എന്റെ വീടിനടുത്ത്, ചെണ്ട അഭ്യസിപ്പിക്കുന്ന ഒരു ആശാൻ ഉണ്ടായിരുന്നു. കരിങ്കൽ കഷണത്തിലാണ് ചെണ്ട അഭ്യാസം നടത്തുന്നത്. കൊട്ടിപഠിക്കുമ്പോൾ ചെണ്ട തരില്ല. പാവം കരിങ്കല്ല് ഉള്ള അടിയെല്ലാം കൊള്ളണം… ക്രെഡിറ്റെല്ലാം യോഗ്യൻ ചെണ്ട കൊണ്ടുപോകും. അതേ അനുഭവമായിരുന്നു എനിക്കും. ഹേമാംബിക ടീച്ചർക്ക് അടി പ്രാക്ടീസ് ചെയ്യാനുള്ള പ്ലാറ്റ്ഫോം ആയിരുന്നു എന്റെ തുട. എല്ലാത്തിനും ഈ പാവത്തിനെത്തന്നെ തല്ലും. പക്ഷെ വളരെ കാലം കഴിഞ്ഞാണ് എനിക്ക് ബോദ്ധ്യമായത്, അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്; ഞാൻ നന്നാകാൻ വേണ്ടിയാണെന്ന്. പലപ്പോഴും ഞാൻ എഴുന്നള്ളിച്ചിരുന്ന മണ്ടത്തരങ്ങൾക്ക് ഈ തല്ലു പോരാ എന്നു ഞാൻ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും മനഃപ്പൂർവ്വം ഞാൻ പറയുന്ന കുസൃതികളാണ് ശിലാലിഖിതങ്ങളെപ്പോലെ എന്റെ തുടയിൽ മുദ്ര പതിപ്പിക്കഅൻ കാരണം.
ഹേമാംബിക ടീച്ചർ എന്റെ കുഞ്ഞമ്മയുടെ ക്ലാസ് മേറ്റായിരുന്നു. അതുകൊണ്ട് തന്നെ എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചൂരലിന്റെ അതേ രൂപം തന്നെയായിരുന്നു ടീച്ചർക്കും; അതേ ശക്തിയും! ഒരടി തന്നാൽ അതു അടി തന്നെയായിരിക്കും. പിന്നെ, ടീച്ചർക്ക് ഒരു ചെറിയ കോംപ്ളക്സ് ഉണ്ടായിരുന്നു. നമ്മൾ പാവങ്ങൾ എന്തെങ്കിലും പറഞ്ഞു ചിരിച്ചാൽ അതു ടീച്ചറിനെ ആണെന്നു കരുതും. മുൻപ് ഞാൻ പറഞ്ഞിട്ടുള്ളത് പോലെ, എന്റെ കൂടെയുള്ള വിദ്വാന്മാർ ഓരോ കുരുത്തക്കേടൊക്കെ ഒപ്പിച്ചിട്ട് മാന്യന്മാർ ആകും. കുടുങ്ങുന്നത് ഈ പാവം ഞാനും! ഒരിക്കൽ, ടീച്ചർ ആദ്യമായി കണ്ണാടി വച്ച് വന്നത്, സ്കൂൾ അസംബ്ളിയിൽ വച്ചാണ് ഞങ്ങൾ കണ്ടത്. കണ്ണാടി വയ്പ്പിലെ ‘ബാലാരിഷ്ടത’ കൊണ്ട്, മൂക്കിനു താഴേക്ക് ഇറങ്ങി വരുന്ന വലിയ ഫ്രെയിമുള്ള, ബട്ടർഫ്ലൈ രൂപത്തിലുള്ള ആ കണ്ണട കൂടെക്കൂടെ ചൂണ്ട് വിരൽ കൊണ്ട് മൂക്കിനു മുകളിലേയ്ക്ക് തള്ളി ഉയർത്തുന്നതും പിന്നെ തന്റെ മൂക്കിന്റെ സ്ട്രക്ച്ചറിനെ സംശയത്തോടെ ഒരേസമയം രണ്ട് കൃഷ്ണമണിയും കൊണ്ട് നോക്കുന്നതും കണ്ടാൽ ആർക്കാണ് ചിരി വരാത്തത്? ഞാനും, അല്ല ഞങ്ങളും, ചിരിച്ചു, ശരിയാണ്…. പക്ഷേ പഠിച്ച കള്ളന്മാർ ടീച്ചറിന്റെ കണ്ണ് ഇങ്ങോട്ട് ഫോക്കസ് ചെയ്യുന്നത് കണ്ട് മാന്യന്മാരായി. “പിള്ള മനസ്സിൽ കള്ളമില്ലല്ലോ”, ഞാൻ നിഷ്കളങ്കനായി ചിരിച്ചു കാണിച്ചു. ടീച്ചറിന്റെ പുതിയ സ്റ്റൈൽ ഇഷ്ടമായി എന്നു വിചാരിക്കട്ടെ എന്നു കരുതി. പക്ഷെ, അന്നും ടീച്ചറിന്റെ ക്ലാസിലെ ആദ്യ പീഢനം പതിവു തെറ്റാതെ, എനിക്കു തന്നെയായിരുന്നു. അസംബ്ലിയിൽ ഡിസിപ്ലീൻ തെറ്റിച്ചത്രേ!
നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നു. ഒരിക്കൽ, അൻപത് തവണ ഇംപോസിഷൻ എഴുതാൻ മറന്നു ക്ലാസ്സിൽ എത്തിയ എന്നോട് ടീച്ചറിന്റെ ചോദ്യം, “ആർക്കു വേണ്ടിയാണ് കുട്ടീ ഞാൻ ഇങ്ങനെ ഇംപോസിഷൻ എഴുതാൻ പറയുന്നത്?” എന്റെ പെട്ടെന്നുള്ള മറുപടി, “ടീച്ചറിനു വേണ്ടി” എന്നായിരുന്നു. എന്നും ചിട്ടതെറ്റിക്കാതെ ഇംപോസിഷൻ തന്നാൽ അങ്ങനെയല്ലേ തോന്നൂ. അതിനും കിട്ടി നല്ല സൂപ്പർ സ്ട്രോങ്ങ് അടി, ക്ലാസിനു വെളിയിലുള്ള മരത്തിന്റെ ചുവട്ടിൽ ആ പീരിയഡ് തീരും വരെ നിർത്തുകയും ചെയ്തു. ഒരു എണ്ണൂറ് കൊല്ലം മുൻപ് ജനിച്ചെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിൽ ഈ മുഗൾ സാമ്രാജ്യവും, ഒന്നാം സ്വാതന്ത്ര്യ സമരവും, ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഒന്നും പഠിക്കണ്ടായിരുന്നല്ലോ. അന്നത്തെ വിദ്യാർത്ഥികൾ എത്ര ഭാഗ്യവാന്മാർ, അവർക്ക് അത്രേം കുറച്ച് ചരിത്രം പഠിച്ചാൽ മതിയായിരുന്നല്ലോ … എല്ലാം ഞാൻ ആ മരത്തിനോട് പറയുമായിരുന്നു. പക്ഷേ ആര് കേൾക്കാൻ!!!
