Saturday, October 31, 2009

പ്രിയദര്‍ശിനിയുടെ വേര്‍പാട് : The Killing of Mother India ...അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നാളുകള്‍. അന്ന്, അച്ഛന്‍റെ കൈ പിടിച്ചു സ്കുളില്‍ പോയിരുന്നപ്പോള്‍, തെരഞ്ഞെടുപ്പിന്‍റെ സമയമായിരുന്നു. എല്ലായിടത്തും തെരഞ്ഞെടുപ്പിന്‍റെ പോസ്റ്ററുകള്‍. എന്‍റെ ഓര്‍മ്മയില്‍, അന്നാണ് ആദ്യമായി ഞാന്‍ ഇന്ദിരാ ഗാന്ധിയുടെ മുഖം കാണുന്നത്. ഞാന്‍ അന്ന് പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്നു. നീണ്ട മുക്കുള്ള, നല്ല സ്റ്റൈല്‍ ആയി മുടി വെട്ടിയൊതുക്കിയ ഒരു അമ്മുമ്മയെ കണ്ടത് ആദ്യമൊക്കെ കൌതുകത്തോടെ മാത്രമായിരുന്നു. അന്നൊക്കെ മുടി ബോബ് ചെയ്യന്നത് വളരെയൊന്നും പ്രചാരത്തിലുണ്ടയിരുന്നുല്ലല്ലോ. ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ രസകരമായിരുന്നു. മുടിയില്ലാത്ത മുത്തശി എന്ന് വരെ ആവേശത്തോടെ വിളികള്‍ ഉണ്ടായിരുന്നു. സ്കുള്‍ കുട്ടിയായിരുന്നതുകൊണ്ട് അത്രയൊക്കെയേ അറിയാന്‍ അവസരവും താത്പര്യവും ഉണ്ടായിരുന്നുള്ളൂ.

ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു, 1984- ല്‍, ഇന്ദിരാ ഗാന്ധിയുടെ വേര്‍പാട്. ഒക്ടോബര്‍ 31, എന്‍റെ സ്കുള്‍ എന്തോ കാരണത്താല്‍ അന്ന് അവധിയായിരുന്നു. ഏതാണ്ട് പതിനൊന്നു മണിയോടെ, പെട്ടെന്ന് വീട്ടിനു മുന്നിലുള്ള റോഡില്‍ വലിയ ആള്‍ക്കുട്ടം. സ്ത്രികളായിരുന്നു അധികവും. ഒരു അവ്യക്തതയോടെ, ഇന്ദിരാഗാന്ധി മരിച്ചു എന്ന് പറഞ്ഞു കരഞ്ഞും, തേങ്ങിയും, നിലവിളിച്ചും ഒക്കെ സ്ത്രീകള്‍. അച്ഛനും അമ്മയും ഉച്ച കഴിഞ്ഞു ഓഫീസ്സില്‍ നിന്നും എത്തിയപ്പോഴാണ് സംഗതിയുടെ ഗൌരവം മനസിലായത്. ഒരു രാജ്യം മുഴുവന്‍ തേങ്ങുന്നതു, ചെറിയ കുട്ടിയായിരുന്നിട്ടും, ഞാന്‍ മനസ്സിലാക്കി.
പിന്നീട്, പത്രങ്ങളിലെയും, മാസികകളിലെയും പ്രത്യേക പതിപ്പുകള്‍ ഇന്ദിര ഗാന്ധിയെ കുറിച്ച് കുടുതല്‍ അറിയാന്‍ സഹായിച്ചു. ഒരുപാടൊരുപാട് കാര്യങ്ങള്‍, വിമര്‍ശനവും, അനുസ്മരണവും, ഒക്കെ..... ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള ലേഖനങ്ങളും, ചിത്രങ്ങളും ഒക്കെ ഞാന്‍ ശേഖരിക്കാന്‍ തുടങ്ങി. ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി.

