Saturday, August 28, 2010

"സാറേ, സാറും????" (You too Brutus?????)

     സകല വിദ്വാന്മാരുടെയും ഓണം പോസ്റ്റുകള്‍ വായിച്ചു രസിച്ച് ഇത്തവണത്തെ ഓണം അങ്ങനെയങ്ങ് ആഘോഷിച്ചു.  മാവേലി കണ്ട കേരളം വായിച്ച് വായിച്ച്, ആഘോഷങ്ങളൊക്കെ കാണുമ്പോള്‍ സ്വയം, മാവേലിയുടെ മനസ്സും ഗര്‍വ്വും ഒപ്പം തന്നെ നിരാശയും  തോന്നി.  എന്നാലും അവിടവിടെ ചില ചെറിയ ചെറിയ നുറുങ്ങു രസങ്ങളും കാണാന്‍ പറ്റി.
    കുഞ്ഞു നാളില്‍ ‍, അച്ഛനമ്മമാരോടൊത്ത് നഗരത്തില്‍ ഓണം വാരാഘോഷം കാണാന്‍ പോയതൊക്കെ ഓര്‍മ്മ വന്നു.  അന്നൊക്കെ ശരിക്കും വാരാഘോഷം തന്നെയായിരുന്നു.  ഒരാഴ്ച മുഴുവനും കണ്ടാലും തീരാത്ത കാഴ്ചകള്‍ ‍, വൈവിദ്ധ്യമാര്‍ന്ന മേളകള്‍ ‍, രസകരമായ കലാപരിപാടികള്‍ ‍, ഒടുവില്‍ കലാശക്കൊട്ടായി ഘോഷയാത്രയും.
    ഇന്ന്, അതൊന്നുമില്ല.  ആസ്വദിക്കാനെത്തുന്നവരെക്കാള്‍ നടത്തിപ്പുകാര്‍ക്കായി വാരാഘോഷത്തിന്റെ ആവേശം... ദീപസ്തംഭം മഹാശ്ചര്യം...... ഭാരതീയ കരകൌശലമേള എന്ന്  കമാനങ്ങള്‍ കളവ് പറഞ്ഞിടത്തെല്ലാം ചൈനീസ് ചവറുകളുടെ അപകടകരമായ അധിനിവേശം.... ആരോട് പറയാന്‍!!!  കനകക്കുന്ന്, സൂര്യകാന്തിയിലെ എക്സിബിഷന്‍ സ്റ്റാളുകളിലൊന്നില്‍ നമ്മുടെ കാപ്പിലാന്റെ "ബൂലോകം ഓ
ണ്‍ലൈന്‍" മാസിക എല്ലാപേര്‍ക്കും സൌജന്യമായി വിതരണം ചെയ്യുന്നതും കണ്ടു.
  തലസ്ഥാനത്ത് എതു സമയത്തെയും പോലത്തെ മേളകളേ ഓ
ണത്തിനും കാണാന്‍ കഴിഞ്ഞുള്ളൂ.  പ്രവേശന കവാടത്തിനരികില്‍ തന്നെയുള്ള മുളകുബജിസ്റ്റാള്‍ , കരിമ്പില്‍ ജ്യൂസ് സ്റ്റാള്‍ ‍, പിന്നെ വര്‍ഷങ്ങളായി കണ്ടുമടുത്ത ഉത്തരേന്ത്യന്‍ വള, മാല, കമ്മല്‍ തുടങ്ങിയവ.... ശരിക്കും മടുത്തു ഇവയൊക്കെ. ഹാ, അതൊക്കെ പോട്ടേ.......