ആ മരത്തിനോട് എനിക്ക് വലിയൊരു ആത്മബന്ധം തന്നെ ഉണ്ടായിരുന്നു. പലപ്പോഴും ഞാൻ എന്റെ സങ്കടങ്ങളും പരാതികളും ഒക്കെ പറയുന്നത് ആ മരത്തിനോടാണ്. ഒരുപാട് അവസരങ്ങളിൽ എനിക്ക് ഇതുപോലെ അതിന്റെ ചുവട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ടല്ലോ.
പല മഹാന്മാരുടെയും ബുദ്ധി തെളിഞ്ഞത് മരച്ചുവട്ടിൽ വച്ചായിരുന്നല്ലോ. ശ്രീബുദ്ധന് ബോധോദയം ഉണ്ടായത് ഒരു ആൽമരച്ചുവട്ടിൽ ഇരുന്നപ്പോഴത്രേ. സർ ഐസക്ക് ന്യൂട്ടൺ ഒരു ആപ്പിൾ മരത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോഴാണല്ലോ അദ്ദേഹത്തിന്റെ മനസ്സിൽ ഗുരുത്വാകർഷണ സിദ്ധാന്തത്തിന്റെ ‘കുരു’ പൊട്ടിമുളച്ചത്. എല്ലാ മഹാന്മാർക്കും ഒരു ദിവസം ഉണ്ടല്ലോ… എന്നെങ്കിലും എന്റെ ദിവസവും വരും, ഷുവർ, പ്രതീക്ഷയോടെ ഞാനും കാത്തിരുന്നു.
അന്ന് വൈകിട്ട് എന്നെ കൂട്ടികൊണ്ട് പോകാൻ വന്ന അച്ഛനോടും ടീച്ചർ എന്റെ കണ്ടുപിടുത്തത്തെപ്പറ്റി പറഞ്ഞു. അന്ന് അച്ഛന്റെ കൈയ്യിൽ നിന്നും കിട്ടി സമ്മാനം. പക്ഷേ, ടീച്ചറിനെ പോലെയല്ല, അച്ഛൻ അത് ശരിക്കു പറഞ്ഞു തന്നു. ഞാൻ മനഃപൂർവ്വം കുറുമ്പൊപ്പിച്ചതെന്നു കരുതിയാവണം ടീച്ചർ അതു പറഞ്ഞു തരാതിരുന്നത്, അല്ലാതെ ദേഷ്യം കൊണ്ടാവില്ല. പരീക്ഷക്ക് വേണ്ടത് ഒഴികെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാമെന്ന ഒരു കോംപ്ലിമെന്റും, പരീക്ഷക്ക് വേണ്ടതൊന്നും അറിയില്ലെന്നുള്ള ഒരു ‘ഇൻസൾട്ടും’ ഒരേസമയം എനിക്ക് അന്ന് കിട്ടി. എങ്ങനെ നടന്നാലും പരീക്ഷക്ക് അവസാനം മാർക്ക് ഒപ്പിക്കും എന്ന ഒരു കമന്റും കിട്ടി.
എങ്കിലും എല്ലാ ദിവസവും ഞാൻ ഉറക്കമുണർന്നത് ടീച്ചറിന്റെ അടിയെക്കുറിച്ചുള്ള പേടിയോടെയായിരുന്നു, പലപ്പോഴും ഉറക്കത്തിൽ ഞെട്ടിയുണരുന്നതും……. ‘ഇതിനൊരു പരിഹാരമില്ലേ’… ഞാൻ ദൈവത്തോടും, പിന്നെ എന്റെ പ്രിയപ്പെട്ട മരത്തിനോടും വീണ്ടും വീണ്ടും ചോദിക്കുമായിരുന്നു.
ഓണപ്പരീക്ഷ വന്നെത്തി. സാമൂഹ്യപാഠം പരീക്ഷ… ചോദ്യം മൂന്ന്… പൂരിപ്പിക്കുക…. ഭഗവാൻ ശ്രീബുദ്ധന്റെ ഒരു ടീച്ചിംഗ് ആയിരുന്നു ചോദ്യം…
“__________________ ആണ് സകല ദുഃഖങ്ങൾക്കും കാരണം…”
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം” ഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നു. അതെ, അറിയാവുന്നത് എഴുതുക….അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ…. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല…. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി…. “….തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം…” ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം …ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി…. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി….
എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. “പരീക്ഷക്ക് എല്ലാ ചോദ്യവും അറ്റൻഡ് ചെയ്യണം, അറിയാവുന്നത് എഴുതണം, തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം” ഹേമാംബികടീച്ചർ എന്നും ഓർമ്മിപ്പിക്കുന്നത് പെട്ടെന്ന് ഓർമ്മ വന്നു. അതെ, അറിയാവുന്നത് എഴുതുക….അറിയാവുന്നതല്ലെ എഴുതാൻ പറ്റൂ…. ഞാൻ നിഷ്കളങ്കൻ ആ ചോദ്യവും പാഴാക്കിയില്ല…. അറിയാവുന്നത്, അനുഭവത്തിലുള്ളത് എഴുതി…. “….തെറ്റുന്നെങ്കിൽ തെറ്റിക്കോട്ടേ, നോ പ്രോബ്ലം…” ഈ കാര്യത്തിലെങ്കിലും ടീച്ചറെ അനുസരിക്കാം …ഹേമാംബികടീച്ചർ ആദ്യമായി എനിക്ക് വല്ലാത്ത പ്രചോദനം ആയി…. സാമൂഹ്യപാഠം ഹേമാംബികടീച്ചറുടെ വിഷയമല്ല, അതു കൊണ്ട് ധൈര്യവുമായി….
