Wednesday, December 23, 2009

വസുധൈവ കുടുംബകം ഈ ബൂലോകം







“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”
– മഹാ ഉപനിഷത് -
വളരെ ചെറിയ മനസ്സുള്ളവർക്കേ “ഇവൻ എന്റെ ബന്ധു, അവൻ എനിക്ക് അന്യൻ” എന്നു പറയാനാകൂ...  ഉദാരമനസ്സുള്ളവർക്ക്, ഈ ലോകം തന്നെ കുടുംബം.....
===
            കുഞ്ഞുനാളുകളിൽ പാഠപുസ്തകതിലൊക്കെ ഒരുപാട് വായിച്ചതും പഠിച്ചതുമാണ്, വസുധൈവ കുടുംബകം എന്ന സിദ്ധാന്തം. പല പല മേഖലകളിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയ എനിക്ക്, എല്ലായിടത്തും, എത്രയൊക്കെ ആദർശം പ്രസംഗിക്കുന്ന കൂട്ടായ്മകളിലും, അറിയാതെ പൊന്തിവരുന്ന നമ്മൾ -അവർ എന്ന ഭാവം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 
            കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ എനിക്കന്യമായിരുന്ന ബ്ലോഗ് ലോകം (ബൂലോകം) എനിക്ക് കാട്ടിത്തന്നത്, ആരുടെയും ആഹ്വാനമോ നിർബന്ധമോ ഒന്നും ഇല്ലാതെ തന്നെ, വസുധൈവകുടുംബകം കെട്ടിപ്പടുക്കുകയും അതു പരിപോക്ഷിപ്പിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടായ്മയാണ്.
            എന്റെ പ്രിയപ്പെട്ട കിലുക്കമ്പെട്ടിയാണ് എനിക്ക് ഈ ലോകം പരിചയപ്പെടുത്തിത്തന്നത്. ഒരുപാട് കാലം, ഈ മഹാപ്രയാണത്തിൽ ഭാഗഭാക്കാകാതെ, ഈ ബൂലോകം എന്നെ ഉൾക്കൊക്കൊള്ളുമോ എന്ന സന്ദേഹത്തോടെ, അത്ഭുതത്തോടെ, ഒരു അവിശ്വസനീയതയോടെ അതിലുപരി കൌതുകത്തോടെ ബൂലോകത്തെ ഞാൻ നിശബ്ദനായി, അകലെയല്ലാതെ നിന്ന് നോക്കിക്കണ്ടു.  ഒടുവിൽ, ഒരു കൊച്ചുകുട്ടിയുടെ സഭാകമ്പത്തോടെ ഞാനും ആദ്യചുവടുവച്ചു.  അവിശ്വസനീയമായിരുന്നു എനിക്ക് കിട്ടിയ സ്വാഗതം. ഒരു പുതുമുഖത്തെ തങ്ങളുടെ ലോകത്തേക്ക് ഇത്രയും സന്തോഷത്തോടെ സ്വീകരിക്കുന്ന മറ്റൊരു സമൂഹത്തെയും ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടുപോലുമില്ല.  എന്റെ ആദ്യചുവടിനു തന്നെ,  ബൂലോകത്തെ പ്രഗൽഭരായ കിലുക്കാമ്പെട്ടിയുടെയും ശ്രീ യുടെയും ആശീർവാദം.  അപ്പുവിന്റെ ആദ്യാക്ഷരി, കൈപ്പള്ളിയുടെ ഉശിരന്‍ ചിന്തകള്‍ , രാഹുല്‍ കടക്കലിന്റെ infusionമുല്ലൂക്കാരന്റെ ഇന്ദ്രധനുസ്സും ഒക്കെ വഴികാട്ടിയായി. പിന്നെ, ബൂലോകത്തെ എറ്റവും വലിയ സുഹൃത്ത് വലയത്തിന്റെ ഉടമ മാണിക്യം ചേച്ചിയുടെ തലോടൽ, പിന്നെ, ലക്ഷ്മി, മിനിടീച്ചർ, ഗീതേച്ചി, അനിത, മലയാളി, മയൂര, കൃഷ്, ജയകൃഷ്ണൻ, നജീം, ഉമേഷ്, താബു, വേദവ്യാസൻ, മഴമേഘങ്ങൾ, വശംവദൻ, കൊട്ടോട്ടിക്കാരൻ, പ്രവീൺ, സൂര്യതേജസ്, സീ കുഞ്ചിയമ്മ, ലക്ഷ്മി, ലതി, എഴുത്തുകാരി, പിന്നെ പേരറിയാത്ത ഒട്ടേറെപ്പേരുടെ അകമഴിഞ്ഞ പ്രോത്സാഹനവും....
തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റെ അടുത്ത അനുഭവം. കിലുക്കാമ്പെട്ടിയുടെ അതിഥിയായി കുറച്ചു ദിവസം ദുബായ് കാണാനിറങ്ങിയതായിരുന്നു. മാണിക്യം ചേച്ചിയുടെ സന്ദേശം, ഞാൻ വരുന്നു, യു.എ.ഇ യിൽ ചെറിയ സന്ദർശനം കഴിഞ്ഞ് കേരളത്തിൽ, വരുമ്പോൾ കാണണം. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതയിരുന്നു. അതിനെക്കാൾ സന്തോഷം, മാണിക്യം ചേച്ചി ഷാർജ്ജയിൽ വരുമ്പോൾ അവിടെവച്ച് കാണാൻ പറ്റും എന്നതായിരുന്നു. മലയാളം ബ്ലോഗിലെ വലിയ വലിയ പുലികളുടെ അവാസകേന്ദ്രമാണല്ലോ യു.എ.ഇ, പിന്നെ ബ്ലോഗിലെ കിലുക്കമായ കിലുക്കാമ്പെട്ടിയുടെ കൂട്ടും. നവംബർ 12 നായിരുന്നു മാണിക്യം ചേച്ചിക്ക് ഷാർജ്ജയിൽ വച്ച് സ്വീകരണം.  അതിനു കുറച്ച് ദിവസം മുൻപ് തന്നെ ബ്ലോഗിലെ ഗായകൻ പൊറാടത്തിനെ ദുബായിൽ വച്ച് നേരിൽ പരിചയപ്പെട്ടു, വഴിപോക്കനെ ഫോണിലും...
കൈതമുള്ള് ശശിയേട്ടനോടും കിലുക്കാമ്പെട്ടിയോടുമൊപ്പം ഷാർജയിലേക്ക് പോകുമ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു; ഈ കൂട്ടത്തിൽ ഞാൻ ഒറ്റപ്പെടുമോ...ഞാനറിയാതെ എന്റെ ഉള്ളം കൈ വിയർത്തു. പക്ഷേ, ആശങ്ക ആനന്ദത്തിനു വഴിമാറിയത് ഞാൻപോലുമറിഞ്ഞില്ല. വാക്കുകളിലൂടെ മാത്രം സുപരിചിതരായിരുന്ന, ഞാൻ വളരെ ആരാധനയോടെ നോക്കിക്കണ്ട, ബോഗിലെ കിടിലങ്ങളായ പുലികൾ എന്നെയും അവർക്കൊപ്പം കൂട്ടി; ചിരകാല സുഹൃത്തിനെപ്പോലെ, ഒരു അപരിചിത്വവും കാട്ടാതെ. ചെടിയ മടിയോടെ മാറിനിൽക്കാൻ ശ്രമിച്ച എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുത്തി കൂട്ടത്തിൽ ചേർത്തു. എന്നെ കണ്ടയുടനെതന്നെ, പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മാണിക്യം ചേച്ചിയുടെ സ്നേഹപ്രകടനം. പിന്നെ  വിശാലമനസ്കൻ, പകൽകിനാവൻ, ഹരിയണ്ണൻ, സുൽ, പാർത്ഥൻ ചേട്ടൻ, ചന്ദ്രകാന്തം, കനൽ, വാഴക്കോടൻ,കുഴൂര്‍ വിത്സന്‍   മൂസ്സച്ചേട്ടൻ, കിച്ചു, നിതിൻവാവ, ശ്രീരാഗ്... അങ്ങനെ ഒത്തിരിപേർ..കൂടാതെ അവരുടെ കുടുംബാംഗങ്ങളും..... സന്തോഷത്തിന്റെയും സ്നേഹപ്രകടനത്തിന്റെയും നിമിഷങ്ങൾ.... എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു മഹത്തായ അനുഭവം.... വസുധൈവകുടുംബകം ഇവിടെ ഞാൻ അനുഭവിച്ചു, ആസ്വദിച്ചു..... പൊങ്ങച്ചവും പരദൂഷണവും ഇല്ലാത്ത ലോകത്തെ ഏക കുടുംബം!!! (ഒട്ടും ഇല്ലാതില്ല കേട്ടോ)... എന്റെ കുഞ്ഞനിയത്തി ചിന്നുക്കുട്ടി പറഞ്ഞതു പോലെ, അക്ഷരത്തിന്റെ ശക്തി ശരിക്കും ഞാൻ നേരിട്ടറിഞ്ഞു. പിന്നീട്, മാണിക്യം ചേച്ചി തിരുവനന്തപുരത്ത് വന്നപ്പോഴും ഞാൻ കണ്ടിരുന്നു. ശരിക്കും, ഒരു കുടുംബാംഗത്തെ കണ്ടപോലത്തെ സന്തോഷമായിരുന്നു. തിരുവനന്തപുരത്തുകാരായ  താബുവിനെയും ശിവയെയും ഒക്കെ പരിചയപ്പെട്ടത്  കാനഡയിൽ സ്ഥിരതാമസമാക്കിയ മാണിക്യം ചേച്ചിയുടെ സാന്നിദ്ധ്യത്തിൽ തന്നെയായതും ബ്ലോഗിന്റെ മാത്രം വിസ്മയം.