    തിരുവോണത്തിന്റെയന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ വീടിനു മുന്നിലുള്ള റോഡില്‍ ‍, ചുറ്റുവട്ടത്തെ പയ്യന്മാരുടെ ഓണാഘോഷത്തിന്റെ ബഹളം... ഷാക്കിറയുടേ 'വക്കാ വക്കാ' കേട്ടാണുണര്‍ന്നത്.  അതിരാവിലെ, അതും തിരുവോണത്തിന്, വക്കാ വക്കാ.....ശരിക്കും ദേഷ്യം വന്നു.  പക്ഷേ, രണ്ടാം നിലയിലെ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ചെറിയൊരു  പുഞ്ചിരി ഞാനറിയാതെ എന്റെ മുഖത്ത് വിടര്‍ന്നു.  പുതിയ തലമുറയിലെ കൌമാരക്കാര്‍ ഗംഭീരമായ ഒരു പൂക്കളം ഒരുക്കുന്ന തിരക്കില്‍ ‍. പയ്യന്മാരുടെ ഉത്സാഹം വളരെ നാളുകള്‍ക്ക് ശേഷമാണ് കാണുന്നത്. 
    അത്തപ്പൂക്കളവും, ഓണക്കളികളും എല്ലാം നിറഞ്ഞ ആഘോഷത്തിന്റെ പ്രതീതി.  എല്ലാത്തിനും നേതൃത്വത്തില്‍ത്തന്നെ നമ്മുടെ "ഓടയില്‍ രവിയും" ഉണ്ട്.  നാട്ടിലെ ആസ്ഥാന തെങ്ങ് കയറ്റ മാന്ത്രികനാണ് പുള്ളി; എറ്റവും ഡിമാന്റുള്ള സ്കില്‍ഡ് വര്‍ക്കര്‍ ‍!  ഒരു കഷണം മാംസം ഒരു കുഴലിലൂടെ കടത്തി, അതിന് കയ്യും കാലും വച്ച്, കുറച്ച് അഹങ്കാരവും ചാലിച്ചു ചേര്‍ത്താല്‍ ഓടയില്‍ രവിയായി.  40-45 വയസ്സ് പ്രായത്തില്‍ (കണ്ടാല്‍ പ്രായം തോന്നിക്കുകേ ഇല്ല, സത്യം) ഒരു ഭാര്യയും, അറിയപ്പെടുന്ന മൂന്ന് മക്കളും ഇഷ്ടനു സ്വന്തമായുണ്ട്. രവിയുടെ സകല കലാപരിപാടികളുടെയും പ്രധാന ആസ്വാദകയും വിമര്‍ശകയും (പലപ്പോഴും ചൂലു കൊണ്ട് എന്ന് ചില കുബുദ്ധികള്‍ പറയും) ഇതിയാന്റെ ഭാര്യ ശകുന്തളയാണ്. രാത്രി 9 മണി കഴിഞ്ഞാല്‍ മിക്കവാറും  വെള്ളമടിച്ച് സമീപത്തെ
ടയില്‍ വിശ്രമം.  അതുകൊണ്ടാണ് ഓടയില്‍ രവി എന്ന പേരു വന്നത്. പകല്‍ മുഴുവന്‍ ചീവീട് പോലെ പാറി നടക്കുന്ന രവി രാത്രിയായാല്‍ പാമ്പാവും.
    ഇന്ന്, ഓ
ണാഘോഷത്തിന്റെ പ്രധാന സംഘാടകനായി രാവിലെ മുതല്‍ തന്റെ ടൂത്ത്ബ്രഷ് പോലത്തെ ശരീരവുമായി രവി മുന്നില്‍ തന്നെയുണ്ട്.  നല്ല മൂഡിലെങ്കില്‍ രവി എത്ര മിടുക്കന്‍! 'മറ്റേവന്‍' ഉള്ളില്‍ ചെന്നാലോ, കഴിഞ്ഞു കാര്യം.
    ഞങ്ങളുടെ വീട്ടുമുറ്റത്താണ് പൂക്കള്‍ നിരത്തിയിട്ടിരിക്കുന്നത്.  കുട്ടികളുടെ സംഘത്തിനായിരുന്നു പൂവിറുക്കാന്‍ ആവേശം.  ജമന്തിയും വാടാമുല്ലയും, താമരമൊട്ടും, ചെറിയ ഇലകളും, അരളിയുമൊക്കെയായി നല്ല കളക്ഷന്‍.  ഇതൊക്കെ കണ്ടു നിന്ന എന്റെ അമ്മയ്ക്ക് ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, കൊഴിഞ്ഞുകിടക്കുന്ന പൂക്കളുടെ അവശിഷ്ടം നമ്മുടെ തെങ്ങിന്‍ ചുവട്ടിലിടണം - ഭാഗ്യത്തിന് നല്ല പൂച്ചെടികള്‍ അവയില്‍ നിന്ന് കിളിര്‍ത്താലോ...
              ബേക്കറി നടത്തുന്ന കുഞ്ഞുമോന്റെ നാലുവയസ്സുകാരി മകള്‍ മണിക്കുട്ടി എല്ല്ലാ ഉത്സാഹക്കമ്മറ്റിയിലും പോലെ ഇവിടെയും പാഞ്ഞു നടക്കുന്നുണ്ടായിരുന്നു.  പാട്ടു പാടാനും, ഡാന്‍സ് കളിക്കാനും എല്ലാത്തിനും മണിക്കുട്ടി തന്നെ മുന്നില്‍ , കൂട്ടത്തിലവളുടെ സ്ക്കിപ്പിംഗ് റോപ്പും....സ്ക്കിപ്പിംഗാണ് പ്രധാന വിനോദം, സന്തോഷം, സങ്കടം,  ബോറടി എന്തായാലും  മണിക്കുട്ടി സ്ക്കിപ്പ് ചെയ്യും. . 
    ഉച്ചയോടെയേ പൂക്കളം റെഡിയായുള്ളൂ.  മൊബൈല്‍ ക്യാമറകളില്‍ ഇതൊക്കെ പകര്‍ത്താന്‍ പിള്ളേരുടെ ആവേശം.  കാലം മാറിയ മാറ്റമേ, എന്റെ ഉള്ളിലെ മഹാബലി വര്‍ഷങ്ങള്‍ പിന്നോട്ട് നടന്ന് നെടുവീര്‍പ്പിട്ടു.  അത്തപ്പൂവിന്റെ നടുവില്‍ ചാണക ഉണ്ട കൊണ്ടുള്ള ഗണപതി സങ്കല്‍പ്പത്തിനു മാത്രം മാറ്റം വന്നില്ല.
    വൈകുന്നേരം ആറ് മണിയൊടെ തൊട്ടടുത്ത അരശിന്‍മൂട് അമ്പലത്തിലെ ദീപാരാധനക്കു ശേഷം മത്സരങ്ങള്‍ ആരംഭിക്കുകയായി.  ശ്രീകൃഷ്ണജയന്തിക്ക് കാണുന്ന ഉറിയടി, ആടിച്ചൊവ്വയ്ക്ക് അലങ്കാരമാകുന്ന കൊച്ചു പെണ്‍കുട്ടികളുടെ കോലാട്ടം കളി, കുറുകെ വച്ചുകെട്ടിയ തെങ്ങിന്‍തടിയ്ക്ക് മുകളില്‍ ഇരുന്ന് വൈക്കോല്‍ നിറച്ച തലയിണ കൊണ്ടുള്ള പില്ലോ ഫൈറ്റ്, ഇതിനെല്ലാം അകമ്പടിയായി ആര്‍പ്പുവിളിയും കൈയ്യടിയും, മണിക്കുട്ടി ഇതിനിടയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പാറി നടക്കുന്നുണ്ട്.....ആകെ രസകരമായ വര്‍ണ്ണക്കാഴ്ച.  ഇടക്കെപ്പോഴോ മുഖ്യസംഘാടകനായ ഓടയില്‍ രവിയെ കാണാതായിരിക്കുന്നു....ഞാന്‍ മാത്രം അത് ശ്രദ്ധിച്ചു.  രസകരമായ പല പ്രകടനങ്ങളും ബോധത്തൊടെയും ബോധമില്ലാതെയും രവി കാഴ്ചവച്ചിട്ടുള്ളത് കൊണ്ട് എന്റെ കണ്ണുകള്‍ അവനെ തിരയുകയായിരുന്നു.
    ഒടുവില്‍ ‍, ചെയിനിട്ട വാസുവേട്ടന്റെ (ആ പേരിനെക്കുറിച്ചും അങ്ങേരുടെ സാഹസങ്ങളെക്കുറിച്ചും പിന്നൊരിക്കല്‍ പറയാം) നേതൃത്വത്തിലുള്ള നാടന്‍ പാട്ടു പരിപാടി കഴിഞ്ഞ്, കലാശക്കൊട്ടായി വടംവലി മത്സരം പ്രഖ്യാപിച്ചു.  "മിസ്സ് വേള്‍ഡ് ലേഡീസ് സ്റ്റോര്‍ ‍" ഉടമ റൊമാന്‍സ് കുമാരന്‍ എന്നറിയപ്പെടുന്ന ചന്ദ്രേട്ടന്‍ സ്പോണ്‍സര്‍ ചെയ്ത ഒരു ട്രോഫിയാണ് സമ്മാനം.   പിങ്ക്‍ നിറത്തിലുള്ള റിബണും ചുറ്റി ട്രോഫി ഒരു മേശയില്‍ ഇരുപ്പുണ്ട്.  മണിക്കുട്ടി സമ്മാനദാനം നിര്‍വ്വഹിക്കാനെന്നപോലെ ട്രോഫിക്കടുത്ത് തന്നെ നില്‍പ്പുണ്ട്, കൈയ്യില്‍ തന്റെ സ്ക്കിപ്പിംഗ് റോപ്പുമുണ്ട്.
    പെട്ടെന്നു തന്നെ രണ്ട് ടീമുകള്‍ രൂപപ്പെട്ടു. 'പുട്ടുപൊടി' വത്സലച്ചേച്ചിയും (വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി അരച്ച മാവും പുട്ടുപൊടിയും പാക്കറ്റിലാക്കി നാട്ടില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത് ഇവരാണ്), ചെയിനിട്ട വാസുവേട്ടന്റെ ഭാര്യ മന്ദാരവും എതിര്‍ ടീമുകളില്‍ നേര്‍ക്കുനേര്‍ നിന്നു.  കിങ്ങിണിപ്പിള്ളേരും പയ്യന്മാരും നിരന്നുനിന്ന് വടം പിടിച്ചു. കൌമാരപ്പൂവാലന്മാര്‍ ഒന്നിലും പങ്കെടുക്കാതെ തോളില്‍ കൈയ്യും ഇട്ട് നിന്ന് ആസ്വദിച്ചു. 
ടയില്‍ രവിയുടെ ഭാര്യ ശകുന്തള, വടത്തിനു നടുവിലായി കര്‍ചീഫ് കെട്ടി അടയാളം രേഖപ്പെടുത്തി.  മണിക്കുട്ടി ഉടനെതന്നെ അത് പരിശോധിച്ച് തൃപ്തിവരുത്തി.  റഫറിയായി സ്ഥലത്തെ പൊതുസമ്മതനായ ഭാര്‍ഗ്ഗവന്‍ സാര്‍ ‍, വേള്‍ഡ് കപ്പ് ഫൈനലിനു നില്ക്കും പോലെ ടെന്‍ഷനിലായി.  ഒന്നു രണ്ട് ട്രയല്‍ വലികള്‍ നടന്നു.  പൊട്ടിച്ചിരികളും ആര്‍പ്പ് വിളികളും അന്തരീക്ഷം രസകരമാക്കി.
    ഒടുവില്‍ ‍, ഫൈനല്‍ വടം വലിക്കായി എല്ലാപേരും സജ്ജരായി.  ഗുസ്തിക്കാരന്‍ നിലത്തുറച്ചു നില്‍ക്കുന്നതുപോലെ ഭാര്‍ഗവന്‍ സാര്‍ ചുവടുറപ്പിക്കുന്നത് കണ്ടാല്‍ ഇങ്ങേരെന്താ ഫുഡ് ബോളിലെ ഗോളി വേഷം പഠിക്കുകയാണോ എന്നു തോന്നിപ്പോകും.  പുട്ടുപൊടി വത്സലയും മന്ദാരവും സ്വയം, ടീമുകളുടെ നായകസ്ഥാനം എന്ന ഭാരിച്ച ഉത്തരവാദിത്വം എറ്റെടുത്ത മുഖഭാവത്തോടെ, ഒളിമ്പ്യന്മാരുടെ ഗമയോടെ പരസ്പരം നോക്കി.  ഭാര്‍ഗ്ഗവന്‍സാര്‍ റെഡി പറയാന്‍ റെഡിയായി. 
    "റെഡി, വണ്‍ ‍..ടൂ...."
    പെട്ടെന്ന് ഒരു അശരീരി.."ആരെടാ അവിടെ? @#&*&%;... ആരോടു ചോദിച്ചൊട്ടാണെടാ?"  അശരീരിക്കൊപ്പം പതുക്കെ ദേഹവും തെളിഞ്ഞു വന്നു.  ഭാര്‍ഗ്ഗവന്‍ സാര്‍ ഒന്നു ഞെട്ടി.  എല്ലാപേരുടെയും ശ്രദ്ധ അങ്ങോട്ടായി. "ആരോടു ചോദിച്ചിട്ടാണെടേ വഴം വഴി (വടം വലി)?" ശബ്ദം കൂടുന്നതിനനുസരിച്ച് കുഴയുന്നുമുണ്ട്.
    "ദൈവമേ, തിരുവോണത്തിനും ഇങ്ങേരെക്കൊണ്ട്....... "  ശകുന്തളയുടെ  ഉച്ചത്തിലായ ആത്മഗതം ആളെ തിരിച്ചറിയാന്‍ സഹായിച്ചു.  ഓടയില്‍ രവി ഫുള്‍ റീച്ചാര്‍ജ്ജ് ചെയ്തിരിക്കുന്നു.
    "ആരോടു ചോദിച്ചിട്ടാണെടേ ഇവിടെ വഴം വലി വച്ചത്?"
    "ചേട്ടനല്ലെ രാവിലെ വടവും കൊണ്ട് തന്ന് ഈ ഐറ്റത്തിന്റെ ഐഡിയ തന്നത്?" എല്ലാപേരും ഒരു നിമിഷം സൈലന്റായപ്പോള്‍ മേലേവീട്ടിലെ തമ്പിക്കുട്ടന്‍ ഇത്രേം പറയാന്‍ തന്റേടം കാട്ടി.   മണിക്കുട്ടി അറിയാതെ കൈയ്യടിച്ചും പോയി.
    "മോനേ, ഇതെന്റെ അന്നമാടാ..... എന്റെ പണിയായുധം.... ഞാന്‍ തെങ്ങു മുറിക്കാന്‍ കൊണ്ട് പോണ വഴം...", രവി വിതുമ്പി...കണ്ടു നിന്നവരില്‍ സഹതാപം തുളുമ്പി.
    ഉടനേ കപ്പും കൊണ്ട് പോകാമെന്ന് പ്രതീക്ഷിച്ചു നിന്ന വത്സലച്ചേച്ചിയും മാന്ദാരവും ആകെ ചമ്മി, പതുക്കെ കാലുകള്‍ പിന്നിലേക്ക് വച്ച് മുങ്ങാന്‍ ഭാവിച്ചു.
    "വത്സലചേച്ചീ, മന്ദാരമ്മാ, നിങ്ങളും ഇതിനു കൂട്ടാണല്ലേ..." രവി വിങ്ങിപ്പൊട്ടുമെന്ന് തോന്നി.
    ആള്‍ക്കൂട്ടത്തിന്റെ ഉന്തിലും തള്ളിലും പെട്ട് ഒഴിഞ്ഞുമാറാനാവാതെ മുന്‍ നിരയില്‍ തന്നെ പെട്ടുപോയ  ഭാര്‍ഗ്ഗവന്‍ സാറിനോടായി പിന്നെ, "സാറേ, സാറും????" (You too Brutus???? എനിക്കോര്‍മ്മ വന്നുഇത്തവണ രവി ശരിക്കും വിങ്ങിപ്പൊട്ടി.  മണിക്കുട്ടി വലതു കൈകൊണ്ട് വായും മൂക്കും പൊത്തിയതുകൊണ്ട് അവള്‍ ചിരിക്കുകയാണോ ചിന്തിക്കുകയാണോ എന്ന് മനസ്സിലാക്കാന്‍ പറ്റിയില്ല.