ഓണം അവധി അവസാനിച്ചു. പരീക്ഷയുടെ മാർക്ക് വരുന്ന ദിവസങ്ങൾ… ഹേമാംബികടീച്ചറിന്റെ ക്ലാസ്…. എനിക്ക് തെറ്റില്ലാത്ത മാർക്ക് കിട്ടിയത് കൊണ്ട് അന്ന് ആശ്വാസമായിരുന്നു. ഞാൻ എപ്പോഴും കരുതുന്ന പോലെ, അശ്വാസം അൽപ്പായുസ്സാണ്. സാമൂഹ്യപാഠം പഠിപ്പിക്കുന്ന വിലാസിനി ടീച്ചർ ക്ലാസിനു വെളിയിൽ നിന്ന് ഹേമാംബികടീച്ചറിനെ അടുത്തേക്ക് വിളിച്ചു…. ഒരു കടലാസ് കാണിച്ച് എന്തൊക്കെയോ പറയുന്നു. പെട്ടെന്ന് അവരുടെ നോട്ടം എന്റെ നേർക്കായി…. എന്റെ ആശ്വാസമൊക്കെ എന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു…. ടീച്ചർ എന്നെ ഒരു ഗർജ്ജത്തോടെ എന്നെ അടുത്തേക്ക് വിളിച്ചു ചൂരൽ പോലത്തെ ആ ശരീരത്തിൽ നിന്ന് ഇത്ര ശക്തമായ ശബ്ദമോ… “എന്താ ഈ എഴുതി വച്ചിരിക്കുന്നത്?” ആ കടലാസ് കാണിച്ചുകൊണ്ട് ചോദിച്ചു…. അപ്പോഴാണ്, അത് സാമൂഹ്യപാഠം ഉത്തരക്കടലാസാണെന്ന് എനിക്ക് മനസ്സിലായത്…. ടീച്ചറിന്റെ നഖം കൂർപ്പിച്ച നീണ്ട ചൂണ്ടുവിരൽ ചെന്നു കുത്തിയ ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ…. എനിക്ക് ഉത്തരം ഓർമ്മ വന്നു….. “ആഗ്രഹം ആണ് സകല ദുഃഖങ്ങൾക്കും കാരണം” ഗൌതമ ബുദ്ധന്റെ ഉപദേശം…… എന്തു ചെയ്യാം….മഹാന്മാരൊക്കെ ഇങ്ങനെ തന്നെ, സമയത്ത് ഓർമ്മ വരില്ല…. കർണ്ണൻ പോലും, എല്ലാം അറിയാമായിരുന്നുട്ടും ആവശ്യത്തിന് മറന്നു പോകുന്ന പ്രശ്നമുള്ള ആളായിരുന്നല്ലോ…. “എന്താ ഇത്?” ടീച്ചറിന്റെ ഗർജ്ജനം വീണ്ടും….അപ്പോഴാണ് ഞാൻ വീണ്ടും ഉത്തരക്കടലാസിലേക്ക് നോക്കിയത്….എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ പറ്റിയില്ല….. ഞാൻ നിഷ്കളങ്കമായി ഉത്തരം എഴുതിയിരിക്കുന്നു….”ഹേമാംബിക ടീച്ചർ അണ് സകല ദുഃഖങ്ങൾക്കും കാരണം”. ടീച്ചറിന്റെ ചൂരൽ എന്റെ തുടയിൽ പതിഞ്ഞത് പെട്ടെന്നായിരുന്നു. അന്ന് മൂന്ന് അടിയിൽ നിർത്തി… അതെ, മഹാന്മാർക്ക് എല്ലാം മൂന്നാണല്ലോ കണക്ക്…. വാമനൻ ചോദിച്ചത് മൂന്നടി മണ്ണല്ലേ…. ടീച്ചർ കൈ ഉയർത്തി വിരൽ ചൂണ്ടിയതും, ബാക്കി കേൾക്കാൻ നില്ക്കാതെ ഞാൻ എന്റെ പതിവു മരച്ചുവട്ടിൽ എത്തിയിരുന്നു…..
കണ്ണുകളടച്ച് ആ മരത്തോട് ദയനീയമായി യാചിച്ചു….. “എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”… പെട്ടെന്ന്, അതൊരു പ്ലാവാണല്ലോ എന്ന ബോധോദയം ഉണ്ടായി ഞെട്ടിയതും, എന്റെ തോളിൽ ഒരു കൈ പതിഞ്ഞതും ഒരുമിച്ചായിരുന്നു… എന്റെ തോളിൽ കൈ വച്ചുകൊണ്ട് എന്തോ പറയാൻ ഭാവിച്ച ഹേമാംബികടീച്ചറുടെ ആ വലിയ കണ്ണടക്കിടയിലൂടെ, ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു….
“എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”
ReplyDeleteനിഷ്കളങ്കമായ എഴുത്ത്, മാഷേ, നന്നായി ഇഷ്ടപ്പെട്ടു.
ReplyDeleteകുട്ടിക്കാലത്ത് പലപ്പോഴും നമ്മുടെ മനസ്സില്‍ തോന്നുന്നതെല്ലാം നമുക്ക് മുതിര്‍ന്നവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. നാം പ്രതീക്ഷിയ്ക്കുന്നതായിരിയ്ക്കില്ല, നമ്മുടെ പ്രവൃത്തിയില്‍ നിന്നും അവര്‍ ഊഹിച്ചെടുക്കുക.
ഇതു വായിച്ചപ്പോള്‍ ഈ അനുഭവം ആണ് ഓര്‍മ്മ വന്നത് :)
എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”
ReplyDeleteഅതിഷ്ടായി
tutayil ithra ati viinittum ptikkan pattattha alano ini chakka veenal patikkan pone...
ReplyDeletesarikkum chirippicchu suhrutthe...
"നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നു" :)
ReplyDeleteഎന്നിട്ട് എപ്പോഴെങ്കിലും ബുദ്ധി തെളിഞ്ഞോ ?
എഴുത്ത് നന്നായിട്ടുണ്ട്. ആശംസകൾ
വളരെ ഇഷ്ടപ്പെട്ടു ..ശ്രീ പറഞ്ഞപോലെ വളരെ നിഷ്കളങ്കമായ എഴുത്ത്..
ReplyDeleteഇനിയും തുടര്‍ന്ന് എഴുതൂ..
ഇത് ചക്ക വീണാല്‍ തന്നെ ശരിയാകത്തോള്ളൂ ....
ReplyDeleteനല്ല ഓർമ്മകൾ
ReplyDeleteനിഷ്കളങ്കമായ എഴുത്ത്, നന്നായി മാഷേ,
ReplyDeleteനന്നായി..ആശംസകള്‍...തുടര്‍ന്നും എഴുതൂ...