അങ്ങനെ, ഇന്ദിര ഗാന്ധി, ഇന്ദിര പ്രിയദര്‍ശിനിയായും, ചാച്ചാ നെഹ്‌റുവിന്‍റെ പുത്രിയായും, ഭാരതത്തിന്‍റെ കരുത്തുറ്റ നേതാവായും, സ്നേഹസ്വരൂപിണിയായ അമ്മയായിട്ടും ഒക്കെ മനസ്സില്‍ നിറഞ്ഞു നിന്ന്. ആ പ്രതിരുപങ്ങള്‍ക്ക് ഇന്നും എന്‍റെ മനസ്സില്‍ അതേ വ്യക്തതയും തേജസും ഉണ്ട്. കൌതുകകരമായ രണ്ടു കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ,

ഒന്ന്, ഇന്ദിര ഗാന്ധിയുടെ വായനാശീലം. എത്ര തിരക്ക് പിടിച്ച ദിവസമായാലും, യാത്രാ പരിപാടിയായാലും, വായന മുടക്കാരില്ലായിരുന്നത്രേ. ഇന്ദിര ഗാന്ധിയുടെ വായന ഒരു കല തന്നെയായിരുന്നു. ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം, ഏറ്റവും പുതിയ ഒരു പുസ്തകം വായിക്കുക അവര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഊണു കഴിഞ്ഞുള്ള കുറച്ചു സമയത്തില്‍ പുസ്തകത്തിന്‍റെ ഒരുപാട് താളുകള്‍ വായിച്ചു അതിന്റെ രത്നച്ചുരുക്കം രേഖപ്പെടുത്തുമായിരുന്നു. അത്ര വേഗതയിലായിരുന്നു വായനയും. ( കൊച്ചു പ്രായത്തില്‍ അക്ഷരങ്ങള്‍ കുട്ടി വാക്കുകളും, വാക്കുകള്‍ വായിച്ചു ഖണ്ടികകളും, പിന്നിട് ഒറ്റ നിരീക്ഷണത്തില്‍ താളുകളും വായിക്കുന്നവര്‍ നമുക്കിടയിലും ഉണ്ട്. കൃത്യമായ പരിശീലനം കൊണ്ടാണ് ഇത് സാധ്യമാകുന്നത്.) വലിയ വലിയ പുസ്തകങ്ങള്‍ ഇതുപോലെ വായിച്ചു തീര്‍ത്തിട്ടുണ്ടത്രേ. വായന എത്രമാത്രം പ്രാധന്യമുള്ളതാനെന്നു ഇതില്‍ നിന്നൊക്കെയാണ് മനസ്സിലാക്കിയത്.

പിന്നൊന്ന് , ഇന്ദിര ഗാന്ധിയുടെ വേര്‍പാട്, മകന്‍ രാജീവ്‌ അറിഞ്ഞത് ബി ബി സി റേഡിയോയിലൂടെ ആണത്രേ. കല്‍കട്ടയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുമ്പോള്‍, വീട്ടില്‍ ഒരു അത്യാഹിതം ഉണ്ടായി, ഉടനെ വരണം എന്ന അറിയിപ്പ് മാത്രമാണ് കൊടുത്തത്. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയ സൗകര്യം ഇല്ലായിരുന്ന ആ കാലത്ത്, ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ബി ബി സി വാര്‍ത്തയില്‍ നിന്നായിരുന്നു. ലോകം വിങ്ങിയ ആ വാര്‍ത്ത ആദ്യമായി പുറത്തു വിട്ടതും ബി ബി സി തന്നെ. ഇന്ദിര ഗാന്ധിയുടെ വധത്തെ ബി ബി സി വിശേഷിപ്പിച്ചത്‌, The Killing of Mother India എന്നായിരുന്നു.
വാര്‍ത്താപ്രക്ഷേപണം ഒന്നുകുടി കേള്‍ക്കാം. BBC News 31.10.1984Indira | Online recorder
download this audio clip from here :

ആശ്ചര്യത്തോടെയാണ് ഓര്‍മ്മിച്ചത്, പ്രിയദര്‍ശിനി ഇല്ലാത്ത കാല്‍ നുറ്റാണ്ട് നാം പിന്നിട്ടിരിക്കുന്നു. ഇന്ദിരാപ്രിയദര്‍ശിനി വിഭാവന ചെയ്ത വഴികളിലുടെ, അവര്‍ സമ്മാനിച്ച ധീരവും വിപ്ലവകരവുമായ പദ്ധതികളിളുടെ, ഇപ്പോഴും ആ അദൃശ്യസാന്നിധ്യത്തിന്‍റെ കരുത്തില്‍ നാം കുതിച്ചുകൊണ്ടിരിക്കുന്നു. പ്രിയദര്‍ശിനി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ തൊന്നൂറ്റിരണ്ട് വയസ്സ് ഉണ്ടായിരുന്നേനെ. പക്ഷെ, ഉര്‍ജ്ജസ്വലമായ ആ വ്യക്തിപ്രഭാവം, എന്നും ചുറുചുറുക്കോടെ മാത്രമേ നമ്മുടെ മനസ്സില്‍ വരുകയുള്ളു.