    രവി പിന്നെ എന്തൊക്കെയോ പറഞ്ഞുകൊണ്ട് , കണ്ണീരോടെ  വടം തന്റെ കൈയ്യില്‍ ചുറ്റി എടുക്കാന്‍ തുടങ്ങി.  അടിപൊളിയായി നടന്ന ആഘോഷം ആകെ മ്ലാനമായി.  വിഷമവും, സഹതാപവും, നിശബ്ദതയും ...... ആകെ കുളമായി....എന്തു സന്തോഷവും, ചിരിയും ബഹളവും ആയിരുന്നു അതുവരെ.....
    രവി തന്റെ വടം മുഴുവന്‍ വാരിചുറ്റി കണ്ണും മുഖവും തുടച്ച് പോകാനൊരുങ്ങി.....ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. രവി തിരിഞ്ഞു നടന്നു......
    പെട്ടെന്ന് പിന്നില്‍ നിന്നൊരു വിളി, "രവിമാമാ, ഇതാ ട്രോഫി....." മണിക്കുട്ടിയുടെ നിഷകളങ്കനായ മുഖം....ട്രോഫി തന്റെ കൊച്ചു കൈയ്യില്‍ എടുത്ത് രവിയുടെ നേരെ നീട്ടി.  
    അരക്ഷണത്തിന്റെ നിശബ്ദത ഭേദിച്ചുകൊണ്ട് എല്ലാപേരും പൊട്ടിച്ചിരിച്ചു.   വടം വലിച്ചു കൊണ്ട് പോകുന്നവരാണല്ലോ വിജയികള്‍ ‍, അവര്‍ക്കാണല്ലോ ട്രോഫി......പാവം മണിക്കുട്ടി വിജയിക്കു തന്നെ ട്രോഫി സമ്മാനിക്കാനൊരുങ്ങുന്നു.  രവിയുടെ മുഖത്ത് എന്തൊക്കെ വികാരങ്ങള്‍ വന്നെന്ന് എനിക്ക് വര്‍ണ്ണിക്കാന്‍ കഴിയുന്നില്ല....... ചിരിയും, കരച്ചിലും, ചമ്മലും...... ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളിയും ബഹളവും തിരികെയെത്തി...... ആ കുഞ്ഞിന്റെ നിഷ്കളങ്കതക്കുമുന്നില്‍ രവി തോറ്റു പോയോ?  ആകെ ചമ്മി നാറി ചിരിച്ച് രവി വടം തിരികെ വച്ചു...... "ഹേേയ്യ്...." മന്ദാരം അറിയാതെ കൂവിപ്പോയി........ മണിക്കുട്ടിയുടെ മുഖം തുടുത്തു.......നേരത്തേ, വായും  മൂക്കും പൊത്തിനിന്ന് ഈ കിങ്ങിണി ഇതാണോ ആലോചിച്ചത്!!!!!! ടീമുകള്‍ വീണ്ടും അണിനിരക്കുന്നതിനിടെ സന്തോഷം കൊണ്ടവള്‍ക്കിരിക്കാന്‍ വയ്യാതെ...മണിക്കുട്ടി തന്റെ സ്ക്കിപ്പിംഗ് റോപ്പില്‍ ഓണം തകൃതിയായി ആഘോഷിക്കാന്‍ തുടങ്ങി..........
    മണിക്കുട്ടി 
മണിക്കുട്ടി

91 comments:

  1. സാറേ.....സാറും ????? (You too Brutus????)