ReplyDeleteശ്രീ: എന്നും കൃത്യമായ അഭിപ്രായവും പ്രോത്സാഹനവും....ഒരുപാട് നന്ദി....
ReplyDelete("എന്റെ പൊതു വിജ്ഞാനം" വളരെ മുൻപ് വായിച്ചതാണ്...ഒരു പുനർ വായനക്ക് ഓർമ്മിപ്പിച്ചത് നന്നായി)
എറക്കാടൻ : വളരെ നന്ദി, വായിച്ചതിരും അഭിപ്രായത്തിനും...
റോസാപ്പുക്കൾ : അതെ, ചക്ക വീണാൽ പോലും തെളിയില്ല...ഒരുപാട് നന്ദി....
വശംവദൻ : എങ്ങനെ തെളിയാൻ....പോക്കു കേസാ... വളരെ നന്ദി...
ലക്ഷ്മീ : ഒരുപാട് നന്ദി...
തണൽ : ചക്ക വീണാലും നന്നാവില്ലെന്നേ... വളരെ നന്ദി
പ്രവീൺ : ഒരുപാട് നന്ദി....വായിച്ചതിനും അഭിപ്രായത്തിനും
വാഴക്കോടൻ : ഒരുപാട് നന്ദി, വായനക്കും അഭിപ്രായത്തിനും...ഇനിയും വരണേ...
രാഹുൽ : ഒരുപാട് നന്ദി, വായനക്കും, അഭിപ്രായത്തിനും...പിന്നെ താങ്കളുടെ നുറുങ്ങുകൾക്കും.....
ഓർമ്മകൾ വളരെ നന്നായിരിക്കുന്നു.
ReplyDeleteടീച്ചറുടെ നനഞ്ഞ കണ്ണുകള്‍ ഗോപനില്‍ ഉണ്ടാക്കിയ മാറ്റങ്ങളെന്ത്..? ഇപ്പോള്‍ ഉത്തരം എന്തെഴുതും?
ReplyDeleteവിദ്യാലയ പഠനകാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി.
ReplyDeleteനല്ല പോസ്റ്റ്
...ആശംസകള്‍...
This comment has been removed by the author.
ReplyDeleteGreat post.Nalla rasamundu ishta !!
ReplyDeleteമിനി ടീച്ചറേ, ഒരുപാട് നന്ദി.... വീണ്ടും വരണം.....
ReplyDeleteഖാദർ : വളരെ നന്ദി, വായനക്കും, അഭിപ്രായത്തിനും..
ReplyDelete".....പക്ഷെ വളരെ കാലം കഴിഞ്ഞാണ് എനിക്ക് ബോദ്ധ്യമായത്, അത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്; ഞാൻ നന്നാകാൻ വേണ്ടിയാണെന്ന്. പലപ്പോഴും ഞാൻ എഴുന്നള്ളിച്ചിരുന്ന മണ്ടത്തരങ്ങൾക്ക് ഈ തല്ലു പോരാ എന്നു ഞാൻ തന്നെ മനസ്സിലാക്കിയിട്ടുണ്ട്......."
ഇതു തന്നെയായിരുന്നു ടീച്ചറുടെ കണ്ണിലെ നനവിൽ നിന്നും എനിക്കുണ്ടായ തിരിച്ചറിവ്...ഇന്നും, വളരെ വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്ക് എറ്റവും സ്നേഹവും നന്ദിയും ഒക്കെ ഉള്ളത് ഈ ടീച്ചറോട് തന്നെ....
കൊട്ടോട്ടിക്കാരൻ : വളരെ വളരെ നന്ദി.... എന്നും നല്കുന്ന ഈ പ്രോത്സാഹനത്തിന്...
ReplyDeleteഒറ്റവരി രാമൻ : വളരെ നന്ദി... എന്റെ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.... വീണ്ടും വരണേ...
കണ്ണുകളടച്ച് ആ മരത്തോട് ദയനീയമായി യാചിച്ചു….. “എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”… പെട്ടെന്ന്, അതൊരു പ്ലാവാണല്ലോ എന്ന ബോധോദയം ഉണ്ടായി ഞെട്ടിയതും.....
ReplyDeleteഇതു വായിച്ചു ഞാന്‍ ഭയങ്കരമായിട്ടു ചിരിച്ചു..
എന്തൊരു ഭംഗിയാ എഴുത്തിനു.ആ നിഷ്കളങ്കതയും, സ്നേഹവും, എഴുത്തുകാരന്റെ സ്വഭാവം എടുത്തു കാണിക്കുന്നുണ്ട്.ഒരുപാട് എഴുതണം കേട്ടോ മോനേ..
ആശംസകള്‍........
made for good reading..esp since I now read it from a teacher's angle...:) teaching has evolved a lot now..though there r still some hemambika's around...wish teachers would read this more....
ReplyDelete“എന്റെ തലയിലും, ആ ഐസക്ക് ന്യൂട്ടന്റെ തലയിൽ വീഴ്ത്തിയ പോലെ ഒരു പഴം വീഴ്ത്തിക്കൂടേ നിനക്ക്, എനിക്കും, ബുദ്ധി തെളിയുമല്ലോ”… പ്ലാവ് ആ പ്രാര്‍ത്ഥന കേട്ട് പഴുത്ത കൂഴചക്ക തലയില്‍ വീഴ്ത്താഞ്ഞതു നന്നായി!
ReplyDeleteഗോപാ എനിക്ക് ഒത്തിരി ഇഷ്ടമായി ഹേമാംബിക ടീച്ചറുടേ സ്റ്റുഡന്റിനെ!.രാവിലെ മെയില്‍ കണ്ടു സ്കൂളില്‍ നിന്ന് വന്നയുടെനെ വായിക്കാനിരുന്നു.ഒരു ക്ലാസ്സ് നിറയെ കുട്ടികുറുമ്പന്മാര്‍ പരമാവധി ശിക്ഷ ക്ലാസിലെ റെഡ് ചെയറില്‍ ഇരുത്തുക എന്ന് മാത്രം. പണിഷ്മെന്റ് കൊടുത്തിരുത്തുമ്പോള്‍ ശരിക്കും ഉള്ളില്‍ എനിക്ക് സങ്കടമാണ് പക്ഷെ എന്തു ചെയ്യും? എന്നാലും കൂടുതല്‍ കുസൃതി കാണിക്കുന്നവരെ ആണെനിക്ക് കൂടുതല്‍ ഇഷ്ടം പുറമെ കാണിച്ചില്ലങ്കിലും.....
.
വായനാ സുഖം തരുന്ന ഓര്‍മ്മക്കുറിപ്പ്!