ഇന്ദിര പ്രിയദര്‍ശിനിയെ കുറിച്ച് പറയാന്‍ ഒരുപാടൊരുപാട് രസകരമായ കാര്യങ്ങള്‍ ഉണ്ട്. അതൊക്കെ വേറെ ഒരവസരത്തില്‍ ആകാം.

എല്ലാപേര്‍ക്കും നന്ദി.
------------------------------------------
"I am not interested in a long life. I am not afraid of these things. I don't mind if my life goes in the service of this nation. If I die today, every drop of my blood will invigorate the nation" Indira Gandhi's last speech, Bhubaneswar, India (October 30, 1984), one day before her assassination.
------------------------------------------
ഈ പോസ്റ്റിലെ വിവരങ്ങള്‍ പറഞ്ഞുതന്ന എന്‍റെ സ്നേഹിതന്‍ ടി. എന്‍. മുഹമ്മദ് ഷെഫീക്കിന് പ്രത്യേകം നന്ദി.

20 comments:

 1. ഒരുപാട് കൌതുകകരങ്ങളായ കാര്യങ്ങള്‍ എഴുതാന്‍ ഉണ്ട്. അവസരങ്ങള്‍ കിട്ടുമ്പോള്‍ ശ്രമിക്കാം. എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ എഴുതുന്നതിനും നന്ദി.

  ReplyDelete
 2. പ്രിയ സുഹൃത്തെ ഇന്ദിരാഗന്ധി മരിക്കുമ്പോള്‍ വഴിയില്‍ അകപ്പെട്ട് വീട്ടിലെത്തിയ സംഭവങ്ങള്‍ ഓര്‍ത്തുപോയി. ഒരു ദേശീയ ദിരന്തത്തെ വായിക്കാനും കേള്‍ക്കാനും കഴിഞ്ഞതില്‍ നന്ദി.
  ആ ദിവസം ബസ് കിട്ടാതെ 60 കിലോമീറ്റര്‍ അകലെ ആയ ഞാന്‍ വീട്ടിലെത്തിയ കാര്യം അറിയാന്‍ ഇതൊന്ന് വായിക്കുക.
  http://mini-minilokam.blogspot.com/2009/06/25.html

  ReplyDelete
 3. ഇന്നും ഓര്‍മ്മയിലുണ്ട് ആ കറുത്ത ദിനം. വല്ലാത്ത നഷ്ടബോധം തോന്നി കിടക്കയില്‍ തന്നെ കഴിച്ചുകൂട്ടി അന്ന്‌.

  ReplyDelete
 4. Indirayude raktha saakhsithwathinte 25-am vaarshikam. athil vismarichu pokunnathu mattoru koottakkolayude 25-am vaarshikam koodi alle.

  ReplyDelete
 5. Very good, rare audio clip, good presentation, expecting more and more of this kind. Congrats!

  ReplyDelete
 6. ധനരശ്മിയിലെ ഒരു ചെറിയ വിവരണം.....
  മനസ്സു ഒരുപാടു കാര്യങ്ങളിലൂടെ കടന്നു പോയി.
  ഇന്ദിരാജിയുടെ വായനാശീലം എനിക്കു ഒരു പുതിയ അറിവാണു കേട്ടോ ഗോപാ...

  ആ ന്യൂസ് ................ഒരു വിങ്ങല്‍.

  എന്നാലും അത് വീണ്ടും കേട്ടപ്പോള്‍ അന്നത്തെ ആ മാനസികാവസ്ഥ തന്നെ ഇന്നുംഅനുഭവപ്പെട്ടു.
  അതു ഒരു ദു:ഖവാര്‍ത്തയാണങ്കിലും അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതു പ്രസിദ്ധീകരിച്ചല്ലോ.

  ഇനിയും പറയാനുണ്ട് രസകരമായ കാര്യങ്ങള്‍ എന്നു പറഞ്ഞല്ലോ. അതു നവംബര്‍ 19 നു പ്രിയദര്‍ശിനിയുടെ ജന്മദിനത്തിലെ പോസ്റ്റ് ആയി പ്രതീക്ഷിക്കട്ടെ...