ഡിസംബർ 18-ന് ദുബായിൽ വച്ച് യു.എ.ഇ ബ്ലോഗർമാരുടെ ഒരു സംഗമം ഉണ്ടെന്നറിഞ്ഞതു മുതൽ തന്നെ ഞാനും വളരെ ആവേശത്തിലായിരുന്നു. ഓരോ ദിവസവും അതിന്റെ വാർത്തയറിയാൻ ആകാംഷയോടെ കാത്തിരുന്നു. മീറ്റിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ്  കണ്ടപ്പോൾ അതിൽ പലരും  വളരെക്കാലത്തെ എന്റെ ഉറ്റ ചങ്ങാതിമാർ.... വല്ലാതെ മിസ്സ് ചെയ്തു..... മീറ്റ് വിശേഷങ്ങൾ  http://uaemeet.blogspot.com/ എന്ന ബ്ലോഗിൽ വരുന്നതും കാത്ത് പല തവണ ബ്രൌസർ റിഫ്രെഷ് ചെയ്തു കൊണ്ടിരുന്നു.... ഞാനും കൂടി ഉൾപ്പെട്ട ഒരു വലിയ കുടുംബത്തിന്റെ ഒത്തുചേരൽ.... മീറ്റിന്റെ ചിത്രങ്ങൾ വന്നപ്പോൾ പരിചയപ്പെട്ട ഒരോരുത്തരെയും കാണാൻ ആവേശമായി, പരിചയപ്പെടാത്തവരെ കാണാനും...
           നീണ്ട കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കിലുക്കാംപെട്ടിക്ക് ഈ കുടുംബം ഒന്നടങ്കം നല്‍കിയ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്  കണ്ണ് നനയിച്ചു.

വെറും സൌഹൃദപ്രകടനത്തിനപ്പുറം, നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ഈ വലിയ കുടുംബം ആശങ്കാകുലരായി.  നാട്ടിലുള്ളവരെക്കാൾ ആത്മാർത്ഥത ഇവിടെ ഉയർന്നുവന്നു... കേരളം നേരിടുന്ന ഒരു വലിയ ഭീഷണിയായ മുല്ലപ്പെരിയാറിന്റെ സുരക്ഷിതത്വം, അതിന്റെ എല്ലാ കോണുകളിലും നിന്ന് വീക്ഷിച്ച്, മലയാളി – തമിഴൻ എന്ന വ്യത്യാസം ഇല്ലാതെ ഒരു പ്രശ്നപരിഹാരത്തിന് ബ്ലോഗ് കുടുംബം കാണിക്കുന്ന ആത്മാർത്ഥതയുടെ നൂറിലൊരംശം ഈ നാട്ടിലെ സാധാരണക്കാൻ കാട്ടിയിരുന്നെങ്കിൽ..... മുല്ലപ്പെരിയാർ പ്രശ്നത്തെ എല്ലാപേർക്കും  സ്വീകാര്യമായ രീതിയിൽ പരിഹരിക്കാൻ ഉള്ള ശ്രമത്തിൽ ഞാനും പങ്കാളിയാവുന്നു...