ReplyDeleteനല്ല എഴുത്ത് ഗോപൻ....
ReplyDeleteആശംസകൾ..
kollam mashe nannayittundu
ReplyDeletesarikkum oru nishkalankan thanne.nannayi
ReplyDeletegopu ezhuthi ezhuthi GOPAN aayi valarunnu,,,,,, kolllaaaammmmmmmmm
ReplyDeletesuperb gopaa
Really Very nice Gopan. Keep on writing.
ReplyDeleteഉഷാമ്മേ : സന്തോഷമായി, ചിരിച്ചല്ലോ...എന്നും ഈ പ്രോത്സാഹനവും സ്നേഹവും ഉണ്ടാവട്ടേ....
ReplyDeleteദീപ : വായിച്ചതിനും അഭിപ്രായത്തിനും ഒരുപാട് നന്ദി...ടീച്ചർ തീർച്ചയായും വളരെ നല്ല ഉദ്ദേശ്യത്തിലാണേ പെരുമാറിയത്...
മാണിക്യം ചേച്ചിയേ : എന്നും തരുന്ന ഈ പ്രോത്സാഹനത്തിനു വളരെ നന്ദി...
ശിവ : വളരെ നന്ദി...സുഖം തന്നെയല്ലേ...
പൊറാടത്ത് : വളരെ നന്ദി...പുതിയ പാട്ടുകളൊന്നും കേൾക്കുന്നില്ലല്ലോ...വീണ്ടും വരണം...
ഉമേഷ് : വളരെ നന്ദി...
മഴമേഘങ്ങൾ : വളരെ നന്ദി...
സി : തീർച്ചയായും, കുഞ്ഞായിരിക്കുന്നത് തന്നെയായിരുന്നു രസകരം...വളരെ നന്ദി...
സുരഭീഷ് : വളരെ നന്ദി...വീണ്ടും വരണം...
"....ടീച്ചറിന്റെ നഖം കൂർപ്പിച്ച നീണ്ട ചൂണ്ടുവിരൽ ചെന്നു കുത്തിയ ഭാഗത്തേക്ക് ഒന്നു നോക്കിയതേ ഉള്ളൂ…. എനിക്ക് ഉത്തരം ഓർമ്മ വന്നു…"
ReplyDeleteho, bhayamkaram thanne teacherinte power.
nannayi chirichu, chinthichu. Kollaaaaam
ആ മരത്തിന്റെ വേരിലെന്റെ വിറയാര്ന്ന വിരലാലൊന്ന് തൊട്ടു...
ReplyDeleteകാഞ്ചന : വളരെ നന്ദി, വായിച്ചതിനും അഭിപ്രായത്തിനും....
ReplyDeleteമയൂര : വളരെ നന്ദി, വീണ്ടും വന്നതിനും അഭിപ്രായത്തിനും...
"നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നു" :)
ReplyDeleteനിഷ്കളങ്കമായ ഈ എഴുത്ത് ഒരുപാടു ഇഷ്ടപ്പെട്ടു ..ചിരിപ്പിച്ചു ..
സ്നേഹം കൂടിക്കൂടി അത് അവസാനം വേദനിപ്പിക്കുന്ന വിധത്തിലാകുന്നു അല്ലേ? എന്തായാലും മിടുക്കന്‍. ഉത്തരം എഴുതിയതിലൂടെ ടീച്ചറിന് ആ മെസ്സേജ് കൊടുക്കാനായല്ലോ, തീര്‍ത്തും നിഷ്കളങ്കമായി ആണെങ്കില്‍ പോലും.
ReplyDeleteസ്നേഹമയിയായ ഹേമാംബിക ടീച്ചറിനെ ഒരിക്കലും മറക്കാതിരിക്കാനും ആ അടികളല്ലേ സഹായിച്ചത്. വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ 2 തവണ കിട്ടിയ അടി ഇന്നും ഓര്‍മ്മയിലുണ്ട്. ഒന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. രാവിലെ മാത്‌സ് ഹോംവര്‍ക്ക് ചെയ്ത നോട്ട് മേശപ്പുറത്തു വക്കണം. കണക്ക് തെറ്റിച്ച കുട്ടികള്‍ക്ക് വില്യംസ് സാര്‍ ചൂരല്‍ വച്ച് രണ്ടടി മുട്ടിനു താഴെ കൊടുക്കും. ബുക്ക് നോക്കിക്കഴിഞ്ഞ് സാറിന്റെ മേശക്കരികിലേക്ക് വിളിച്ചാല്‍ അടി ഉറപ്പ്. എല്ലാ ദിവസവും കിടുങ്ങുന്ന മനസ്സുമായി അതു കണ്ടിരിക്കും. ഒരു ദിവസം അതാ വിളിക്കുന്നു എന്റെ പേര്. നടുങ്ങി വിറച്ച് അടുത്തു ചെന്നു. പാവാട കൂട്ടിപ്പിടിച്ച് സാര്‍ അടിക്കാനോങ്ങുമ്പോള്‍ സാറിന്റെ മുഖത്തേക്ക് ഞാന്‍ ദയനീയമായി നോക്കി. സാറതൊന്നും കാണുന്നില്ല. ആ ചൂരലിന്റെ ചൂട് അന്നാദ്യമായി അറിഞ്ഞു. അത് ആദ്യത്തേതും അവസാനത്തേതും. പിന്നെ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അടുത്ത ചൂരല്‍ക്കഷായം കൈവെള്ളയില്‍ കിട്ടിയത്. സയന്‍സ് സാറിന്റെ കൈയില്‍ നിന്ന്, ചോദ്യത്തിന് ഉത്തരം പറയാന്‍ അറിഞ്ഞുകൂടാതിരുന്നതിന്.
കുര്‍ക്കുബിറ്റ പെപ്പോ കോഫ്തയും ഇതും വായിച്ചു. എഴുത്ത് ശൈലി വളരെ നന്നായിട്ടുണ്ട്.
ReplyDelete“അടിച്ചതിന് മേൽ അടിച്ചാൽ അമ്മിയും പറക്കും” എന്നാണല്ലോ പഴമൊഴി. ഇതു മനസ്സിലാക്കി ഗോപനെ നന്നാക്കാൻ ശ്രമിച്ച ഹേമാംബിക ടീച്ചർ ഇക്കാര്യത്തിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അതു കൊണ്ടാകാം ടീച്ചറുടെ കണ്ണുകൾ ഈറനണിഞ്ഞത്....ശ്ശെടാ...ഇവൻ നന്നാകില്ലേ....???
