Thursday, November 19, 2009

പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....


പ്രിയദർശിനി: ചെറിയ വലിയ കാര്യങ്ങൾ....



         പ്രിയദര്‍ശിനിയുടെ വേര്‍പാടിന്റെ   കാൽ  നൂറ്റാണ്ട് പിന്നിട്ട കഴിഞ്ഞ മാസം ഞാന്‍ ഒരു പോസ്റ് ശ്രമിച്ചിരുന്നു. അതിന് കിട്ടിയ അഭിപ്രായങ്ങളിൽ, ഇന്ദിര ഗാന്ധിയെ കുറിച്ചു കൌതുകകരങ്ങളായ കാര്യങ്ങൾ, അവരുടെ പിറന്നാൾ ദിനത്തിൽ ഒരു പോസ്റ്റിലൂടെ പങ്കു വയ്ക്കാന്‍ , ബ്ലോഗിൽ ഞാന്‍ വളരെയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന  കിലുക്കാംപെട്ടി  നിര്‍ദ്ദേശിച്ചിരുന്നുഅതിനുള്ള ഒരു ശ്രമം ആണ് പോസ്റ്.


പ്രക്ഷുബ്ദതയുടെയും  വിപ്ലവത്തിന്റെയും വിജയത്തിന്റെയും റഷ്യന്‍  വിപ്ലവം നടന്ന മാസത്തിലായിരുന്നു (1917 നവംബര്‍ 19) പ്രിയദര്‍ശിനിയുടെ ജനനംഅതു പോലെ തന്നെ, പ്രക്ഷുബ്ദതയുടെയും വിപ്ലവത്തിന്റെയും വിജയത്തിന്റെയും   മാറിമറിചിലുകൾ ആയിരുന്നു അവരുടെ ജീവിതകാലം മുഴുവനും. വീട് നിറയെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നെങ്കിലും ഒറ്റപ്പെടലിന്റെ നാളുകളായിരുന്നു അവരുടെ കുഞ്ഞുകാലം. പല തരത്തിലുള്ള പാവകളായിരുന്നു പ്രധാന കൂട്ടുകാർ. ഈ പാവകളെ വച്ച് യുദ്ധങ്ങളും, സമരങ്ങളും ഒക്കെ കളിച്ച് രസിക്കുമായിരുന്നത്രേ കൊച്ച് ഇന്ദു. ഭാരതതിന്റെ സ്വാതന്ത്ര്യസമരം ആയിരുന്നു പ്രധാന ഇനം. ഈ കൌതുകം ആണത്രേ പിന്നീട് കുട്ടികളെ സംഘടിപ്പിച്ച്, സ്വാതന്ത്ര്യസമരസേനാനികളെ സഹായിക്കാനായി ‘വാനരസേന’ ഉണ്ടാക്കാൻ പ്രചോദനമായതു. ആ സംഘടനയ്ക്ക്, തമാശരൂപത്തിൽ ‘വാനരസേന’ എന്ന് തന്റെ മാതാവ് പേരു നല്കിയത് ഇന്ദുവിനെ നിരാശയാക്കിയില്ല. സീതാദേവിയെ മോചിപ്പിക്കാൻ ശ്രീരാമനെ സഹായിച്ച വാനരസേനയെപ്പോലെ, ഭാരതത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി പൊരുതുന്ന സേനാനികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ തന്നെ ഈ കുട്ടിസംഘം തീരുമാനിച്ചു.
പ്രിയദർശിനിയുടെ ജീവിതത്തിലെ ചില രസകരമായ കാര്യങ്ങൾ നോക്കാം.
സ്വദേശി പ്രസ്ഥാനത്തിന്റെ സമയത്ത് ഒരിക്കൽ കൊച്ച് ഇന്ദു തന്റെ പ്രിയപ്പെട്ട പാവയെ കത്തിച്ച് കളഞ്ഞു, കാരണം അത് വിദേശനിർമ്മിതമായിരുന്നത്രേ. അത് ചെയ്യുന്നതിനു മുൻപ് അവൾ വളരെ അസ്വസ്തയായി പനി പോലും പിടിച്ചത്രേ. ഫ്രഞ്ച് നിർമ്മിതമായതിനാൽ ഒരിക്കൽ ഒരു നല്ല ഫ്രോക്ക് ഉപേക്ഷിക്കുകയും ചെയ്തു.
ജോൻ ഒഫ് ആർക്ക് ആയിരുന്നു ഇന്ദുവിന്റെ പ്രിയ ഹീറോ. ഒരിക്കൽ ക്ളാസ്സിൽ  ഭാവിയിൽ ആരാകണം എന്ന അദ്ധ്യാപികയുടെ ചോദ്യത്തിനു ജോൻ ഒഫ് ആർക്ക് ആകണം എന്നായിരുന്നു ഇന്ദുവിന്റെ മറുപടി. ഡോക്ടറോ എൻ ജിനിയറോ ആകണമെന്ന് പറയുമെന്ന് പ്രതീക്ഷിച്ച അദ്ധ്യാപിക അമ്പരന്നു പോയത്രേ.
1930 ലാണു ആദ്യമായി ഇന്ദിര ഫിറോസിനെ കാണുന്നതു. അലഹബാദിൽ, ബ്രിട്ടിഷ്കാർ നടത്തുന്ന ഒരു കോളേജ് പിക്കറ്റ് ചെയ്ത മഹിള കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഇന്ദിരയും മാതാവ് കമലയും ഉണ്ടായിരുന്നു. വെയിലത്ത് കുഴഞ്ഞു വീണ കമലയെ താങ്ങിയെഴുന്നേല്പ്പിച്ച് വീട്ടിലെത്തിച്ചത് അന്ന് 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഫിറോസ് ആയിരുന്നു. അന്നു തുടങ്ങിയ പരിചയം പിന്നീട് അടുപ്പവും പ്രണയവും ആയിത്തീരുകയായിരുന്നു.
1944 ആഗസ്റ്റ് 20 നു പിറന്ന ആദ്യകുഞ്ഞിന്റെ മുഴുവൻ പേർ, “രാജീവരത്ന ബിർജീസ് നെഹ്രു ഗാന്ധി” എന്നായിരുന്നത്രേ. നവംബർ മാസം വരെ പേരു സ്ഥിരീകരിക്കാത്തതിനാൽ ജവഹർലാൽ നെഹ്രു അന്ത്യശാസനം നല്കിയത്രേ “ ഒന്നുകിൽ ഒരു പേരു സ്ഥിരപ്പെടുത്തുക, അല്ലെങ്കിൽ ഈ കുഞ്ഞിനെ പേരില്ലാത്തവൻ എന്നോ അനേകം പേരുള്ളവൻ എന്നോ ഞാൻ വിളിക്കും”. ഭീഷണി ഫലിച്ചു, അങ്ങനെ രാജീവ് ഗാന്ധി ജന്മമെടുത്തു.
തന്റെ വിശ്വസ്തനായിരുന്ന നട് വർ സിങ്ങ് ഒരിക്കൽ രാഷ്ടീയം ഗൌരവമായി കണ്ട് ഗോദയിലിറങ്ങുവാൻ തീരുമാനിച്ച കാര്യം പറയുകയായിരുന്നു. “രാഷ്ട്രീയത്തിന് പറ്റിയ വേഷം തന്നെ വേണം, ഒരു ഖാദി കുർത്ത, പൈജാമ, നെഹ്രു ജാക്കറ്റ്....” ഇന്ദിര കൂട്ടിച്ചേർത്തു “..... നല്ല കട്ടിയുള്ള തൊലിയും കൂടിയായാൽ ഭേഷായി....”


