേനേ. നിങ്ങളെല്ലാവരും കൂടി ആ പാവത്തിനെപറ്റിച്ചിട്ട്.....
ReplyDeleteചിരിപ്പിച്ചു
ReplyDeleteവേറെയൊന്നും ഇട്ടില്ലേ?
ReplyDeleteപൂമ്പാറ്റയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ വായിച്ചപ്പോള്‍ ഞാനും സ്കൂള്‍ കാലം ഓര്‍ത്തുപോയി. എഴുതാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു.
ReplyDeleteGopu, Thanks for the comment on my blog. I too read your school friendship story. All these things must be bringing a smile to the lips, is it not? I liked your my space photo cube too.
ReplyDeleteരസകരമായ അവതരണം...ഇഷ്ടായി...
ReplyDeleteസഞ്ചാരീ : നന്ദി
ReplyDeleteഅന്‍ഡമാന്‍ നസീര്‍: വളരെ നന്ദി, സന്തോഷം, ഞാന്‍ താങ്കളുടെ ബ്ലോഗിന്റെ ആരാധകനാണ്...
എഴുത്തുകാരിച്ചേച്ചീ : വളരെ സന്തോഷം, വായനയ്ക്കും അഭിപ്രായത്തിനും...
ReplyDeleteഭൂതത്താന്‍ : നന്ദി, ആശംസകള്‍
കുസുമം ചേച്ചീ : നന്ദി, വീണ്ടും വന്നതിന്...
മയില്‍പ്പീലീ : വളരെ നന്ദി
ReplyDeleteChitra : Thank you very much for the reading and comments
റാണിപ്രിയ : നന്ദി, ആശംസകള്‍