ReplyDeleteഗോപാ വളരെ നന്നായിരിക്കുന്നു...ട്ടോ...
ഈ അടിയെല്ലാം വാങ്ങിക്കൂട്ടുന്നത് ആര്‍ക്ക് വേണ്ടി എന്നു ചോദിച്ചാല്‍.. ഉത്തരം .. “ടീച്ചര്‍ക്കുവേണ്ടി“ എന്നായിരിക്കും അല്ലേ.
ReplyDeleteഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു.
അഭി : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...ഇനിയും വരണം...
ReplyDeleteഗീതേച്ചീ : ഒരുപാട് നന്ദി...വളരെ നന്നായി അഭിപ്രായം പറഞ്ഞല്ലോ...അതെ, ടീച്ചറിനെ മറക്കാൻ കഴിയില്ല, ഒരിക്കലും...
സുകന്യ : വളരെ നന്ദി...വായനക്കും അഭിപ്രായം പറഞ്ഞതിനും...ഇനിയും വരണേ...
സന്തോഷേ : ഈ കമന്റും ഒരു നല്ല പോസ്റ്റ് ആക്കാമല്ലൊ..വളരെ നന്ദി...
കൃഷ് : അതെ, ആ അടിയെല്ലാം വാങ്ങിയതും ടീച്ചറിനുവേണ്ടൊയാണോ??? അതും ചിന്തിക്കേണ്ടതു തന്നെ...ഹി ഹീ ഹീ... വളരെ നന്ദി, വായിച്ച് അഭിപ്രായം പറഞ്ഞതിന്, ഇനിയും വരണേ...
simple
ReplyDeletenostalgic
and
I like it
ഒരു എണ്ണൂറ് കൊല്ലം മുൻപ് ജനിച്ചെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എങ്കിൽ ഈ മുഗൾ സാമ്രാജ്യവും, ഒന്നാം സ്വാതന്ത്ര്യ സമരവും, ലോകമഹായുദ്ധങ്ങളുടെ ചരിത്രവും ഒന്നും പഠിക്കണ്ടായിരുന്നല്ലോ.
ReplyDeleteഇതെനിക്കും തോന്നിയതാ. വളരെ മനോഹരമായ എഴുത്താണ്. ഇഷ്ടപ്പെട്ടു. തുടരുക.
valare nalla ezhuthu.. eniyum thutaru...
ReplyDeleteബാവ താനൂർ : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...
ReplyDeleteകുമാരൻ : ശരിയല്ലേ, ഒരു 800 കൊല്ലം മുൻപ് ജനിച്ചിരുന്നെങ്കിൽ... പക്ഷെ അന്ന് ബ്ലോഗ് ഇല്ലെന്നുള്ള സങ്കടം ഉണ്ട്... വളരെ നന്ദി...ആശംസകൾ...
മനോരാജ് : വളരെ നന്ദി, ഇനിയും വരണം...
ഇക്കാലത്ത് വളരെ അപൂര്‍വ്വമായേ അധ്യാപകര്‍ തെറ്റുകള്‍ തിരുത്താന്‍ മുതിരാറുള്ളൂ .. കാശ് സമ്പാതിക്കാന്‍ മറ്റൊരു ജോലി മാത്രമാണ് അത് പലര്‍ക്കും.
ReplyDeleteഹേമാംബിക ടീച്ചര്‍ തീര്‍ച്ചയായും ഒരു നല്ല അധ്യാപിക തന്നെ. അങ്ങനെ ഒരു അധ്യാപികയെ കിട്ടിയ താങ്കള്‍ ഭാഗ്യവാനായ ശിഷ്യനും!
നല്ല ഒഴുക്കുള്ള എഴുത്ത്......... കൊള്ളാം............
ReplyDeleteഗോപാ... നന്നായിട്ടുണ്ട്. ഞങ്ങളേപ്പൊലുള്ള ഒരുപാട് നിഷ്കളങ്കരുടെ അനുഭവമാണിത്. ഒരു നിമിഷം പഴയ സ്കൂൾ കാലത്തിലേക്ക് മനസ്സ് പോയി. അല്ലെങ്കിലും നിഷ്കളങ്കർക്ക് എന്നും അടി തന്നെയാണ് പ്രതിഫലം. പിന്നെ ചെയ്യുന്ന പ്രവ്രുത്തിക്കുള്ള ഫലം ദൈവം തരും അതു ചക്കയായിട്ടായാലും ആപ്പിൾ ആയിട്ടായാലും. വീണ്ടും എഴുതുക..... അഭിനന്ദനങ്ങൾ.
ReplyDeleteടീച്ചറും കൊള്ളാം ശിഷ്യനും കൊള്ളാം."ആശാനു ഒന്നു പിഴച്ചാല്‍, അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന്" അതാണ് അന്നത്തെ അദ്ധ്യപകരുടെ അഭിപ്രായം.ഇന്നോ "ഉപ്പോളം വരുമോ ഉപ്പിലിട്ടത്".വിവരണം അതിമനോഹരമായിരിക്കുന്നു. ആശംസകള്‍.........
ReplyDeleteപ്യാരീ : അതെ, ഇന്നത്തെ പലരും അദ്ധ്യാപകത്തൊഴിലാളികളായിപ്പോയി. വിദ്യാർത്ഥികളുമായി ഒരു ആത്മ ബന്ധമോ സ്നേഹമോ ഒന്നും ഇല്ല. വളരെ ചുരുക്കം ചിലരുടെ കാര്യമാണേ... സഹ അദ്ധ്യാപകന്റെ മകളുടെ വിവാഹത്തിനു പോകാനായി കുട്ടികലെക്കൊണ്ട് സമരം നടത്തിച്ച അദ്ധ്യാപകരും എനിക്ക് ഉണ്ടായിരുന്നു...വളരെ ശരിയാണ്, ഹേമാംബികടീച്ചർ വളരെ സ്നേഹമുള്ള അദ്ധ്യാപികയാണ്, എനിക്ക് അത് വളരെ ഭാഗ്യവും ആണ്. ഇന്നും എനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും ഉള്ള അദ്ധ്യാപിക ഹേമാംബിക ടീച്ചറ്റ് തന്നെ...
ReplyDeleteവായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി...
പ്രമീള : പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി...
സൂര്യതേജസ്സ് (മനോജ് സാർ) : വളരെ നന്ദി, സ്ഥിരമായി നൽകുന്ന എല്ലാ പ്രോത്സാഹനത്തിനും...
അറുമുഖം : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...