    കടപ്പാട് : എന്നെ ഇത്രേം എഴുതാൻ തോന്നിച്ച എന്റെ കൊച്ചു മണിക്കുട്ടിയ്ക്ക്

    ReplyDelete
  2. നല്ല വിവരണം ഓണാശംസകള്‍

    ReplyDelete
  3. ഗോപാ ഓണാശംസകള്‍ ഇന്നു ഞങ്ങള്‍ ഹാമില്ട്ടണ്‍ മലയാളസമാജം ഓണം ആഘോഷിക്കുന്നു എല്ലാ ആഘോഷങ്ങളും വാരാന്ത്യത്തെലേക്ക് .. :) സദ്യയും ഓര്‍മ്മയിലെ ഓണം പൂവിളി പൂക്കളം തിരുവാതിരാ വള്ളം കളി വില്ലടിച്ചാന്‍ പട്ട് തുടങ്ങി എല്ലാം ....
    ഗോപന്റെ പോസ്റ്റ് വായിച്ചപ്പോള്‍ ഉല്‍സാഹം ഒന്നും കൂടി കൂടി ..
    പണ്ട് ഓണത്തിനു തിരുവനന്തപുരത്തെ ഓണാഘോഷം കാണാന്‍ അച്ഛന്റെ ഒപ്പം പോയിരുന്നു ശരിയാ അതൊരിക്കലും മറക്കന്‍ പറ്റില്ലാ അത്ര മനോഹരം ആയിരുന്നു.. എന്നാലും ഒത്തിരി ഓര്‍മകള്‍ ഉണര്‍ത്തിയ നല്ല പോസ്റ്റ്!

    ReplyDelete
  4. ഹി..ഹി. രസിച്ചു മണികുട്ടിയാണ്‌ താരം..

    >>>ഭാരതീയ കരകൌശലമേള എന്ന് കമാനങ്ങള്‍ കളവ് പറഞ്ഞിടത്തെല്ലാം ചൈനീസ് ചവറുകളുടെ അപകടകരമായ അധിനിവേശം.... <


    ആരോട് പറയാൻ ..പറഞ്ഞാൽ തന്നെ ആരു കേൾക്കാൻ ?

    ഒരു തരത്തിൽ ഇന്നും വിദേശിയുടെ അടിമയായി കഴിയുകയല്ലേ നാം

    ReplyDelete
  5. ഗോപന്‍ വിവരണം രസകരമായി. അവസാന രംഗം വായനക്കാരന്റെ മനസ്സില്‍ തെളിഞ്ഞു വരുന്ന വിധത്തിലുള്ള എഴുത്ത്. താങ്കളുടെഭാഷയും ശൈലിയും , എഴുത്തിന്റെ ഒഴുക്കും വെച്ച് നോക്കുമ്പോള്‍ രവി രണ്ടാമതും പ്രവേശിക്കുന്ന രംഗം ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു .ഇനിയു ശ്രമിക്കാവുന്നതെയുള്ളൂ . ഭാവുകങ്ങള്‍

    ReplyDelete
  6. ഓണാശംസകള്‍...

    സമയോചിതമായ...
    ഒരു നല്ല പോസ്റ്റ്‌!!!
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  7. അലമ്പി പോകുമായിരുന്ന ഒരു പരിപാടിയെ ഉഷാറാക്കിയെടുത്തതിന് മണിക്കുട്ടിക്കൊരു ഹാറ്റ്സ് ഓഫ്‌!
    ഓണം, ഇപ്പോള്‍ ഒരു ഗൃഹാതുരത മാത്രമായി മാറിയിരിക്കുന്നു. എന്നാലും ഓര്‍മകള്‍ക്കെന്നും സുഗന്ധം തന്നെ....

    ReplyDelete
  8. നന്നായി, മണിക്കുട്ടി തന്നെ താരം.

    ReplyDelete
  9. ഹ ഹ ഹ............കലക്കി മോനേ.....
    ഇത്രനല്ല ഒരു ഓണം കളി ഇത്തവണ ബൂലോകത്ത് ആദ്യമായിട്ടാ വായിച്ചേ.ആ അവതരണശൈലി പറയാതെവയ്യ. കഥാപാത്രങ്ങളെല്ലാം രൂപഭാവത്തോടെ മനസ്സിലങ്ങുകേറി.
    രണ്ടു ടീമുകളേയും തോല്‍പ്പിച്ച് മൂന്നാമതൊരാള്‍ ട്രോഫി കൊണ്ടുപോകാന്‍ തുടങ്ങുന്ന ആ രംഗം ഹിഹിഹി,,,,,,,,,

    മണിക്കുട്ടി സൂപ്പര്‍ .ആയമ്മേടെ ചാട്ടം എനിക്കിഷ്ടപ്പെട്ടു.
    മണിക്കുട്ടിക്കു ഒരു ജയ്
    പിന്നെ ഒരുപോസ്റ്റ് ഇട്ടേക്കാം എന്നു തൊന്നിയ ഗൊപന്‍സിനും ഒരു ജയ്...

    ReplyDelete
  10. ഈ ഓണത്തിന് മണിക്കുട്ടിതന്നെ താരം! (വേണേല് മണിക്കുട്ടിയെ അവതരിപ്പിച്ച ഗോപുവും ആയിക്കോട്ടെ ഒരു ‘അര താരം’. ;) ) ആ വരയും കൊള്ളാം.

    ആഘോ‍ഷ പരിപാടികളുട്ടെ വിവരണമൊക്കെ നന്നായിട്ടുണ്ട്.
    വടം‌‌വലി രംഗത്ത് രവിയെ അവതരിപ്പിച്ചതില് സ്വാഭാവികത അല്പം കുറഞ്ഞുപോയോ എന്നൊരു സംശയം. രവിയുടെ ‘ഓണം സ്പെഷ്യല്‍ റീചാര്‍ജി’ന്റെ ‘വാലിഡിറ്റി പിരീഡ്’ കുറവായിരുന്നെന്നു തോന്നുന്നു. ‘ഫുള്ളി റീചാര്‍ജ്‌ഡ്’ ആയ ഒരാളുടെ സംസാരത്തില്‍ (സങ്കടം കൂടി ഉള്ളപ്പോള്‍ പ്രത്യേകിച്ചും) അച്ചടി ഭാഷയുടെ കൃത്യത കാണില്ലല്ലോ? ‘വഴം വലി’ ഒഴികെ മറ്റൊരിടത്തും ആ ‘റീചാര്‍ജ്’ കാണാന്‍ കഴിഞ്ഞില്ല.

    വായും മൂക്കും പൊത്തിനിന്ന് ഈ കിങ്ങിണി ഇതാണോ ആലോചിച്ചത്!!’ മുതിര്‍ന്നവര്‍ക്ക് കീറാമുട്ടിയാകുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കുട്ടിക്കളി പോലെ ലളിതമാണെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  11. നഗരത്തില്‍ ഓണം വാരാഘോഷം കാണാന്‍ പോയതൊക്കെ ഓര്‍മ്മ വന്നു.....
    അന്നൊക്കെ ശരിക്കും വാരാഘോഷം തന്നെയായിരുന്നു. ഒരാഴ്ച മുഴുവനും കണ്ടാലും തീരാത്ത കാഴ്ചകള്‍ ‍, വൈവിദ്ധ്യമാര്‍ന്ന മേളകള്‍ ‍, രസകരമായ കലാപരിപാടികള്‍ ‍, ഒടുവില്‍ കലാശക്കൊട്ടായി ഘോഷയാത്രയും....
    രണ്ടൊണത്തിന് കാനോലി കനാലിലെ വള്ളംകളിയും,നലോണത്തും നാളിലെ ഉഗ്രനായ പുലിക്കളിയും...ഹൌ എല്ലാ പഴയ ഓണസ്മരണകളും തൊട്ടുണർത്തി...കേട്ടൊ ഗോപു.

    ഒപ്പം ചാട്ടക്കാരി മണിക്കുട്ടി,ഓടയിൽ രവി,പുട്ടുപ്പൊടി വത്സലേച്ചി,റൊമാൻസ് കുമാരൻ എന്ന ചന്ദ്രേട്ടൻ,...,...,അങ്ങിനെ എത്രയെത്ര നാട്ടിമ്പുറത്തെ കഥാപാത്രങ്ങളെ കൊണ്ടുവന്ന് ഈ ഓണത്തേയും,ബൂലോഗത്തേയും സമ്പന്നമാക്കുകയും ചെയ്തു..!

    അഭിനന്ദനങ്ങൾ....

