വീണ്ടും ഒരു ഡിസംബര്‍ 26.. അഞ്ചു വര്‍ഷം മുന്‍പ് കടല്‍ ഭീകര താണ്ഡവമാടിയതിന്റെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ ഇന്നും ഒരു വിങ്ങലായി കൂടെയുണ്ട്. പതിനൊന്നു രാജ്യങ്ങളിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളെയും, കണക്കെടുത്തിട്ടില്ലാത്തത്ര പക്ഷി മൃഗാദികളും (പക്ഷി മൃഗാദികളുടെ ജീവന് എന്തു വില അല്ലേ, നഷ്ടപരിഹാരത്തിനായി മാത്രം നാം അവയെ എണ്ണുന്നു) ആവേശത്തോടെ നക്കിത്തുടച്ച പ്രകൃതിയുടെ ക്രൂരനടനം!!!
പ്രകൃതി നിന്ദയ്ക്ക് കിട്ടിയ ശിക്ഷയോ, അതോ ഒരു വെറും താക്കീതോ? പാരിസ്ഥിതിക അനാസ്ഥയുടെ പരിണാമമാവാം... എല്ലാം കീഴടക്കിയെന്ന് അഹങ്കരിക്കുന്ന മനുഷ്യനു അവന്‍ ഒരു തൃണം പോലുമല്ലെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന മുന്നറിയിപ്പുകള്‍.....
മഹാദുരന്തത്തിനിടയിലും വിസ്മയമായി നിന്നു, രാമേശ്വരം.... ചുറ്റുപാടും, നാഗപട്ടണവും, അന്‍ഡമാന്‍ ദ്വീപുകളും, വേളാങ്കണ്ണിയും, കന്യാകുമാരിയും ഒക്കെ തിരമാലകള്‍ നക്കിത്തുടച്ചപ്പോഴും കടലിനു നടുവില്‍ ഒരു ചെറു സുവര്‍ണ്ണതിലകം പോലെ രാമേശ്വരം....അത്യത്ഭുതമായിരിക്കുന്നു.... പ്രകൃതി കനിഞ്ഞു തന്ന ഇളവോ അതോ പാരിസ്ഥിതിക പീഡനത്തിനു തുനിയാഞ്ഞതിനുള്ള വരമോ...
ചെറുതെങ്കിലും നമുക്കു ചുറ്റും ഇതു പോലെ തന്നെയുള്ള ദുരന്തങ്ങള്‍ ഊഴവും കാത്ത് നില്‍ക്കുന്നു. നമ്മുടെ അശ്രദ്ധയും, അലസതയും, അജ്ഞതയും, ഒരു പരിധിവരെ ധിക്കാരവും കൊണ്ട് മാത്രം ഉണ്ടാകുന്നവ...ബോട്ട് ദുരന്തങ്ങളായും, ഉരുള്‍പൊട്ടലായും, കടലാക്രമണമായും ഒക്കെ....
കേരളത്തിന്റെ ഭൗതികമായ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്നത് മുല്ലപ്പെരിയാര്‍ തന്നെ. എത്ര കണ്ടാലും എത്ര കൊണ്ടാലും പഠിക്കാത്ത നാം.... ലക്ഷക്കണക്കിനു നിര്‍ദ്ദോഷികളും നിസ്സഹായരുമായ മനുഷ്യരും, മൃഗങ്ങളും, പക്ഷികളും മറ്റു ജീവജാലങ്ങളും...ഒരു മഹാ ദുരന്തത്തിന്റെ ഭീഷണിയില്‍... രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് ആഘോഷിക്കുന്നു...നാം ഉള്‍പ്പെപ്പെടുന്ന പൊതുജനം ഇനിയെങ്കിലും ഈ കഴുത വേഷം ഉപേക്ഷിക്കണം...ഇല്ലെങ്കില്‍.. ചവിട്ടിനില്‍ക്കാന്‍ നമ്മുടെ ഈ ഭൂമിമലയാളം പോലും ഉണ്ടാവില്ല... മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിനായി ബൂലോകം നടത്തുന്ന ശ്രമത്തിനു ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി, നമുക്കേവര്‍ക്കും പങ്കാളിയാവാം....
സുനാമി ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചകളുടെ വര്‍ണ്ണനകള്‍ക്കിടയില്‍, പുറംകാഴ്ച്ചകള്‍ക്കപ്പുറം... ഉള്‍ക്കാഴച്ചകളിലേയ്ക്ക് ആഴ്ന്നിറങ്ങിയ ഒരു വീക്ഷണം... കിലുക്കാമ്പെട്ടിയുടെ ഒരു പോസ്റ്റിലേക്ക്..... ഒരു പുനര്‍ വായനക്കായി... വര്‍ഷങ്ങള്‍ പോയതറിയാതെ .....