  നല്ല വയനാസുഖം തരുന്നുണ്ട് എഴുത്തിന്റെ ശൈലി. തുടരൂ.....ആശംസകള്‍

  ReplyDelete
 7. ഇത് പങ്കുവയ്ച്ചതിനു നന്ദി ഗോപന്‍ :)

  ReplyDelete
 8. ഇന്ദിര അഭിലഷിച്ചതുപോലെ, സ്വന്തം ചോര രാജ്യത്തിനു ശക്തിയും ജീവനും പകരേണ്ടതായിരുന്നു. സംഭവിച്ചതാകട്ടെ, രാജ്യത്ത് ദേശീയതയും ദേശീയബോധവും നഷ്ടപ്പെട്ട തലമുറകളിലേക്ക് രാജ്യം തന്നെ കൈമറിയപ്പെടുന്നു. ഇവിടെ വ്യര്‍ത്ഥമാകുന്നത് ഇന്ദിരയുടെ ചോരയാണ്. ദേശീയപുനരര്‍പണദിനമായി ആചരിക്കുന്ന ഈയവസരത്തിലെങ്കിലും നെഹ്‌റുവും ഇന്ദിരയും ഉയര്‍ത്തിപ്പിടിച്ച ദേശീയോദ്ഗ്രഥന ചിന്തകള്‍ ഓര്‍മിക്കപ്പെടട്ടെ...

  ഇന്ദിരയുടെ ചരമവാര്‍ത്ത ആദ്യ്മായി കേള്‍ക്കുകയാണ്.

  നന്ദി....

  നന്നായി എഴുതാനുള്ള കഴിവ് ഈ പോസ്റ്റില്‍ കാണാം.
  വീണ്ടും എഴുതുക...

  ReplyDelete
 9. സമയോചിതമായ കുറിപ്പ്... നന്നായി.

  ReplyDelete
 10. ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത ആദ്യം ബിബിസിയിലൂടെ ശ്രവിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. അപ്പോഴും ആകാശവാണിയില്‍ വാര്‍ത്ത് സ്ഥിരീകരിക്കാതെ, ആശുപത്രിയില്‍ മരണത്തോട് പോരാടുകയാണെന്നാണ് പറഞ്ഞിരുന്നത്.
  മരണത്തിനുശേഷം ഇന്ദിരയെ കുറിച്ച് ഇറങ്ങിയ മാഗസിനുകളും പത്രങ്ങളും കുറേ നാളുകള്‍ സൂക്ഷിച്ച് വെച്ചിരുന്നു. പിന്നീട് അതെല്ലാം എവിടെയൊക്കെയോ ഉപേക്ഷിച്ചു.

  ReplyDelete
 11. ആദ്യമായാണീവിടെ, മാണിക്യം ചേച്ചിയാണ് ഈ ബ്ലോഗ് പരിചയപ്പെടുത്തുന്നത്. ഗൌരവമായ വിവരണം.

  എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നത്. എങ്കിലും വളര്‍ച്ചയുടെ ഏതൊക്കെയോ ഘട്ടങ്ങളില്‍ ഭാരതത്തിന്‍റെ അഭിമാനമായ ആ സ്ത്രീരത്നത്തെ അത്ഭുതത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് രാജ്യത്തിനു വേണ്ടി ജീവിതമുഴിഞ്ഞു വച്ച ആ കുടുംബത്തില്‍ തനിയാവര്‍ത്തനം പോലെ വന്നു ഭവിച്ച രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞു കൊണ്ട് ഉറക്കമുണര്‍ന്ന നിമിഷം... അതെനിക്കുന്നും വ്യക്തമാണ്. ഒരിക്കല്‍ പൂക്കൈതയാറ്റിലൂടെ ഞങ്ങളെ നോക്കി കൈവീശി കടന്നു പോയ ഇന്‍ഡ്യകണ്ട ഏറ്റവും സുമുഖനായ പ്രധാനമന്ത്രി. ധീരയും, രാജ്യസ്നേഹിയുമായ അമ്മയുടെ മകന്‍, ഇന്‍ഡ്യയുടെ എക്കാലത്തെയും കരുത്തനായ പ്രധാനമന്ത്രിയുടെ കൊച്ചുമകന്‍... വീട്ടില്‍ ആരുമന്ന് ഭക്ഷണം കഴിച്ചില്ല. ഒരു നോക്കു കണ്ടിട്ടേയുള്ളെങ്കിലും, രാഷ്ട്രീയത്തെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാതിരുന്ന പ്രായമായിരുന്നെങ്കിലും എന്തോ വലിയ ഒരു വേദനയായിരുന്നു ആ വാര്‍ത്ത...