വളരെ വൈകിയാണീ വായന -എങ്കിലും ഇത്ര സരസമായി ഇതെഴുതിയതു തന്നെ ഹേമാംബിക ടീച്ചർക്കുള്ള ഗുരുദക്ഷിണ-
ReplyDeleteടീച്ചർക്കൊരുപാട് അഭിനന്ദനങ്ങൾ-
ഇങ്ങിനെ പഠിപ്പിച്ചെടുത്തതിന്നു
ടീച്ചര്‍ക്ക് എന്‍റെ ആശംസകള്‍ ഒടുവില്‍ ഇത്രയും വരെ ആക്കിയല്ലോ ഒരു ചക്കയും ( അപ്പിള്‍ ) ഇല്ലാതെ......
ReplyDeleteഎഴുത്ത് നന്നായിരിക്കുന്നു വീണ്ടും വരാം ഈ വഴി
എടാ ഭയങ്കരാ...... നീ ആളു പുലിയാണല്ലോ .
ReplyDeleteആദ്യമായിട്ട് അമ്പതു കമന്റ് ...
ഭീകരമായ എഴുത്തുകള്‍ പ്രതീക്ഷിക്കുന്നു.
എല്ലാ ആശംസകളും മോനേ....
പോസ്റ്റ് ഇഷ്ടമായതുകൊണ്ടും നേരത്തേ വായിച്ചതു മനസ്സില്‍ തട്ടിയിരുന്നതുകൊണ്ടും ഒന്നുക്കൂടി വായിയ്ക്കാന്‍ തോന്നി. പുതിയ പോസ്റ്റു പ്രതീക്ഷിച്ചു വന്നതാണെങ്കിലും ഈ പോസ്റ്റുകൊണ്ടുതന്നെ മനസ്സുനിറഞ്ഞു...
ReplyDelete:)..മാഷെ കൊള്ളാട്ടൊ..നല്ല ശൈലി !1
ReplyDeleteകാട്ടിപ്പരുത്തീ : വളരെ നന്ദി, വൈകിയെങ്കിലും വന്നതിനും, വായിച്ച് അഭിപ്രായം പറഞ്ഞതിനും...ഇനിയും വരണേ...
ReplyDeleteഒഴാക്കൻ : വളരെ നന്ദി, വീണ്ടും വരണം...
ഉഷാമ്മേ : എന്നും ഈ സ്നേഹവും പ്രോത്സാഹനവും അനുഗ്രഹവും ഉണ്ടാവട്ടേ, ഇതൊക്കെയാണ് പ്രചോദനവും കരുത്തും...
കൊട്ടോട്ടിക്കാരൻ : എന്നും സ്ഥിരമായി നൽകുന്ന ഈ പ്രോത്സാഹനത്തിനു വളരെ നന്ദി...
പ്രദീപ്സ് : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...വീണ്ടും വരണം...
ഇടയ്ക്ക് "നിഷ്കളങ്കനായ ഞാന്‍ " എന്ന് പറയുന്നുണ്ടല്ലോ. എനിക്ക് അത്ര നിഷ്കളങ്കനായി തോനുന്നില്ല. സ്കൂളില്‍ കുസൃതി ആയിരുന്നു അല്ലെ.
ReplyDeleteനല്ല ഭാഷ. നന്നായിട്ടുന്റു. ഇനിയും എഴുതുക. റിപ്പീട്റ്റ് സ്റ്റ്യ്ല് ഒഴിവക്കുക. ഭവുകങങ്ൾ....
ReplyDeleteമയിൽപ്പീലി : ആദ്യമായാണല്ലോ ഇവിടെ...സന്തോഷം, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും...വീണ്ടും വരണം... നന്ദി...
ReplyDeleteഅൻബൂ : വളരെ നന്ദി...ശ്രമിക്കാം...
ഞാനിത്തിരി വൈകി. നന്നായിരിക്കുന്നൂട്ടോ. ഗോപന്‍ ഒരു പാവം നിഷ്കളങ്കന്‍ ആയിരുന്നൂല്ലേ!:)
ReplyDeleteorupaadishttaayi ee postu..vaayichu theernnathatharinjilla..rasakaram..veendum varaam..
ReplyDeletevalare nannayittundu gopan... valare sathyasandhamaya ezhutthu.. keep it up.. sorry for the late comments...
ReplyDeleteഉഗ്രനായ എഴുത്ത്..ഗെഡീ ..
ReplyDeleteഇതിനിടയിൽ എത്രകാര്യങ്ങളാണ് ചൂണ്ടികാണിച്ചുതന്നത്...!
ഗീതാഗീതികളിലൂടെ എത്തിനോക്കിയതിന് നഷ്ട്ടം കാണുന്നില്ല കേട്ടൊ..ഗോപാ..
gOpa കലക്കി ഇവിടെ എത്താന്‍ പറ്റിയതില്‍ സന്തോഷം. സത്യമാണ് താനൊരു നിഷ്കളങ്കന്‍ തന്നെ
ReplyDeleteഒന്നുകൂടി വായിച്ചപ്പോ നേരത്തേ വായിച്ചതിനെക്കാള്‍ മനോഹരമായി തോന്നുന്നു...
ReplyDeletevalare nannaayi...... aashamsakal......
ReplyDeleteenikkum ethu pole oru teacher undayirunnu aa kuttikkalam aanu orma vannathu. hemambika teacher neyum orupadu ishtapettu.
ReplyDeleteഎന്തു ചെയ്താലും പറഞ്ഞാലും അബദ്ധങ്ങള്‍ മാത്രമാകുന്ന കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചതിനു നന്ദി. ദൈവമേ, എന്റെ വിദ്യാര്‍ത്ഥികള്‍ എന്നെക്കുറിച്ച് ഭാവിയില്‍ എന്താകും എഴുതുക...!
ReplyDeleteഞാന്‍ കുറച്ചു ദിവസമായി ‘നൊസ്റ്റാള്‍ജിക്’ മൂഡിലാണ്. രണ്ടു പതിറ്റാണ്ടു പിന്നിലേക്ക് ഒരു തിരിച്ചുപോക്ക്... അവിടെ എന്റെ പ്രിയപ്പെട്ട കല്യാണിക്കുട്ടി ടീച്ചര്‍. ചൂരല്‍ ഓങ്ങുമ്പോഴും ‘മോനേ’ എന്നു വിളിക്കുന്ന ‘ടീച്ചറമ്മ’. ഓര്‍മകളിലൂടെ ഒരു മടക്കയാത്രയ്ക്ക് തുണയേകിയതിന് നന്ദി.