    ReplyDelete
  12. പാലക്കുഴീ : വളരെ സന്തോഷം, നേരിട്ട് പരിചയപ്പെടാൻ പറ്റിയതിലും, ഇവിടെ വന്ന് ഇത് വായിച്ചതിനും....നന്ദി...ആശംസകൾ

    മാണിക്യം ചേച്ചീ : വളരെ നന്ദി, എപ്പോഴും തരുന്ന പ്രോത്സാഹനത്തിനും അഭിപ്രയത്തിനും..... ആൽത്തറ വിശഷങ്ങൾ ഗംഭീരമാവുന്നുണ്ട്... ആശംസകൾ...

    ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : അതെ, നിശബ്ദമായ അധിനിവേശം തന്നെ....ആരോട് പറയാൻ.... നമ്മളെക്കൊണ്ടാവുന്നിടത്തൊക്കെ അവതരിപ്പിക്കാം..... വളരെ നന്ദി....വായനക്കും അഭിപ്രായത്തിനും...

    ReplyDelete
  13. Abdulkader kodungallur : വളരെ നന്ദി, അഭിപ്രായങ്ങൾ, തീർച്ചയായും ഞാൻ ശ്രദ്ധിക്കാം.... ആശംസകൾ

    ജോയ്‌ പാലക്കല്‍ : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും....

    കുഞ്ഞൂസ്സേ : എപ്പോഴും നല്കുന്ന ഈ പ്രോത്സാഹനത്തിനു വളരെ വളരെ നന്ദി......ആശംസകൾ....

    മിനി ടീച്ചറേ : വളരെ നന്ദി....വായനക്കും അഭിപ്രായത്തിനും...ആശംസകൾ....

    ReplyDelete
  14. ഉഷാമ്മോ : ഈ സ്നേഹം എന്നും ഒരു പ്രചോദനം തന്നെ..... കഥാപാത്രങ്ങൾ മനസ്സിൽ തെളിഞ്ഞു എന്ന് കേട്ടപ്പോൾ വളരെ സന്തോഷം..... മണിക്കുട്ടിയെ ഇഷ്ടപ്പെട്ടല്ലോ..... അവളുടെ ചാട്ടവും....

    ReplyDelete
  15. ഉമേഷ് : നന്ദി, ആശംസകൾ...

    വിജി പിണറായി : വളരെ നന്ദി, അഭിപ്രായത്തിനും, നിർദ്ദേശത്തിനും.... തീർച്ചയായും ശ്രദ്ധിക്കാം...ആശംസകൾ...

    ബിലാത്തിപ്പട്ടണം : ഒരുപാട് നന്ദി, എപ്പോഴും തരുന്ന പ്രോത്സാഹനത്തിനും പ്രചോദനത്തിനും.... ആശംസകൾ..... യാത്രാ വിവരണം ഗംഭീരമായിട്ടുണ്ട്....

    ReplyDelete
  16. onathinte manoharitha ezhuthil udaneelam........ assalayi...... aashamsakal...........

    ReplyDelete
  17. കൊള്ളാലോ ഈ മണിക്കുട്ടി. നന്നായി...........സസ്നേഹം

    ReplyDelete
  18. നനായി എഴുതി മാഷേ.

    ReplyDelete
  19. ജയന്‍ മുരുക്കുമ്പുഴ : വളരെ നന്ദി, വായനയ്ക്കും ആശംസകള്‍ക്കും

    ഒരു യാത്രികന്‍ : ഇവിടെ ആദ്യമായാണല്ലേ, വളരെ നന്ദി, താങ്കളുടെ ബ്ലോഗ് ഇന്നാണ് കണ്ടത്, ഞാനും ഒരു യാത്രികനാണ് കേട്ടോ....സിംഗപ്പൂര്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ബിജു: വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...

    ReplyDelete
  20. ഗോപകുമാര്,
    ആകൊച്ചു മണിക്കുട്ടിക്ക് എന്‍റ വക ഒരു ഉമ്മ

    ReplyDelete
  21. ഇത് കലക്കി ഗോപാ.. ഓണപോസ്റ്റുകളിലെ ഉഗ്രന്‍ ഒരെണ്ണം. വൈകിയെത്തിയതില്‍ ക്ഷമ ചോദിക്കുന്നു. അല്പം തിരക്കിലായി പോയി.

    ReplyDelete
  22. എങ്ങനെയൊക്കെ ആയാലും ഓണം ആഘോഷിചൂല്ലോ.... അത് മതി..!

    ReplyDelete
  23. കുസുമം ചേച്ചീ, വളരെ സന്തോഷം...വായനക്കും അഭിപ്രായത്തിനും.. മണിക്കുട്ടിയോട് പറയാം, അനവേഷിച്ചതായി...

    മനോരാജ് : വളരെ സന്തോഷം, നേരിട്ട് പരിചയപ്പെടാൻ കഴിഞ്ഞതിലും, വായനക്കും അഭിപ്രായത്തിനും...

    ഷാ : വളരെ നന്ദി, വായനക്കും അഭിപ്രായത്തിനും...

    ReplyDelete
  24. nammude chuttumulla kathapathrangalumayi gopunte onam kalakki, chain vasuvinte kathakkayi kathirkkinnu. gopan sharikkum ee exbition ellam kanan poyo ........... njan vicharichu nammal mathrame ethinellam pokarullu enna !!!!

    ReplyDelete
  25. വായിച്ചതിനും അഭിപ്രായം എഴുതിയതിനും നന്ദി, പ്രീതി...
    എക്സിബിഷനൊക്കെ പോയി...എന്നാലല്ലേ എന്തൊക്കെയുണ്ടെന്ന് അറിയാന്‍ പറ്റൂ... ചെയിനിട്ട വാസുവേട്ടന്റെ വിശേഷങ്ങള്‍ ഉടനേ വരും....

    ReplyDelete
  26. ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇന്നും ഓണക്കളികള്‍ ചിലതൊക്കെ നിലനില്‍ക്കുന്നു എന്നത് സന്തോഷം തന്നെ. മണിക്കുട്ടി മിടുമിടുക്കി. ഓടയില്‍ രവിയും കലക്കി.
    ഏറെ നാളു കൂടിയുള്ള ഈ പോസ്റ്റിന് നന്ദി.

    ReplyDelete
  27. ഗീതേച്ചീ, വളരെ സന്തോഷം... സത്യത്തിൽ മണിക്കുട്ടിയാണ് ഇതിലെ താരം...പ്രചോദനവും....ഓടയില്‍ രവി ഒരു നിമിത്തം ആയി...

    ReplyDelete
  28. മണിക്കുട്ടി തന്റെ സ്ക്കിപ്പിംഗ് റോപ്പില്‍ ഓണം തകൃതിയായി ആഘോഷിക്കാന്‍ തുടങ്ങി..........

    നന്നായിരിക്കുന്നു

    ആശംസകള്‍

    ReplyDelete
  29. Very Good Gopan, Please keep up the good work. By the by is Manikkutty and the incidents real ???

    ReplyDelete
  30. നിയ : വളരെ നന്ദി... മണിക്കുട്ടി തന്നെ താരം...

    മഹേഷ് : അതെ, ഇതൊക്കെ സംഭവിച്ചതാ.... മണിക്കുട്ടിയെ നമുക്ക് പരിചയപ്പെടാം... വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷം...

    ReplyDelete
  31. "രാത്രി 9 മണി കഴിഞ്ഞാല്‍ മിക്കവാറും വെള്ളമടിച്ച് സമീപത്തെ ഓടയില്‍ വിശ്രമം. അതുകൊണ്ടാണ് ഓടയില്‍ രവി എന്ന പേരു വന്നത്. പകല്‍ മുഴുവന്‍ ചീവീട് പോലെ പാറി നടക്കുന്ന രവി രാത്രിയായാല്‍ പാമ്പാവും".