  ഈ ഓഡിയോ, ഡൌണ്‍ലോഡ് ഇനേബിള്‍ ചെയ്യുമോ?

  ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി പറയുന്നു

  വീണ്ടും വരാം

  ആശംസകള്‍

  ReplyDelete
 12. s..I still remember that day..we at home were ready to go for a picnic to thriparappu falls with cousins from chennai...but it was not to be...n for what a reason..? I personally don't have a great view about anybody in politics...but as a woman I greatly respect Indira Gandhi for her achievements in the world of politics which is a atleast in India unarguably a man's world...

  ReplyDelete
 13. സമയോചിതമയ നല്ലൊരു കുറിപ്പ് എന്ന് മാത്രമല്ല ആ ന്യൂസ് കട്ടിങ്ങ് പോലും ഉള്‍പ്പെടുത്ത് പോസ്റ്റ് ചെയ്യാന്‍ കാണിച്ച ആത്മാര്‍ത്ഥതയ്ക്ക് ഹാറ്റ്‌സ് ഓഫ്...!

  ReplyDelete
 14. ഒരു തുടക്കക്കാരനായ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിച്ച് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാപേര്‍ക്കും നന്ദി.
  മിനി ടീച്ചറെ,
  ടീച്ചറിന്‍റെ നാല് ബ്ലോഗുകളും കൃത്യമായി വായിക്കാറുണ്ട്. comment ഇടാനുള്ള ധൈര്യം ഇല്ലായിരുന്നു. വളരെ നന്ദി.
  ഗീതടീച്ചറെ,
  ഗീതാ ഗീതികള്‍ കേള്‍ക്കുന്നുണ്ട്, നന്ദി.
  അനിത ഹരീഷ്,
  പ്രിയദര്‍ശിനിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായ കൂട്ടക്കൊല വേദനാജനകം തന്നെ, തര്‍ക്കമില്ല. അതുകൊണ്ട്, ഇന്ദിരാജിയുടെ നല്ല കാര്യങ്ങള്‍ വിസ്മരിക്കാമോ? ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തില്‍, പെട്ടെന്ന് ഓര്‍മ്മ വന്നത് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ആയിരുന്നു. കുടാതെ, ആ വാര്‍ത്താപ്രക്ഷേപണം ഒന്ന് പങ്കുവക്കാനും ശ്രമിച്ചു. ക്രിയാത്മകമായ അഭിപ്രായത്തിന് നന്ദി.
  Malathy,
  Thank you for the visit and comments...
  കിലുക്കാംപെട്ടീ,
  പ്രോത്സാഹനത്തിനും നിര്‍ദ്ദേശത്തിനും വളരെ നന്ദി. നവംബര്‍ ൧൯നു ഒരു പോസ്റ്റു ഇടാന്‍ തീര്‍ച്ചയായും ശ്രമിക്കാം. കിലുക്കാംപെട്ടിയുടെ കിലുക്കം എന്‍റെ ബ്ലോഗിലും എത്തിയതില്‍ വളരെ വളരെ സന്തോഷം.
  മയുര,
  എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതില്‍ സന്തോഷം, നന്ദി.
  മലയാളീ,
  താങ്കളുടെ അഭിപ്രായത്തോട് നുറു ശതമാനവും യോജിക്കുന്നു. പ്രോത്സാഹനത്തിനു നന്ദി.
  ശ്രീ,
  വളരെ നന്ദി, എന്‍റെ പോസ്റ്റു വായിച്ചതിനും, അഭിപ്രായം എഴുതിയതിനും...
  ജയകൃഷ്ണന്‍ കാവാലം,
  അതെ, തിഷ്ണമായ ഓര്‍മ്മകള്‍ തന്നെ. എന്‍റെ ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി. എന്നെ പോലെയുള്ള ഒരു പുതുമുഖത്തെ പ്രോത്സാഹിപ്പിക്കുന്നതിനു മാണിക്യം ചേച്ചിക്ക് പ്രത്യേക നന്ദി.
  ഇതിന്റെ ഓഡിയോ ലിങ്ക് ഉടനെ തന്നെ ഇടാം.
  Deepa,
  Yes, I remember, that was a holiday for our school, right? Thank you very much for the visit and comments.
  ഏ.ആര്‍. നജീം
  പ്രോത്സാഹനത്തിനു വളരെ നന്ദി. ഇനിയും വരണം, അഭിപ്രായം പറയണം..