സിം ലാ കരാറിന്റെ സമയത്ത്, പാകിസ്ഥാൻ പ്രധാനമന്ത്രി സുൽ_ഫിക്കർ അലി ഭൂട്ടോക്കും മകൾക്കുമുള്ള താമസസൌകര്യം ഒരുക്കിയപ്പോൾ അതിനു ഇന്ദിര നേരിട്ട് മേൽനോട്ടം വഹിച്ചു. ആ മുറിയിൽ വച്ചിരുന്ന തന്റെ ചിത്രം എടുത്തു മാറ്റാൻ നിർദ്ദേശിച്ചു കൊണ്ട് അവർ ഫലിതരൂപേണ പറഞ്ഞു, “ഈ ചിത്രം ഇവിടെ വേണ്ട, അദ്ദേഹം (ഭൂട്ടോ) എന്റെ ജാഗ്രതയുള്ള കണ്മുന്നിൽ നിന്ന് വിഷമിക്കണ്ട”.
1970 കളുടെ ആദ്യത്തിൽ ഇന്ദിരഗാന്ധിയെ ഭാരതത്തിന്റെ മന്ത്രിസഭയിലെ “പൌരുഷമുള്ള ഒരേയൊരംഗം” എന്നാണു വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മന്ത്രിസഭയിൽ പ്രമുഖരായ പല തലമുതിർന്ന  നേതാക്കളും ഉണ്ടായിരുന്നപ്പോഴാണു ഇതെന്ന് കാണുക.
ബംഗ്ളാദേശ് യുദ്ധത്തിൽ വിജയിച്ച് പാർലമെണ്ടിൽ വന്ന ഇന്ദിരയെ അദൽ ബിഹാരി വാജ്പയി പോലും വിശേഷിപ്പിച്ചത് ദുർഗ്ഗാ ദേവിയെന്നായിരുന്നു.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബരേലി മണ്ഡലത്തിൽ ഇന്ദിര പരാജയപ്പെട്ടത് 55,200 വോട്ടുകൾക്കായിരുന്നു. എന്നാൽ, 1978 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചിക്കമംഗളൂരിൻ നിന്ന് 70,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ഇന്ദിര വൻ തിരിച്ച് വരവ് നടത്തി.
തന്റെ മേക്കപ്പിലും, സാരി, മുടി തുടങ്ങിയവയിലും ഒക്കെ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു ഇന്ദിര.  തന്റെ അവസാനത്തെ ദിവസം ബ്രിട്ടീഷ് സംവിധായകനായ പീറ്റർ ഉസ്തിനോവിനുള്ള അഭിമുഖത്തിനായി പോകുമ്പോൾ, തന്റെ സാരിയും ഹെയർ സ്റ്റൈലും ചേരുന്നുണ്ടോയെന്ന് സഹായികളോട് ചോദിച്ചതാകാമത്രെ അവരുടെ അവസാന വാക്കുകൾ.