    നര്‍മ്മം കലറന്ന വര്‍ണ്ണനകളിലൂടെ ഒരു ഓണാഘോഷം ആസ്വദിച്ചു വായിച്ചു. ആശംസകള്‍

    ReplyDelete
  32. "തുടക്കത്തില്‍ കുറച്ചു വിരസതയുണ്ടെങ്കിലും ഒടുക്കം നന്നായി "
    നര്‍മം തുളുമ്പുന്ന പേരുകള്‍ കൊണ്ട് ചെയിനിട്ട വാസുവും, പുട്ടുപൊടി വത്സല ചേച്ചിയും നമ്മളെ രസിപ്പിച്ചപ്പോള്‍ മണിക്കുട്ടിയും, മണിക്കുട്ടിയും, ഓടയില്‍ രവിയും, ഭാര്‍ഗവന്‍ സാറും, തമ്പിക്കുട്ടനും, ശകുന്തളയും മറ്റും അവരുടെ റോളുകള്‍ ഭംഗിയാക്കി

    ReplyDelete
  33. വിവരണം അസ്സലായി, ഗോപൻ. എനിക്കേറ്റവും ഇഷ്ടമായതു് , മണിക്കുട്ടിയുടെ ചാട്ടം.

    ReplyDelete
  34. ഒരു കഷണം മാംസം ഒരു കുഴലിലൂടെ കടത്തി, അതിന് കയ്യും കാലും വച്ച്, കുറച്ച് അഹങ്കാരവും ചാലിച്ചു ചേര്‍ത്താല്‍ ഓടയില്‍ രവിയായി.
    രാത്രി 9 മണി കഴിഞ്ഞാല്‍ മിക്കവാറും വെള്ളമടിച്ച് സമീപത്തെ ഓടയില്‍ വിശ്രമം. അതുകൊണ്ടാണ് ഓടയില്‍ രവി എന്ന പേരു വന്നത്.

    ഹഹ.... നല്ല വര്‍ണ്ണനകള്‍,
    വളരെ നല്ല പോസ്റ്റ്‌, ആശംസകള്‍

    ReplyDelete
  35. മാഷേ...വിവരണം നന്നായി. മനസ്സിൽ കാണാൻ പറ്റുന്നുണ്ട്

    ഒരു സജഷൻ : പോസ്റ്റ് ഇടുന്നതിന്റെ ലേ ഔട്ട് (ആവശ്യത്തിനു പാരഗ്രാഫ് സ്പേസ് ഒക്കെ കൊടുത്തു) ഒന്നുകൂടി നന്നാക്കണം. ഒരു ക്ലട്ടറിങ്ങ് ഫീൽ ചെയ്യുന്നു.

    ReplyDelete
  36. പാരഗ്രാഫിന്റെ അല്ല, ഈ കണ്ടന്റ് ഏരിയക്ക് ഇച്ചിരൂടെ വീതി കൂട്ടിക്കൂടെ

    ReplyDelete
  37. നന്നായിരിക്കുന്നു.

    ReplyDelete
  38. അക്ബര്‍ : വളരെ നന്ദി, സന്തോഷം.... വായനക്കും അഭിപ്രായത്തിനും...

    സന്തോഷ് : സന്തോഷം.....അഭിപ്രായത്തിനു.....

    ReplyDelete
  39. Typist | എഴുത്തുകാരി : ചേച്ചീ, വളരെ നന്ദി, സന്തോഷം...വായിച്ചതിനും അഭിപ്രായത്തിനും...പ്രോത്സാഹനത്തിനും...

    സാജൻ : പോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം... നന്ദി...

    ReplyDelete
  40. പ്രവീണ്‍ : വളരെ സന്തോഷം, വായിച്ചതിനും അഭിപ്രായത്തിനും....
    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റാന്‍ ശ്രമിക്കാം....എനിക്കും തോന്നി, റീഡിംഗ് എരിയ വീതി കൂട്ടണം എന്ന്, വളരെ നന്ദി
    ( ടോം & ജെറി പോസ്റ്റ് വളരെ ഹൃദ്യമായി, സന്ദര്‍ഭോചിതവും, ചുട്ട മറുപടിയും...ഗംഭീരം തന്നെ..ആശംസകള്‍ ...)

    ReplyDelete
  41. ഖാദർ പട്ടേപ്പാടം : നന്ദി, വായനക്കും അഭിപ്രായത്തിനും...

    ReplyDelete
  42. വൈകി ഗോപാ ഞാൻ.
    വായിച്ചു. ഇഷ്ടായി.

    ReplyDelete
  43. @ പ്രവീൺ വട്ടപ്പറമ്പത്ത്

    അതിന്റെ ഗുട്ടൻസ് ഒന്ന് വിവരിക്കാമോ പ്ലീസ്
    pbbasheer@gmail.com


    ഗോപകുമാർ, സോറി ഫോർ ദിസ് ഓഫ്

    ReplyDelete
  44. ഹ..ഹ..

    ഓടയിൽ രവി ഒരു തകർപ്പൻ കഥാപാത്രം തന്നെയാണല്ലോ !

    ഓണാശംസകൾ

    ReplyDelete
  45. ഒത്തിരി ഓര്‍മകള്‍ ഉണര്‍ത്തിയ നല്ല പോസ്റ്റ്.

    ReplyDelete
  46. ബ്ലൊഗറിൽ ലോഗിൻ ചെയ്യുക . എന്നിട്ട് ഡിസൈൻ ഓപ്ഷൻ ഏടുക്കുക. എഡിറ്റ് എച്.ടി.എം.എൽ ഓപ്ഷൻ കാണാം. (പണിയുന്നതിനു മുന്നെ അതൊരു ഫയലിൽ മൊത്തംകോപി എടുത്തു വക്കുക.)

    താഴെ പറയുന്ന സ്റ്റെപുകൾ ചെയ്യുക

    1. #outer-wrapper എന്നു സെർച്ച് ചെയ്യുക. width:660px; എന്നതിൽ നിന്നും width:950px; എന്നാക്കുക

    2.#main-wrapper എന്നു സെർച്ച് ചെയ്യുക. width:410px; എന്നതിൽ നിന്നും width:700px; ആക്കുക.

    വേറെയൊന്നും ചേഞ്ച് ആവാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ

    ടെമ്പ്ലേറ്റ് സേവ് ചെയ്യുക.

    (ഹെഡർ ഇമേജൊക്കെ ഇതിനനുസരിച്ച് വലുതാക്കുക..)

    ദാറ്റ്സ് ആൾ യുവർ ഓണർ.

    ബഷീർക്ക, ഓരോ ടെമ്പ്ലേറ്റിന്റെയും വിഡ്തും ഹൈറ്റുമൊക്കെ ഓരോന്നാണു. എന്റെ ഹെൽ‌പ്പ് എന്താണു എന്നു വേണ്ടതെങ്കിൽ മെയിൽ അയക്കുക : pravi0002000@gmail.com

    ReplyDelete
  47. 'Manikutty' and 'Odayil Ravi' are striking characters. Manassil mayathe kidakkum. Language is so simple and interesting.

    ReplyDelete
  48. 'Manikutty' & 'Odayil Ravi' nannayittunde. School visheshangalum kuttikkalathe anubhavangalum korthinakkunna puthiya kauthukangal iniyum pratheekshikunnu.

    ReplyDelete
  49. മണിക്കുട്ടി അങ്ങു തകര്‍ക്കുവാന്നല്ലോ........

    ReplyDelete
  50. എല്ലാവരും എല്ലാം പറഞ്ഞുപോയി, ഞമ്മള് ഓട്ടിയുമായി.
    ന്നാപ്പിന്നെ ഓണാശംസകളും റംസാനാശംസകളുമൊക്കെ ഒന്നിച്ചങ്ങട്ട് തരാം.
    ...ആശംസകള്‍...

    ReplyDelete
  51. ലതി: വളരെ സന്തോഷം, ഇവിടെ വന്നതിനു...

    ബഷീര്‍ വെള്ളറക്കാട് : നടക്കട്ടേ...

    ReplyDelete
  52. വശംവദൻ : വളരെ സന്തോഷം, വായനക്കും അഭിപ്രായത്തിനും..

    ജിഷാദ് : നന്ദി, വായിച്ചതിൽ സന്തോഷം....

    ReplyDelete
  53. പ്രവീൺ : വളരെ വളരെ നന്ദി....തീർച്ചയായും, ഞാൻ പരീക്ഷിച്ചു നോക്കാം... സംശയമുണ്ടെങ്കിൽ ശല്യപ്പെടുത്താം...