സുഹൃത്തുക്കളോടൊക്കെ പറഞ്ഞു, ഈ കുടുംബത്തിന്റെ വിശേഷങ്ങൾ... അവിശ്വതനീയതയുടെയും അത്ഭുതത്തിന്റെയും രശ്മികൾ ആ കണ്ണുകളിൽ നിന്ന് എന്നിൽ പതിക്കുമ്പോൾ ഞാൻ വീണ്ടും വീണ്ടും അനുഭവിക്കുന്നു....
“അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
ഉദാരചരിതാനാം തു വസുധൈവ കുടുംബകം”

26 comments:

  1. “അയം ബന്ധുരയം നേതി ഗണനാ ലഘുചേതസാം
    ഉദാരചരിതാനാം തു വസുധൈവ കുടുംബകം”

    ReplyDelete
  2. ക്രിസ്മസ് പുതുവത്സരാശംസകൾ....

    ReplyDelete
  3. :) ഒരുപാട് നല്ല നല്ല പോസ്റ്റുകളുമായി മുന്നോട്ട് പോവൂ.. ആശംസകൾ

    ReplyDelete
  4. ആശംസകൾ ഗോപൻ. നല്ല പോസ്റ്റ്. മനസ്സിലുള്ളത് അപ്പാടെ വായിക്കാനാവുന്നുണ്ട്. ഒരേ ഒരു കാര്യത്തിൽ മാത്രം വിയോജിപ്പുണ്ട്. ഈ കുടുംബത്തിൽ എലി, പുലി തുടങ്ങീയ വകഭേദങ്ങളില്ല. എല്ലാവരും പല കഴിവുകളുള്ളവരാണ്. വീണ്ടും എഴുതൂ.

    ReplyDelete
  5. വസുധൈവ കുടുംബകം തന്നെ...

    പ്രയാണം തുടരട്ടെ, മാഷേ. ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ നേരുന്നു.

    ReplyDelete
  6. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  7. വസുധൈവ കുടുംബകം..!
    ആശംസകള്‍ ഗോപൻ.
    നേരിട്ട് കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം..
    അപ്പു പറഞ്ഞത് പോലെ എല്ലാവരും ഒരുപോലെ, ഒരു കുടുംബം .

    ReplyDelete
  8. ഗോപാ ഞാന്‍ ഒരു പോസ്റ്റ് ഇടാന്‍ എഴുതിതുടങ്ങുകയായിരുന്നു..
    ഗോപന്‍ പറഞ്ഞത് എല്ലാം ശരി .ഈ അവധിക്കാലം അത്യന്തം സന്തോഷമുള്ളതായി, ഇത്രയും വലിയ ഒരു കുടുംബത്തിലെ ഒരംഗമാണെന്ന് അഭിമാനത്തോടെ ഞാനും മനസ്സിലാക്കുന്നു..
    മറയില്ലാതെ മനസ്സില്‍ വന്നവികാരമതുപോലെ അക്ഷരമാക്കി പകര്‍ത്താന്‍ ഗോപനു സാധിച്ചു,നല്ല ഒഴുക്കുള്ള രചന .. നന്മകള്‍ നേരുന്നു ..

    ReplyDelete
  9. ഉപാസന: ആദ്യ കമന്റിനും പ്രോത്സാഹനത്തിനും നന്ദി...

    ചാണക്യൻ: വളരെ നന്ദി, എന്റെ ബ്ലോഗ് സന്ദർശിച്ചതിനും, ആശംസകൾക്കും...

    പ്രവീൺ : പ്രോത്സാഹനത്തിന് ഒരുപാട് നന്ദി...

    അപ്പു: താങ്കൾക്കും ആദ്യാക്ഷരിക്കും ഒരുപാട് നന്ദി...താങ്കളുടെ വിയോജിപ്പിനോട് യോജിക്കുന്നു...

    വേദവ്യാസൻ : ആശംസകൾക്ക് വളരെ നന്ദി...

    ശ്രീ : സ്ഥിരമായി നൽകുന്ന പ്രോത്സാഹനത്തിനും പ്രചോദനത്തിനും ഒരുപാട് നന്ദി...

    രാഹുൽ : രാഹുലിനും ഇന്റ്യൂഷനും പിന്നെ അശംസകൾക്കും വളരെ നന്ദി...

    വശംവദൻ: വളരെ നന്ദി, പ്രോത്സാഹനത്തിനും, ആശംസകൾക്കും...

    പകൽകിനാവൻ : തീർച്ചയായും, വളരെ സന്തോഷം തന്നെ പരിചയപ്പെട്ടതിനും, ആശംസകൾക്കും...