(ഇന്ദിര ഗാന്ധി മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ)

അടിയന്തരാവസ്ഥകാലത്തെ കോൺഗ്രസ് അദ്ധ്യക്ഷൻ ദേവ്കാന്ത് ബറുവയാണു പ്രസിദ്ധമായ “ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ” എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചത്. ഇന്ദിരയുടെ മരണത്തിനു 13 ദിവസങ്ങൾക്ക് ശേഷം മകൻ രാജീവ് അവരുടെ ചിതാഭസ്മം, ഇന്ദിരാഗാന്ധി വളരെയേറെ സ്നേഹിച്ചിരുന്ന കാശ്മീർ കുന്നുകളിൽ വിതറി. ശരിക്കും, ഇന്ദിര ഇന്ത്യയായ നിമിഷം....... ഒരു വേദനയോടെ മാത്രമേ നമുക്ക് മനസ്സിൽ വരുകയുള്ളു.
ഇനിയും ഒരുപാട് രസകരവും കൌതുകകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ പറയാനുണ്ട്. സ്ഥലപരിമിതിമുലം തല്‍ക്കാലം നിര്‍ത്തട്ടെ. 
            ഈ പോസ്റ്റ്, ഇതിനു പ്രചോദനം നല്കിയ എന്റെ പ്രിയപ്പെട്ട   കിലുക്കാമ്പെട്ടിയ്ക്കു സമർപ്പിക്കട്ടേ... നന്ദി....

14 comments:

  1. ഇന്ദിര പ്രിയദർശിനിയെക്കുറിച്ച് പറയാൻ കൌതുകകരമായ അനവധി കാര്യങ്ങൾ ഉണ്ട്. സ്ഥലപരിമിതിമൂലം വളരെ ചുരുക്കി എഴുതുന്നു. ദയവായി അഭിപ്രായങ്ങൾ അറിയിക്കണം.... നന്ദി...

    ReplyDelete
  2. quite interesting Gopaa,
    keep going
    God Bless!!

    ReplyDelete
  3. അവര്‍ ജീവിച്ചിരുന്ന കാലത്ത് പുസ്തകങ്ങളില്‍ നിന്നും വാരികകളില്‍ നിന്നും വായിച്ച ഓര്‍മ്മകള്‍ ഇപ്പോള്‍ ഒന്നുകൂടി ഓര്‍മ്മിക്കാന്‍ കഴിഞ്ഞു. നന്ദി. ജ്വലിക്കുന്ന ഒരു ഓര്‍മ്മക്ക് മുന്നില്‍ തല കുനിക്കുന്നു.

    ReplyDelete
  4. അസ്സലായിട്ടൂണ്ട്. തുടരുക.......14-ന് നെഹ്രുവിന്ടെ പിറന്നാളായിരുന്നു.കുട്ടികളുടെ ലോകത്തേക്ക് ഒരു യാത്ര പ്രതീക്ഷിച്ചിരുന്നു.

    ReplyDelete
  5. പലതും കൌതുകകരമായ കാര്യങ്ങള്‍...
    നന്നായി മാഷേ.