    ReplyDelete
  54. സുമ : സന്തോഷം.... ഇപ്പോഴെങ്കിലും ഒരു അഭിപ്രായം പറഞ്ഞല്ലോ നീ... ഇനി സ്ഥിരമാക്കൂ...

    രാജേഷ് : തീർച്ചയായും, ഇനിയും ശ്രമിക്കാം... ഇനിയും വരൂ...

    ReplyDelete
  55. ഉഷാമ്മേ : അൻപതാമത്തെ കമന്റും എന്റെ ഉഷാമ്മ വക.... വളരെ വളരെ സന്തോഷം.......ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും....

    ReplyDelete
  56. കൊട്ടോട്ടിക്കാരാ : കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു... സന്തോഷം... ആശംസകൾ....

    ReplyDelete
  57. ‍ പെറുക്കിയെടുത്ത സംഭവങ്ങള്‍ ചേര്‍ത്തെഴുതി രസിപ്പിച്ചൂ...ആശംസകള്‍..!!

    ReplyDelete
  58. വഴം വഴി.സൂപ്പര്‍
    ഓണത്തിനു ഈ വഴി എത്താന്‍ കഴിഞ്ഞില്ല
    വൈകിയാലും സാരല്യ, നന്നായി തന്നെ ചിരിച്ചു.

    ReplyDelete
  59. തന്നെ, തന്നെ! തിര്വന്തോരത്തെ ഓണാകോഷം മാറിയിരിക്കണ്!

    കനകക്കുന്നിലെ സർക്കാർവിലാസം ഓണാഘോഷം മുറപോലെ നടക്കുന്നു. നന്ദാവനം ക്യാമ്പിലെ പോലീസുകാർക്ക് വായ്ക്കുരുചിയായി വായിനോക്കാൻ ഒരവസരം. ഒരിക്കൽ, പരിപാടികൾക്കിടയിൽ പൊടുന്നനെ പെയ്ത പെരുമഴ മാത്രമായിരുന്നു വ്യത്യസ്തമായ പരിപാടി. കയ്യിൽ കിട്ടിയത് എടുത്ത് തലയിൽ ചൂടി നനഞ്ഞൊട്ടി നടന്നു പോയവർ ഇപ്പോഴും മനസ്സിലുണ്ട്.

    മണിക്കുട്ടിയുടെ ഓണാഘോഷം പോലുള്ള ഓണാഘോഷങ്ങൾ കണ്ടിട്ട് എത്ര നാളായി. മാനുഷരെല്ലാരുമൊന്നു പോലെ കൊണ്ടാടിയ ഓണം ഇപ്പോ വെറും ഓർമ്മ മാത്രം. പഴയ ഓണക്കാലങ്ങളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി ഗോപുമാഷിന്റെ പോസ്റ്റ്.

    ReplyDelete
  60. എന്റെ ഗോപാ ..പ്രതീക്ഷിച്ചതിലും അപ്പുറം , ക്ലൈമാക്സ് കല്‍ക്കി..വാറായവന്റെ റ്റഗോഫ് വാര്‍..

    ReplyDelete
  61. ലക്ഷ്മീ : കുറെ നാളായല്ലോ, ഈവഴിയൊക്കെ…. വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും…

    സ്മിത ആദർശ് : താമസിച്ചാലും വന്ന് വായിച്ചല്ലോ… വളരെ നന്ദി..

    ReplyDelete
  62. വെഞ്ഞാറൻ : ആദ്യമായാണല്ലേ, ഇതുവഴി… വളരെ ശരിയാണ്, കസേരക്ക് അങ്ങനെയൊരു ഉപയോഗം കൂടിയുണ്ടെന്നു മനസ്സിലായത് കനകക്കുന്നിലെ മഴ പെയ്തപ്പോഴാണ്..വളരെ നന്ദി, വായിച്ച് അഭിപ്രായം പറഞ്ഞതിനു…

    ReplyDelete
  63. പ്രജ്ഞാപഥം : രവിച്ചേട്ടാ… താങ്കളുടെ അഭിപ്രായം… വളരെ വളരെ.. നന്ദി…. ആശംസകൾ, പുതിയ സം രംഭത്തിന്…

    സുരേഷ്ജീ : വളരെ നന്ദി, വായിച്ച് അഭിപ്രായം അറിയിച്ചതിനു

    ReplyDelete
  64. ചിരിപ്പിച്ചു ട്ടോ!!

    ReplyDelete
  65. ഗോപന്‍മാമാ..
    ഇതാ ട്രോഫി...!
    -മണിക്കുട്ടി

    ഇവിടെ വരാന്‍ അല്പം താമസിച്ചു.
    എന്തായാലും വന്നത് വെറുതെയായില്ല.

    ReplyDelete
  66. ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരാമെന്നു വിചാരിച്ചു. വളരെ നന്നായിട്ടുണ്ട്. പക്ഷെ ഭാവനയും വിവരണമും തമ്മില്‍ ചെറിയൊരു അന്തരം feel ചെയ്യുണ്ട്. anyway congrats for that nice flow of events.

    ReplyDelete
  67. ഒഴാക്കന്‍ : വളരെ നന്ദി...

    നന്ദു : നന്ദി, വന്നതിനും, വായനയ്ക്കും അഭിപ്രായത്തിനും...ഇനിയും വരൂ...

    ReplyDelete
  68. അറുമുഖം : അതെ, ലേറ്റായാലും, ലേറ്റസ്റ്റായിത്തന്നെ... വളരെ സന്തോഷം, വായിച്ചതിനും അഭിപ്രായത്തിനും....

    ReplyDelete
  69. ഇവിടെ എല്ലാ രൂപങ്ങളും ആടുകയും കറങ്ങുകയും ചെയ്യുന്നു.
    എന്താ സാറെ സാറും .......

    ReplyDelete
  70. Fine narration. While going through post I was expecting the reappearance of Ravi at any time.But never expected the turn of event as put it. Though the unexpected happened with Manikutty's intervention, it created a happy end.Keep on postings.

    ReplyDelete
  71. നല്ല വിവരണം ...വൈകി ഞാൻ...

    ReplyDelete
  72. കലാവല്ലഭന്‍: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും

    റഷീദ് സാര്‍ : വളരെ സന്തോഷം, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍...

    ReplyDelete
  73. ലക്ഷ്മി : വളരെ സന്തോഷം, വന്നതിനും അഭിപ്രായത്തിനും...

    ReplyDelete
  74. ഹലോ
    ആദ്യമായി ഒരു ബ്ലോഗ്‌ വായിക്കാന്‍ അവസരം കിട്ടി . അത് ഒരു നല്ല ഐറ്റം ആയതില്‍ വളരെ തന്തോഷം തോന്നി. എന്തായാലും ഈ കഥ കാരന് എന്റെ അഭിനന്ദനങ്ങള്‍ !
    കുറച്ചു കൂടി നന്നക്കമയിരുന്നില്ലേ എന്ന് തോന്നി ... എങ്കിലും നന്നായി എന്ന് വേണം പറയാന്‍.
    പണ്ടൊക്കെ ഓണാഘോഷത്തിന്റെ ഭാഗമായും അല്ലാതെയും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായിരുന്ന ഒരു വിനോദ പരിപാടി ഇന്ന് മറ്റു കല രൂപങ്ങള്‍ ക്ക് ഒപ്പമോ അതിനെക്കലെരയോ * പാമ്പാട്ടം * എന്ന പേരില്‍ ഓണാഘോഷത്തിനു മാറ്റുകൂട്ടുവാന്‍ നമുക്കിടയില്‍ രൂപാന്ധിരപ്പെട്ടു വരുന്നു എന്നതിന് നല്ലൊരു ഉദാഹരണമായി മഹാനായ ഓടയില്‍ രവിയേട്ടന്‍ ! മറ്റൊന്ന് ഇന്ന് പണ്ടത്തെപ്പോലെ അത്തം ഇടുക എന്നതിനേക്കാള്‍ (മൂന്ന് തട്ട്, അഞ്ചു തട്ട് ,ഏഴു തട്ട് ..........) പൂക്കളം ഇടുക എന്നതും പല സ്ഥലങ്ങളിലും ഇന്ന് ഉപ്പില്‍ കളര്‍ ചേര്‍ത്ത് എന്തെങ്കിലും *കോലം* ഇടുക എന്നതിലേക്ക് അധ പ്പധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് മലയാളികളുടെ പൂക്കളം എന്ന് പറയാതിരിക്കാന്‍ കഴിയുന്നില്ല ...
    ഇതിലെ കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടില്‍ എല്ലായിടത്തും കാണാന്‍ കഴിയുന്നവരാണ് ...അവര്‍ എല്ലായ്പ്പോഴും നമ്മോടൊപ്പം ജീവിക്കുന്നവരാണു....അതാണ് നമ്മെ ഈ കഥാപാത്രങ്ങളോട് കൂടുതല്‍ അടുപ്പിക്കുന്നതായി എനിക്ക് തോന്നുവാന്‍ കാരണം. സത്യത്തില്‍ റോമന്‍സ് കുമാരന്മാര്‍ എന്നും ഇത്തരം ആനന്ദവേലകളില്‍ നമുക്ക് ആവോളം കാണാന്‍ കഴിയുന്നവരാണ് ...സമ്മാനം നല്കാന്‍ ട്രോഫ്യ്യും കൊണ്ട് പോകുന്ന പെണ്‍കുട്ടി നിഷ്കളങ്കധയുടെ പ്രതീകമായി വരച്ചുകാട്ടന്‍ കഴിഞ്ഞത് കഥാ കാരന്റെ മിടുക്ക് തന്നെ............വീണ്ടും തുടരട്ടെ ആ വിരല്‍ സ്പര്‍ശം .........anilpyd@gmail.com