ReplyDeleteഎഴുത്തുകാരീ: വളരെ നന്ദി.....വീണ്ടും വരണേ
ReplyDeleteവിജയലക്ഷ്മി ചേച്ചീ.... നന്ദി
മിനി : വളരെ നന്ദി, എന്നും തരുന്ന പ്രോത്സാഹനത്തിന്
ReplyDeleteബിലാത്തിപട്ടണം : വളരെ നന്ദി.... ഗീതേച്ചിയ്ക്കും...
കൃഷ്ണഭ്ദ്ര : വളരെ നന്ദി...
കൊട്ടോട്ടിക്കാരാ.... നന്ദി....ഒരുപാട് നന്ദി...ഒപ്പം പിറന്നാള്‍ ആശംസകളും...
ReplyDeleteജയരാജ് മുരുക്കുമ്പുഴ : വളരെ നന്ദി....
പ്രീതി : നന്ദി, ഇനിയും വരണം
വെഞ്ഞാറന്‍ : വളരെ നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും
ReplyDeleteവിജി പിണറായി : ആദ്യമായാണല്ലേ ഇവിടെ...വളരെ നന്ദി, വീണ്ടും വരണം...
വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
ReplyDeleteവിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
വയസ്സനായതുകൊണ്ടാ, ഏന്തീം വലിഞ്ഞുമെത്തിയപ്പം താമസിച്ചുപോയി. ഒറ്റ വായനയില്‍ത്തന്നെ മനസ്സില്‍ പതിയുന്ന വിധത്തില്‍ത്തന്നെ എഴുതിയിട്ടുണ്ട്. വായനക്കാരെ പൂര്‍വ്വകാലത്തേക്കു കൂട്ടികൊണ്ടുപോകുന്നതില്‍ ഈ പോസ്റ്റു വിജയിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമുണ്ടാവില്ല. കൂടുതല്‍ നല്ല എഴുത്തുകള്‍ അനുഭവിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ട്.
ReplyDelete...ആശംസകള്‍..
ഗോപുവേ... ഞാന്‍ വീണ്ടും വരും...അല്ല, വന്നു! ഇടയ്ക്ക് അങ്ങോട്ടും വരൂ!
ReplyDeleteസ്കൂൾ കാലഘട്ടം ആർക്കും മറക്കാനാവില്ല. അനുഭവങ്ങളും : വളരെ ഇഷ്ടമായി . എന്നാലും ആ നിഷ്കളങ്കത :)
ReplyDeleteഎന്തായാലും ഇപ്പോള്‍ നല്ല മിടുക്കനായില്ലേ ?
ReplyDeleteനന്നായിരിക്കുന്നു എഴുത്ത് .എഴുതുക .നിര്‍ത്തരുത് .
പല മഹാന്മാരുടെയും ബുദ്ധി തെളിഞ്ഞത് മരച്ചുവട്ടിൽ വച്ചായിരുന്നല്ലോ.
ReplyDelete“ആഗ്രഹം ആണ് സകല ദുഃഖങ്ങൾക്കും കാരണം”
മഹാന്മാർക്ക് എല്ലാം മൂന്നാണല്ലോ കണക്ക്…. വാമനൻ ചോദിച്ചത് മൂന്നടി മണ്ണല്ലേ
വളരെ നല്ല രചനാരീതി . അര്‍ത്ഥവത്തായ പ്രയോഗങ്ങള്‍ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അവസാനം ഒന്നു നൊമ്പരപ്പെടുത്താനും അനായാസം കഴിഞ്ഞുവെന്നുള്ളതാണ്' എഴുത്തിന്റെ വിജയം .അഭിനന്ദനങ്ങള്‍
ഇവിടെ വരാന്‍ ഒരുപാട് താമസിച്ചു പോയി. ഇനിയും വരാം.
ReplyDeleteപുതിയതു എന്തേലും ഉണ്ടോ എന്നു നോക്കാന്‍ വന്നതാ ഇതുവഴി.
ReplyDeleteഎഴുപത്തിയേഴു കമന്റ് പോരേ മോനേ.അതൊ നൂറു തികഞ്ഞിട്ടേ അടുത്ത പോസ്റ്റ് ഇടൂ എന്നു വല്ല നേര്‍ച്ചയും ഉണ്ടോ.അങ്ങനെയെങ്കില്‍ അറിയിക്കണേ. നൂറു തികച്ചു തരാം
മര്യാദക്കു അടുത്ത പോസ്റ്റ് ഇട്ടോണം........ങൂം.....
നിഷ്കളങ്കത എന്നും എനിക്ക് ശാപമായിരുന്നു. ഒരിക്കൽ,
ReplyDeleteസ്നേഹമയിയായ ടീച്ചർ.
വളരെ നന്ദായി എഴുതി
നേരിൽ പരിചയപെടൻ കഴിഞ്ഞതിലും സന്തോഷം
enjoyed
ReplyDeleteബിലാത്തിപട്ടണം / Bilatthipattanam : ഇതു തന്നെയാണ് ഉഗ്രൻ വിഷു ആശംസ....നന്ദി...
ReplyDeleteകാര്‍ന്നോര് : എന്തായലും, വന്നല്ലോ...വായിച്ചല്ലോ....ഒരുപാട് നന്ദി....
വിജി പിണറായി : വളരെ നന്ദി...വീണ്ടും വരണം....
ReplyDeleteബഷീര്‍ പി.ബി.വെള്ളറക്കാട് : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...
കുസുമം ആര്‍ പുന്നപ്ര : വളരെ നന്ദി, ആദ്യമായല്ലേ ഇവിടെ....വീണ്ടും വരണേ....
ReplyDeleteഷാ : വളരെ സന്തോഷം, പരിചയപ്പെടാൻ കഴിഞ്ഞതിനും, ഇവിടെ വന്നതിനും...
ഉഷാമ്മേ : സമ്മതിച്ചു, ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും മുന്നിൽ തോറ്റു.... പുതിയ പോസ്റ്റ് ഇട്ടേേേേ...
ReplyDeleteസാദിക്ക് : നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം...... ഇവിടെ വന്നതിന് ഒരുപാട് നന്ദി....
ReplyDeleteപ്രദീപ് പേരശ്ശന്നൂര്‍ : നന്ദി, വീണ്ടും വരണം....
കഥ കൊള്ളാം വളരെ നന്നായിട്ടുണ്ട്. ടീചെര്മാരെ കുറിച്ച് നന്നായിട്ട് മനസിലാക്കിയിട്ടുണ്ട്. ഭാവുകങ്ങള്‍.
ReplyDelete=അംബു
നന്നായിട്ടുണ്ട്... രസകരം
ReplyDelete