  ReplyDelete
 15. നന്നായിരിക്കുന്നു ഗോപാ. അഭിനന്ദനങ്ങളറിയിക്കുന്നു....

  ReplyDelete
 16. പ്രിയപ്പെട്ട ഗോപന്‍,
  ലേഖനം വളരെ നന്നായിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ ശബ്ദവും ശക്തിയും ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ വേര്പാട് മൂലമുള്ള നഷ്ടം ഇനിയും നികന്നിട്ടില്ല. എങ്കിലും അവരെ ചുറ്റിപ്പറ്റി ഉണ്ടായിരുന്ന ഒരു ഉപജാപക വൃന്ദം അവരുടെ പല തീരുമാനങ്ങളുടെയും അന്തസ്സത്ത മാറ്റിമറിച്ചു. പുത്രസ്നേഹം അവരുടെ മറ്റൊരു ദൌര്‍ബല്യമായിരുന്നു എന്നും തോന്നിയിട്ടുണ്ട്. ബ്ലൂ സ്റ്റാര്‍ ഒപെരേശന്‍, അടിയന്തിരാവസ്ഥ ഇവ അനിവാര്യമായ, എന്നാല്‍ നിലനില്‍പ്പിന്റെ അടിത്തറ മാത്രം ലക്ഷ്യമിട്ടുള്ള തീരുമാനങ്ങള്‍ ആയിരുന്നു. എങ്കിലും ആ ശക്തി, ഓജസ്സ് നിലനിര്‍ത്താന്‍ പിന്നീട് വന്ന ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ല.ദിവസം രണ്ടു മണിക്കൂര്‍ മാത്രം ഉറങ്ങുകയും ബാക്കി സമയം രാജ്യത്തിന് വേണ്ടി സേവനം ചെയ്യുകയും ചെയ്ത ആ മഹതിക്ക് പ്രണാമം. ഇനിയും ഇങ്ങനെ എഴുതുക.... അറിയുന്നതും അറിയപ്പെടാത്തതും. അഭിനന്ദനങ്ങള്‍...

  ReplyDelete
 17. It took me back to that day... I was walking through shoranur town and there was a minnal harthal... Then I heard it on a chayakkada radio...there was a gush of memories...Reading your article made me relive how I felt that day... you certainly derseve an appaluse Gopan..Great work..

  Loved your style of writing too.. simple... but deep... keep it up Gopan.. all the best to you. Looking forward for more..

  ReplyDelete
 18. Fantastic effort; apt for the rememberance. Sadly, the day ,as pointed out in one of comment, also marks the killing of so many innocents.

  ReplyDelete
 19. പ്രമീള, പ്രോത്സാഹനത്തിനു വളരെ നന്ദി.
  സൂര്യതേജസ്സ്: വസ്തുനിഷ്ടമായ വീക്ഷണത്തിനു നന്ദി. അറിയാത്തതും അറിയപ്പെടേണ്ടതുമായ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇനിയും ശ്രമിക്കാം...
  മിനി, തീർച്ചയായും ഇനിയും ശ്രമിക്കാം, അഭിപ്രായത്തിനും പ്രോത്സാഹനത്തിനും വളരെ നന്ദി.
  റഷീദ് സർ, തിരക്കിനിടയിലും സമയം സമയം കണ്ടെത്തിയതിനു നന്ദി. പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു.
  ഉമേഷ് പിലിക്കൊട്: ഒരു തുടക്കക്കാരനായ എന്റെ ബ്ലോഗ് സന്ദർശിച്ചതിനു നന്ദി.

  ReplyDelete
 20. It is very good article. Your view of Priyadharsini is very hearty. You got her voice and can post it. Good work, Congratulations.

  Please visit
  kerala state employees salary fixation (option) statement
  available at
  www.keralapsctips.blogspot.com

  ReplyDelete