ഇനിയെങ്കിലും ഈ കഴുത വേഷം നാം ഉപേക്ഷിക്കണം...ഇല്ലെങ്കില്‍.. ചവിട്ടിനില്‍ക്കാന്‍ നമ്മുടെ ഈ ഭൂമിമലയാളം പോലും ഉണ്ടാവില്ല...
ReplyDeleteഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..ആശംസകള്‍..!
ReplyDeleteകൊള്ളാം, നല്ല പോസ്റ്റ്.
ReplyDeleteaasamsakal...........
ReplyDeleteHappy New Year !
ReplyDeleteGood one, took me back to those horrible days of fear.
ReplyDeleteKilukkampetty's post is super. Thanks for giving the link here.
Happy New Year
oro varshagal odi marayumbozhum nammude ellaam jeevithathil enthellam sambavikkunnu..eni varaanirikkunathum enthellaam...aarkkariyaam..
ReplyDeleteഈ പുതുവര്‍ഷത്തില്‍ എല്ലാ ഭാവുകങ്ങളും നേരുന്നു..
ആലോചനാമൃതം തന്നെ ഈ വിഷയം. ഒരു വന്‍കിട ജനപ്രക്ഷോഭം വല്ലതും തുടങ്ങിയാലേ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ അധികൃതര്‍ അനങ്ങുകയുള്ളൂ എന്നു തോന്നുന്നു.
ReplyDelete“പക്ഷി മൃഗാദികളുടെ ജീവന് എന്തു വില അല്ലേ“ ഇങ്ങനെ പറയാന്‍ തോന്നിയ ആ മനസ്സിന്റെ നന്മ തിരിച്ചറിയുന്നു.
പുതുവത്സരാശംസകള്‍ ഗോപനും കുടുംബത്തിനും.
മോനേ നല്ല ഒരു വിഷയം നന്നായി അവതരിപ്പിച്ചു. പക്ഷെ വേദനകള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നു മനസ്സിലായൊ??
ReplyDeleteആരാടാ കള്ളാ പോസ്റ്റ് അടിച്ചു മാറ്റിയേ??ഹി ഹി ഇഷ്ടപ്പെട്ടു ആ അടിച്ചുമാറ്റല്‍...തുടരൂ അടിച്ചു മാറ്റല്‍.
ലക്ഷ്മീ : നന്ദി, വായനക്കും ആശംസകൾക്കും...
ReplyDeleteവശംവദൻ : നന്ദി
ഉമേഷ് : നന്ദി
സുരേഷ് സർ : വളരെ നന്ദി
മാലതി : നന്ദി
ലക്ഷ്മീ : ഒരുപാട് നന്ദി, വായനക്കും ആശംസകൾക്കും
ഗീതേച്ചീ : ഭൂരിപക്ഷം വരുന്ന പ്രൊതുജനം അസംഘടിതരാണല്ലോ. നമുക്ക് ബൂലോകർക്ക്, ഒരു പ്രക്ഷോഭമെന്നതിലുപരി ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു പരിഹാരത്തിൽ എത്താം എന്നു പ്രതീക്ഷിക്കാം, അതിനു വേണ്ടി എല്ലാപേർക്കും ഒരുമയോടെ പരിശ്രമിക്കാം...
ഒരുപാട് നന്ദി, സ്ഥിരമായി നല്കുന്ന പ്രോത്സാഹനത്തിനും, ആശംസകൾക്കും...
ഉഷാമ്മേ : അതെ, മനസ്സിലായി, ദുരന്തങ്ങളും വേദനകളും ആരും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല തന്നെ.
"അടിച്ചുമാറ്റൽ" ജോറായി, അല്ലേ.... ആ മികച്ച രചന, (വർഷങ്ങൾ പോയതറിയാതെ)പുതുതായി വരുന്നവർ വായിക്കട്ടേ എന്നു കൊതിച്ചുപോയി....ഇതു പോലെ അടിച്ചുമാറ്റൽ തുടരും, ഷുവർ!!!!! ജാഗ്രതൈ !!!!
നന്നായി, ഈ പോസ്റ്റ്...
ReplyDeleteപുതുവത്സരാശംസകള്‍, മാഷേ
aksharangal kaivittu poyittillennu theliyukkakayaanallo?
ReplyDeleteThnx for linking "Kilukkaampetty's" post. :)
ReplyDeleteശ്രീ : വളരെ നന്ദി....ആശംസകൾ...
ReplyDeleteപ്യരീ : നന്ദി...ആശംസകൾ...