    ReplyDelete
  6. ഇന്ദിരാജിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയുടെ
    യഥാര്‍ത്ഥ പേരു ഫിറോസ് ഗണ്ഡി എന്നായിരുന്നു.
    സൌകര്യപൂര്‍വ്വം ഗണ്ഡി എന്ന വാലു മാറ്റി ഗാന്ധി
    എന്നാക്കി ഇന്ദിര ഗാന്ധി തന്റെ പേരിനൊപ്പം
    ചേര്‍ക്കുകയായിരുന്നു. ഏതായാലും ഇന്ദിര ഗാന്ധിയെ പറ്റിയുള്ള
    മറ്റു വിവരങ്ങള്‍ക്ക് നന്ദി പറയുന്നു. കാരണം ഇന്ത്യ കണ്ട
    ഇച്ഛാ ശക്തിയുള്ള ചുരുക്കം പ്രധാനമന്ത്രിമാരില്‍ ഒരാള്‍ ഇന്ദിരാഗാന്ധിയും,
    പിന്നെ രാജീവ്ജിയും, മറ്റൊരാള്‍ വി.പി സിങ്ങുമാകുന്നു.
    ബാക്കിയുള്ളവര്‍ നട്ടെല്ലില്ലാത്ത ഉണ്ണാക്കന്‍മാരായിരുന്നു.
    നെഹ്രുപോലും ഊതിപെരുപ്പിച്ച ഒരു കുമിളയായിരുന്നു.
    നെഹ്രുവിനു പകരം സുഭാഷ്‌ ചന്ദ്ര ബോസോ, ജംഷദ്ജി ടാറ്റയോ
    ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയെങ്കില്‍
    നമ്മുടെ ഇന്ത്യക്ക് ഇങ്ങനെ ഇഴയേണ്ടി വരില്ലായിരുന്നു.
    മഹാത്മാ ഗാന്ധി മനസ്സില്‍ സൂക്ഷിച്ച
    സ്വപ്നമായിരുന്നു നെഹ്‌റു അധികാരമെല്ക്കനമെന്നതു .
    അത് സംഭവിക്കുകയും ചെയ്തു.
    ഇന്ത്യയുടെ അന്നത്തെ പോക്ക് കണ്ടിട്ട് നെഹ്രുവിന്റെ കുടുംബ സുഹൃത്തായ ജംഷദ്ജി ടാറ്റാ നെഹ്രുവുമായി
    ഇന്ത്യയുടെ സത്വര വികസനത്തിനായി ധാരാളം കര്‍മ പദ്ധതികളെക്കുറിച്ച് ചര്ച്ച നടത്തിയിരുന്നു.
    പക്ഷെ നെഹ്‌റു അതൊന്നുംനടപ്പിലാക്കാന്‍ തയ്യാറല്ലായിരുന്നു. ഇന്നും പല ജനക്ഷേമകാര്യങ്ങള്‍
    ഇഴഞ്ഞാണ് നടപ്പിലായികൊണ്ടിരിക്കുന്നതെങ്കില്‍ അതിന്
    മൂലകാരണം നെഹ്‌റു ഭയന്ന് ഭയന്ന് ഇന്ത്യ ഭരിച്ചതിന്റെ
    അനന്തരഫലമാകുന്നു.

    ReplyDelete
  7. ഇനിയും ഒരുപാട് രസകരവും കൌതുകകരവും വിജ്ഞാനപ്രദവുമായ കാര്യങ്ങള്‍ പറയാനുണ്ട്“...പറയണം...അതിനുള്ള കഴിവുണ്ട് ഭാഷാപരിചയവും ഉണ്ട് എന്നു മനസ്സിലായതു കൊണ്ടാണ് എഴുതാന്‍ നിര്‍ബ്ബന്ധിച്ചത്.

    ഇന്ദിരാജിയെ കുറിച്ചുള്ള ഈ ചെറു വിവരണം പോലും എത്ര പുതിയ അറിവുകളാണന്നോ... നന്ദി.


    കഴിവുള്ളവരുടെ കഴിവുകള്‍ ചുളുവില്‍ ( മിനക്കെട്ടു വായിച്ചു മനസ്സിലക്കിയവ)അടിച്ചു മാറ്റാനുള്ള സൂത്രം അല്ലെ ഈ പ്രോത്സാഹനം എന്ന നമ്പര്‍.അപ്പോള്‍ ഒരു സമര്‍പ്പണത്തിന്റെ ആവിശ്യം ഇല്ല കേട്ടോ. നന്നായി എഴുതി സ്വയം മനസ്സിലാക്കിയവ മറ്റുള്ളവര്‍ക്കും കുടെ പങ്കിടുക...