    ReplyDelete
  75. വൈകി എത്തിയതാണ് ....എന്നിട്ടും സദ്യ ഉണ്ടു ട്ടോ ....

    ReplyDelete
  76. thaankal paloppazhayi paranju kettittulla kathapathrangal real life situationil avrude rolukal bhangiyakkiya e onakatha sarikkum nannayittundu..........looking forward for more narratives..........

    ReplyDelete
  77. അനില്‍ജി : വളരെ നന്ദി, ഇത്രേം നല്ല ഒരു അവലോഹനത്തിന്. ഇത് വായിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു....
    പിന്നേ, ഇത്രേം ഭംഗിയായി ഇത്രേം പറഞ്ഞല്ലോ, ഈ XXX എന്ന പേര് മാറ്റി സ്വന്തം പേരില്‍ത്തന്നെ ഒരുപാട് എഴുതാന്‍ സാധിക്കുമല്ലോ... ഉടന്‍ തന്നെ ഒരു ഗംഭീര ബ്ലോഗ് പ്രതീക്ഷിക്കുന്നു... ആശംസകള്‍ ...

    ReplyDelete
  78. ആയിരത്തൊന്നാം രാവ് : വളരെ നന്ദി, ആദ്യമായി ഇവിടെ വന്നതിനും വായിച്ചതിനും, അഭിപ്രായത്തിനും...

    പ്രിന്‍സ് : കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷം...വീണ്ടും വരണേ...

    ReplyDelete
  79. ഈ ഓണ്പ്പോസ്റ്റില്‍ ഇപ്പോളാണ് എത്തിയത്.വളരെ നന്നായി.

    ReplyDelete
  80. അരീക്കോടന്‍ മാഷേ, വളരെ നന്ദി, വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിന്...

    ReplyDelete
  81. മണിക്കുട്ടി തന്നെ താരം

    ആശംസകള്‍

    ReplyDelete
  82. അതെ, മണിക്കുട്ടി തന്നെയാണ് താരം.... വളരെ നന്ദി, അഭി, വായിച്ച് അഭിപ്രായം പറഞ്ഞതിനു....ആശംസകള്‍ ...

    ReplyDelete
  83. ഗോപന്‍ വ്യത്യസ്തമായ ശൈലിയില്‍ ഓണാഘോഷത്തെ
    വിവരിച്ചതിനു ആദ്യത്തെ കയ്യടി, പിന്നെ പോസ്റ്റിലെ
    ഫലിതത്തിന് രണ്ടാമത്തെ കയ്യടി. നന്നായിരിക്കുന്നു, ഭാവുകങ്ങള്‍.
    സ്നേഹപൂര്‍വ്വം,
    താപ്

    ReplyDelete
  84. താബു : വളരെ നന്ദി, വായനയ്ക്കും ആശംസകള്‍ക്കും...

    ReplyDelete
  85. ഓണാശംസകള്‍. കേരളത്തിലെ എല്ലാ ജനങ്ങളും ഓടയില്‍ രവിമാരാകുന്ന കാലമാണു വരാന്‍ പോകുന്നത്. പൊന്നു മണിക്കുട്ടീ... നിന്റെ നിഷ്കളങ്കത ഹ്രുദയ സ്പര്‍ശിയായി....പഴയ ഓണത്തിന്റെ ഓര്‍മകള്‍ വീണ്ടും ഉണര്‍ത്തി ഈ വരികള്‍. ഭാര്‍ഗവന്‍ സാറിനെയും വടംവലി ചേച്ചിമാരെയും കൂടി ചിത്രീകരിക്കാമായിരുന്നു.

    ReplyDelete
  86. നല്ല പോസ്റ്റ്‌ ,വായിച്ചു തീര്ന്നപോള്‍ ഒന്നും പറയാതെ പോകാന്‍ തോന്നിയില്ല ...

    സ്ക്കിപ്പിംഗാണ് പ്രധാന വിനോദം, സന്തോഷം, സങ്കടം, ബോറടി എന്തായാലും മണിക്കുട്ടി സ്ക്കിപ്പ് ചെയ്യും.എന്‍റെ മോളും ഇതുപോലെ ആണ് ,ഒരു അഞ്ചു വയസ് മുതല്‍ ഏഴു വയസ് വരെ ഇത് ആയിരുന്നു ,പരിപാടി ഞാന്‍ അവളെ എപ്പോളും വഴക്ക് പറയും .ആറ് വയസ് ഉള്ളപോള്‍ സ്കൂളില്‍ നിന്നും ഏറ്റവും കൂടുതല്‍ സ്ക്കിപ്പ് ചെയ്തതിനു കിട്ടിയ സമ്മാനവുമായി വന്നു,അപ്പോളും സ്ക്കിപ്പിംഗാണ് .അതോടെ മനസിലായി ,നമ്മള്‍ അറിയാതെയും കുട്ടികള്‍ അവരുടെ കഴിവുകള്‍ ,തനിയെ വളര്‍ത്തി എടുക്കുന്നത് .ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ആ മണിക്കുട്ടി പോലെ എന്‍റെ മോളും മനസ്സില്‍ വല്ലാതെ തെളിഞ്ഞു വന്നു .നല്ലൊരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞ സന്തോഷവുംഉണ്ട് . ,ആശംസകള്‍ ..

    ReplyDelete
  87. സൂര്യതേജസ്സ് : മനോജ് സാറേ, വളരെ സന്തോഷം, ഭാര്‍ഗ്ഗവന്‍ സാറിന്റെയും വടംവലിച്ചേച്ചിമാരുടെയും ഒക്കെ കഥകള്‍ പിന്നാലെ വരുന്നുണ്ട്, അപ്പോള്‍ തീര്‍ച്ചയായും ചിത്രീകരിയ്ക്കും

    ReplyDelete
  88. സിയ : വളരെ നന്ദി,സന്തോഷം പോസ്റ്റ് ഇഷ്ടമായതില്‍ ...

    പറഞ്ഞത് ശരിയാണ്, കുഞ്ഞുങ്ങളുടെ പല കഴിവുകളും നാം ശ്രദ്ധിക്കതെ പോകുന്നു. എന്തായായും സിയയുടെ മണിക്കുട്ടിയ്ക്കും ആശംസകള്‍

    ReplyDelete
  89. 5 Tips For Creating a Successful Betting Game - Work
    If you want to start making money from a game you can make a lot of money หาเงินออนไลน์ with. kadangpintar I think it's a great idea to create a fun or 바카라 사이트 interesting game

    ReplyDelete