    വഴിപോക്കൻ : ആശംസകൾക്ക് വളരെ നന്ദി...

    പ്രശാന്ത് : വളരെ നന്ദി, ആശംസകൾ... വീണ്ടും വരണം...

    മാണിക്യം ചേച്ചീ : ഒരുപാട് സന്തോഷം, ആ ഒത്തുകൂടലിൽ പങ്കുചേരാൻ കഴിഞ്ഞതിന്...പ്രോത്സാഹനത്തിനും പ്രചോദനത്തിനും വളരെ നന്ദി...

    ഉമേഷ് : അശംസകൾ.....ഒരുപാട് നന്ദി...വീണ്ടും വരണം...

    ReplyDelete
  10. Oh, great, I can understand the feeling

    ReplyDelete
  11. തുടര്‍ന്നും എഴുതൂ... എല്ലാ ആശംസകളും

    ReplyDelete
  12. അതിർത്തികളില്ലാത്ത ബ്ലോഗ് ലോകം.

    ReplyDelete
  13. വളരെ ചെറിയ മനസ്സുള്ളവർക്കേ “ഇവൻ എന്റെ ബന്ധു, അവൻ എനിക്ക് അന്യൻ” എന്നു പറയാനാകൂ... ഉദാരമനസ്സുള്ളവർക്ക്, ഈ ലോകം തന്നെ കുടുംബം.....

    വലിയമനസ്സുള്ളവരുടെ ചെറിയ വലിയബൂലോകം കൊള്ളാം അല്ലേ.

    നന്നായി എഴുതാന്‍ കഴിവുള്ള ഒരാള്‍
    നല്ല ഭാഷയും അറിവും എല്ലാം ഉള്ള ഒരാള്‍
    ബൂലോകത്തില്‍ വരണം എന്നു തോന്നി....

    ബൂലോക വര്‍ണ്ണന ഉഗ്രന്‍

    എല്ലാ ആശംസകളും...എഴുതൂ

    ReplyDelete
  14. ഗോപന്‍ ഇനിയും എഴുതുക... ഒരായിരം ആശംസകള്‍

    ReplyDelete
  15. വസുധ ഒരു കുടുംബം തന്നെ ആയിത്തീരട്ടെ...!
    നല്ല പോസ്റ്റ്‌ .

    ReplyDelete
  16. മാലതി : നന്ദി...

    കാട്ടിപ്പരുത്തി : വളരെ നന്ദി, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും...

    പൊറാടത്ത് : നേരിൽ പരിചയപ്പെടാൻ സാധിച്ചതിനും ആശംസകൾക്കും നന്ദി...

    പാർത്ഥൻ ചേട്ടാ : നേരിൽ പരിചയപ്പെടാൻ സാധിച്ചതിനും എന്റെ ബ്ലോഗ് സന്ദർശിച്ചതിനും വളരെ നന്ദി...

    കിലുക്കാമ്പെട്ടീ : എന്നും, എപ്പോഴും തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട്, ഒരുപാട് നന്ദി...

    മുള്ളൂക്കാരൻ : വളരെ നന്ദി, വഴികാട്ടുന്നതിനും ആശംസകൾക്കും...

    ജയൻ എവൂർ : വളരെ നന്ദി, ബ്ലോഗ് സന്ദർശിച്ചതിനും അഭിപ്രായത്തിനും...

    ReplyDelete
  17. Gopan blog vayikkunnundu. Iniyum orupadu vayikkan kathirikkunnu mini

    ReplyDelete
  18. വസുധൈവ കുടുംബകം എന്ന സന്ദേശം എല്ലാമനസ്സുകളിലും എപ്പോഴും കുടികൊള്ളട്ടേ. ബൂലോകര്‍ തമ്മിലുള്ള സൌഹൃദം ഒരു ഉയര്‍ന്ന തലത്തിലാണ്. അവിടെ അഴുക്കുകളില്ല. എന്നും അങ്ങനെതന്നെ അതു തുടരട്ടേ.

    നല്ല ലേഖനം ഗോപന്‍.

    ReplyDelete
  19. മിനി : വളരെ നന്ദി, വായനക്കും, അഭിപ്രായത്തിനും...

    ഗീതേച്ചഈ : എന്നും നൽകുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി...

    പ്യാരീ : നന്ദി...

    ReplyDelete