    എല്ലാ നന്മകളും പ്രോത്സാഹനങ്ങളും....ഹി..ഹി..

    ReplyDelete
  8. മാലതി, എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

    C: Thanks for the comments,support and encouragement...

    മിനിടീച്ചറേ, പ്രോത്സാഹനത്തിനു വളരെ നന്ദി... വീണ്ടും വരണം.

    അറുമുഖം: നെഹൃവിന്റെ ജീവിതത്തിലെ നുറുങ്ങുകൾ തീർച്ചയായും എഴുതാൻ ശ്രമിക്കാം. നന്ദി.


    ശ്രീ: താങ്കളുടെ പിന്തുണക്കും പ്രോത്സാഹനത്തിനും വളരെ നന്ദി. ഇനിയും വരണം.

    റഹ്മാൻ ജീ : വളരെ നല്ല കമന്റ് ആണ്. തീർച്ചയായും, ഇന്ദിരാ ഗാന്ധിയുടെ കാര്യത്തിൽ താങ്കൾ പറഞ്ഞമാതിരി ഒരുപാട് കാര്യങ്ങൾ ഉണ്ട്.
    ഇന്നു നമ്മുടെ രാജ്യം നേരിടുന്ന പല രാഷ്ട്രീയ പ്രശ്നങ്ങൾക്കും കാരണം അത് തക്ക സമയത്ത് പരിഹരിക്കാതെ സ്വന്തം പ്രതിച്ഛായ മാത്രം നന്നാക്കാൻ വിഫല ശ്രമം നടത്തിയ നെഹ്രുവിന്റെ സമീപനങ്ങളായിരുന്നു. കാശ്മീർ പ്രശ്നം സർദാർ പട്ടേൽ പറഞ്ഞത് പോലെ കൈകാര്യം ചെയ്യാതെ ഐക്യരാഷ്ട്രസഭയുടെ മുൻപിൽ ഒരു തർക്കവിഷയമാക്കി, ഇന്നും ഭാരതത്തിന്റെ തീരാത്തലവേദനയായി നിലനില്ക്കുന്നതിന് ഉത്തരവാദി നെഹ്രു തന്നെ. രാജാ ഹരിസിങ്ങിന് അനാവശ്യ സമയം നല്കിയതു തന്നെ പിഴവായിരുന്നല്ലോ, പ്രത്യേകിച്ചും ഒരു മിത്രമല്ലാത്ത രാജ്യവുമായി അതിർത്തി പങ്കിടുമ്പോൾ. അന്ന്, കഴിയുമെങ്കിൽ പിടിച്ചെടുക്കുക, അല്ലെങ്കിൽ പാകിസ്ഥാന് വിട്ടുകൊടുക്കുക എന്നതായിരുന്നു നല്ല മാർഗ്ഗം - തലവേദന തീർന്നേനെ. കുടത്തിൽ തലയിട്ട നായയുടെ അവസ്ഥയായി ഇപ്പോൾ. താങ്കൾ പറഞ്ഞതു പോലെ സുഭാഷ് ചന്ദ്ര ബോസ്സോ, ജംഷഡ്ജി ടാറ്റയോ, ഉരുക്കു മനുഷ്യൻ സർദാർ പട്ടേലോ ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതത്തിന്റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
    മനസ്സിരുത്തി വായിച്ച് അഭിപ്രായം പറഞ്ഞതിനു വളരെ വളരെ നന്ദി. വീണ്ടും വരണം...

    കിലുക്കാമ്പെട്ടിയേ, ആ നമ്പർ എനിക്കങ്ങിഷ്ടപ്പെട്ടു....കേട്ടോ... സമർപ്പണത്തിന്റെ ആവശ്യം തീർച്ചയായും ഉണ്ട്...പ്രോത്സാഹനവും ഉപദേശവും ഒക്കെ എന്നും തന്നുകൊണ്ടേയിരിക്കണേ....ഹി...ഹി...

    ReplyDelete
  9. ആദ്യമാണ് ഈ വഴി, ഇനി സ്ഥിരമാക്കിക്കൊള്ളാം :)

    ReplyDelete
  10. enne purakottukondupoya pole. aa divasam njan
    law collegil ayirunnu innum nadukkunna aa orma.nannayi very informative also

    ReplyDelete
  11. മഴമേഘങ്ങൾ : വളരെ നന്ദി...

    ReplyDelete